Thursday, 23 July 2020

Kabhi yun bhi to ho

Kabhi yun bhi to ho
Dariya ka saahil ho,
Poore chaand ki raat ho
Aur tum aao,
Kabhi yun bhi to ho

Pariyon ki mehfil ho,
Koi tumhari baat ho
Aur tum aao,
Kabhi yun bhi to ho

Kabhi yun bhi to ho
Ye naram mulaayam
Thandi hawaayen,
Jab ghar se tumhaare guzre
Tumhari khushbo churaayen
Mere ghar le aayen,
Kabhi yun bhi to ho

Sooni har mehfil ho,
Koi na mere saath ho
Aur tum aao,
Kabhi yun bhi to ho

Kabhi yun bhi to ho
Ye baadal aise toot ke barse,
Mere dil ki tarah milne ko,
Tumhara dil bhi tarse,
Tum niklo ghar se,
Kabhi yun bhi to ho

Tanhaai ho dil do,
Boonde ho barsaat ho,
Aur tum aao,
Kabhi yun bhi to ho

Javed Akhtar/ Jagjith Singh

ഒരിക്കൽ ഇങ്ങനെയായെങ്കിൽ,
പുഴയോരം,
പൗർണ്ണമി രാത്രി,
അന്നേരം നീ വന്നെത്തുക,
അങ്ങനെയുണ്ടായെങ്കിൽ!

മാലാഖമാരുടെ സദസ്സ്,
നിന്നെക്കുറിച്ചുള്ള സംസാരം,
അപ്പോൾ നീ കടന്നു വരിക
ചിലപ്പോൾ ഇങ്ങനെയും!

ചിലപ്പോൾ ഇങ്ങനെയും,
ഈ നേർത്ത തണുത്ത തെന്നൽ,
നിൻ്റെ വീട്ടിലൂടെ വന്ന്,
നിൻ്റെ സുഗന്ധം കവർന്ന്,
എൻ്റെ വീട്ടിലെത്തിക്കുക
അങ്ങനെയുമാവാമല്ലോ!

എല്ലാ സദസ്സും ശൂന്യമായിരിക്കുക,
എന്നോടൊത്ത് ആരുമില്ലാതിരിക്കുക,
അപ്പോൾ നീ വരിക
അങ്ങനെയുമാവാം!

മറ്റു ചിലപ്പോൾ ഇങ്ങനെയും,
മേഘങ്ങളങ്ങനെ തകർത്തു പെയ്യുക,
ഒന്നു കാണാൻ, എൻ്റെ ഹൃദയം പോലെ,
നിൻ്റെ ഹൃദയവും തുടിക്കുക,
നീ വീട്ടിൽ നിന്നിറങ്ങുക,
അങ്ങനെയായാലോ!

ഏകാന്തതയിൽ എൻ്റെ ഹൃദയം,
മഴത്തുള്ളികൾ പെയ്തു വീഴുക,
അങ്ങനെയിരിക്കേ നിൻ്റെ വരവും
അങ്ങനെയായിരുന്നെങ്കിൽ!

പരിഭാഷ: ഷാജി ആലുങ്ങൽ




2 comments:

  1. One of my favorite by Jagjit ji ghazal..... തർജമ ഗംഭീരം...

    ReplyDelete
    Replies
    1. നന്ദി കൃഷ്ണ!ങ്ങളെപ്പോലുള്ളവരുടെ പ്രോത്സാഹനമാണ് നമ്മടെ സന്തോഷം!

      Delete

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...