Friday, 2 April 2021

Karun na yaad

 karūñ na yaad magar kis tarah bhulā.ūñ use 

ġhazal bahāna karūñ aur gungunā.ūñ use 


vo ḳhaar ḳhaar hai shāḳh-e-gulāb kī mānind 

maiñ zaḳhm zaḳhm huuñ phir bhī gale lagā.ūñ use 


ye log tazkire karte haiñ apne logoñ ke 

maiñ kaise baat karūñ ab kahāñ se lā.ūñ use 


magar vo zūd-farāmosh zūd-ranj bhī hai 

ki ruuTh jaa.e agar yaad kuchh dilā.ūñ use 


vahī jo daulat-e-dil hai vahī jo rāhat-e-jāñ 

tumhārī baat pe ai nāseho gañvā.ūñ use 


jo ham-safar sar-e-manzil bichhaḌ rahā hai 'farāz' 

ajab nahīñ hai agar yaad bhī na aa.uuñ use


Ahmed Faraz/ Ghulam Ali, Asha Bhosle


ഓർക്കാതിരിക്കാം, പക്ഷേ അവളെ മറക്കുന്നതെങ്ങനെ

ഒരു ഗസലെന്ന വ്യാജേന പാടാം അവളെ


അവളിൽ നിറയെ മുള്ളുകളാണ്, പനിനീർക്കൊമ്പെന്ന പോലെ

എൻ്റെ മേലാകെ മുറിവുകളാണെങ്കിലും ആലിംഗനം ചെയ്യുകയാണവളെ


ആളുകളെല്ലാം സ്വന്തക്കാരെക്കുറിച്ച് പറയുന്നു

ഞാനെങ്ങനെ പറയാൻ, സ്വന്തക്കാരായി എനിക്കാരാണുള്ളത്


പക്ഷേ അവൾ മറവിക്കാരിയും ക്ഷിപ്രകോപിയുമല്ലേ

എന്തെങ്കിലും ഓർമിപ്പിച്ചാൽ പിണങ്ങിയെങ്കിലോ


ഹൃദയത്തിൻ്റെ സമ്പത്തായ, ജീവന് തണലായ അവൾ

ഉപദേശികളേ, നിങ്ങളുടെ വാക്ക് കേട്ട് അവളെ നഷ്ടപ്പെടുത്താനോ!


ലക്ഷ്യത്തിലെത്തും മുമ്പ് പിരിഞ്ഞ് പോകുകയാണല്ലോ ആ സഹയാത്രിക 'ഫരാസ്'

അവൾക്കെന്നെ ഓർമ്മ പോലുമില്ലെങ്കിലും അത്ഭുതമില്ല


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/lgYlnoTizCs

https://youtu.be/0B--beSJ8MQ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...