കവി ഇബ്നെ ഇൻശയുടെ നർമ്മം കലർന്ന ഒരു നസ്മ്!
ye bāteñ jhūTī bāteñ haiñ ye logoñ ne phailā.ī haiñ
tum 'inshā'-jī kā naam na lo kyā 'inshā'-jī saudā.ī haiñ
haiñ lākhoñ rog zamāne meñ kyuuñ ishq hai rusvā be-chārā
haiñ aur bhī vaj.heñ vahshat kī insān ko rakhtīñ dukhiyārā
haañ be-kal be-kal rahtā hai ho piit meñ jis ne jī haarā
par shaam se le kar sub.h talak yuuñ kaun phiregā āvāra
ye baat ajiib sunāte ho vo duniyā se be-ās hue
ik naam sunā aur ġhash khāyā ik zikr pe aap udaas hue
vo ilm meñ aflātūn sune vo sher meñ tulsīdās hue
vo tiis baras ke hote haiñ vo B-A M.A paas hue
gar ishq kiyā hai tab kyā hai kyuuñ shaad nahīñ ābād nahīñ
jo jaan liye bin Tal na sake ye aisī bhī uftād nahīñ
ye baat to tum bhī mānoge vo 'qais' nahīñ farhād nahīñ
kyā hijr kā daarū mushkil hai kyā vasl ke nusḳhe yaad nahīñ
vo laḌkī achchhī laḌkī hai tum naam na lo ham jaan ga.e
vo jis ke lambe gesū haiñ pahchān ga.e pahchān ga.e
haañ saath hamāre 'inshā' bhī is ghar meñ the mehmān ga.e
par us se to kuchh baat na kī anjān rahe anjān ga.e
jo ham se kaho ham karte haiñ kyā 'inshā' ko samjhānā hai
us laḌkī se bhī kah leñge go ab kuchh aur zamānā hai
yā chhoḌeñ yā takmīl kareñ ye ishq hai yā afsānā hai
ye kaisā gorakh-dhandā hai ye kaisā tānā-bānā hai
Ibn-e-lnsha/ Ghulam Ali, Abida Parveen
വെറും നുണകളാണ്, ജനങ്ങൾ പറഞ്ഞു പരത്തുന്ന ഈ കാര്യങ്ങൾ
നിങ്ങൾ ഇൻശയുടെ പേര് പറയരുത്, ഇൻശ എന്താ ഭ്രാന്തനാണോ?
എത്രയോ രോഗങ്ങളുണ്ട് ലോകത്ത്, പാവം പ്രണയത്തിന് മാത്രമെന്തേ ഈ ദുഷ്പേര്?
മനുഷ്യനെ വിഭ്രാന്തിയിലാക്കുന്ന, ദു:ഖിതനാക്കുന്ന വേറെയും കാരണങ്ങളുണ്ടല്ലോ!
ശരിയാണ്, പ്രണയത്തിൽ കുരുങ്ങിയവൻ അസ്വസ്ഥനായിരിക്കും
പക്ഷേ, രാത്രി മുഴുവൻ ആരാണിങ്ങനെ അലഞ്ഞുനടക്കുക?
അവൻ പറയുന്ന കാര്യം വിചിത്രമായിരിക്കുന്നല്ലോ, ഈ ലോകത്തിൽ അവന് പ്രതീക്ഷയില്ലെന്ന്!
ഒരു പേര് കേട്ടപ്പോഴേക്കും ബോധമറ്റു, ഒരു ഓർമ വന്നപ്പഴേ ദു:ഖിതനായി
അവൻ അറിവിൽ പ്ലേറ്റോ ആയി, കവിതയിൽ തുളസീദാസും!
മുപ്പത് വയസ്സായി അവന്, BA, MA എല്ലാം പാസായി
പ്രണയിച്ചു പോയെന്ന് വെച്ച് സന്തോഷവും സമാധാനവുമില്ലാത്തതെന്ത്?
ജീവനെടുക്കാതെ അടങ്ങില്ല എന്നവണ്ണമുള്ള അപകടമൊന്നുമല്ലല്ലോ
ഇക്കാര്യം നീയും സമ്മതിക്കുമല്ലോ അവൻ 'കൈസോ' 'ഫർഹാദോ' അല്ലെന്ന്
എന്താ വേർപാടിൻ്റെ ചികിത്സ ബുദ്ധിമുട്ടേറിയതാണോ, അതോ സമാഗമത്തിൻ്റെ കുറിപ്പടി ഓർമ്മയില്ലെന്നോ
ആ പെൺകുട്ടി ഒരു നല്ല കുട്ടിയാണ്, പേര് പറയേണ്ട, എനിക്ക് മനസ്സിലായി
ആ നീണ്ട മുടിയുള്ള പെൺകുട്ടിയല്ലേ, ശരിക്കും മനസ്സിലായി!
ശരിയാണ്, ഇൻശായും ഞങ്ങളുടെ കൂടെ ഈ വീട്ടിൽ അതിഥിയായിരുന്നു
പക്ഷേ, അവളോട് സംസാരിച്ചതൊന്നുമില്ല, അപരിചിതനായിത്തന്നെ ഇരുന്നു
എന്നോട് പറയുന്നത് ഞാൻ ചെയ്യുന്നുണ്ട്, ഇൻശായെ ബോധ്യപ്പെടുത്താനെന്താണുള്ളത്
ആ പെൺകുട്ടിയോടും പറയാം, ഇപ്പോൾ വേറൊരു കാലമാണെങ്കിലും
ഒന്നുകിൽ ഉപേക്ഷിക്കണം, അല്ലെങ്കിൽ മുഴുവനാക്കണം, ഇത് പ്രണയമാണോ അതോ കഥയോ!
ഇതെന്തൊരു വഞ്ചനാപരമായ ഇടപാടാണ്, എന്തൊരു കെട്ടിക്കുടുക്കാണ്!
പരിഭാഷ: ഷാജി ആലുങ്ങൽ
സൂചനകൾ:
1. കൈസ് - ലൈലാമജ്നു എന്ന പ്രണയകഥയിലെ നായകൻ
2. ഫർഹാദ് - ഷിറീൻ-ഫർഹാദ് എന്ന പ്രണയകഥയിലെ നായകൻ
https://youtu.be/fEj6dc4DYiY
https://youtu.be/qKcJyyCXiy
♥️🙏
ReplyDeleteThanks!
Delete