Sunday, 11 April 2021

Zara mausam to badla hai

ജാവേദ് അഖ്തറിൻ്റെ ദീർഘമായ വരികളുള്ള (behar-e-taweel) ഒരു ഗസൽ. ഇതൊന്നും പക്ഷേ ഒരു നീളമല്ല കേട്ടോ! ഒറ്റ വരിക്ക് തന്നെ ഒരു പേജ് നീളമുള്ള ഗസലൊക്കെയുണ്ട്!


Zarā mausam to badlā hai magar peḌoñ kī shāḳhoñ par na.e pattoñ ke aane meñ abhī kuchh din lageñge

Bahut se zard chehroñ par ġhubār-e-ġham hai kam be-shak par un ko muskurāne meñ abhī kuchh din lageñge

Kabhī ham ko yaqīñ thā zo.am thā duniyā hamārī jo muḳhālif hai to ho jaa.e magar tum mehrbāñ ho

Hameñ ye baat vaise yaad to ab kyā hai lekin haañ ise yaksar bhulāne meñ abhī kuchh din lageñge

Jahāñ itne masā.ib hoñ jahāñ itnī pareshānī kisī kā bevafā honā hai koī sāneha kyā 

Bahut ma.aqūl hai ye baat lekin is haqīqat tak dil-e-nādāñ ko laane meñ abhī kuchh din lageñge

Koī TuuTe hue shīshe liye afsurda-o-maġhmūm kab tak yuuñ guzāre be-talab be-ārzū din 

To in ḳhvāboñ kī kircheñ ham ne palkoñ se jhaTak diiñ par na.e armāñ sajāne meñ abhī kuchh din lageñge

Tavahhum kī siyah shab ko kiran se chaak kar ke āgahī har ek āñgan meñ nayā sūraj utāre 

Magar afsos ye sach hai vo shab thī aur ye suraj hai ye sab ko maan jaane meñ abhī kuchh din lageñge

Purānī manziloñ kā shauq to kis ko hai baaqī ab na.ī haiñ manzileñ haiñ sab ke dil meñ jin ke armāñ 

Banā lenā na.ī manzil na thā mushkil magar ai dil na.e raste banāne meñ abhī kuchh din lageñge

Añdhere Dhal ga.e raushan hue manzar zamīñ jaagī falak jaagā to jaise jaag uTThī zindagānī 

Magar kuchh yād-e-māzī oḌh ke so.e hue logoñ ko lagtā hai jagāne meñ abhī kuchh din lageñge

Javed Akhtar

ഋതു മാറിയിട്ടുണ്ട്, പക്ഷേ വൃക്ഷശാഖികളിൽ പുതിയ ഇലകൾ വരാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

വളരെ വിളർത്ത ആ മുഖങ്ങളിൽ സങ്കടമേഘങ്ങൾ കുറഞ്ഞിട്ടുണ്ട്, സംശയമില്ല, പക്ഷേ പുഞ്ചിരിക്കാൻ അവർക്ക് ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

ഒരിക്കൽ എനിക്കുറപ്പുണ്ടായിരുന്നു ലോകം അഹങ്കാരിയാണ്, അതെൻ്റെ ശത്രുവാണെങ്കിൽ ആവട്ടെ, പക്ഷേ നീ ദയാലുവാണല്ലോ

എനിക്കിക്കാര്യം അങ്ങനെ ഓർമ്മയൊന്നുമില്ല, പക്ഷേ അത് മൊത്തമായങ്ങ് മറന്ന് കളയാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

ഇവിടെ ഇത്രയും ദുരന്തങ്ങളും പ്രയാസങ്ങളും ഉള്ളപ്പോൾ, ആരെങ്കിലും വഞ്ചകനാവുക എന്നത് ഒരു വലിയ ദുരന്തമാണോ

വളരെ യുക്തിഭദ്രമാണിക്കാര്യം, പക്ഷേ ഈ സത്യം നിഷ്കളങ്ക ഹൃദയത്തിന് ബോധ്യപ്പെടാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

തകർന്ന ചഷകവുമായി എത്രനാളിങ്ങനെ നിരാശനും ദുഖി:തനുമായി ആഗ്രഹങ്ങളും അന്വേഷണങ്ങളുമില്ലാതെ കഴിച്ചുകൂട്ടും

അതിനാൽ ഈ സ്വപ്നങ്ങളുടെ തുണ്ടുകൾ ഞാൻ കൺപീലികളിൽ നിന്ന് കുടഞ്ഞു കളഞ്ഞു, പക്ഷേ പുതിയ അഭിലാഷങ്ങളാൽ അലങ്കരിക്കാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

അന്ധവിശ്വാസത്തിൻ്റെ ഇരുണ്ട രാത്രിയെ കിരണങ്ങളാൽ കീറിമുറിച്ച് വിജ്ഞാനം ഓരോ വീട്ടിലും പുതിയ സൂര്യനാവട്ടെ
പക്ഷേ കഷ്ടമെന്ന് പറയട്ടെ, സത്യത്തിൽ അത് രാത്രിയായിരുന്നുവെന്നും ഇത് സൂര്യനാണെന്നും എല്ലാവരും അംഗീകരിക്കാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

പഴയ ലക്ഷ്യങ്ങളിൽ ആർക്കാണിനി താൽപര്യമുള്ളത്, ഇപ്പോൾ പുതിയ ലക്ഷ്യങ്ങളാണ് എല്ലാവരുടേയും ഹൃദയങ്ങളിൽ

പുതിയ ലക്ഷ്യങ്ങളുണ്ടാക്കുന്നത് പ്രയാസകരമായിരുന്നില്ല ഹൃദയമേ, പുതിയ വഴികളുണ്ടാക്കാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

രാവസ്തമിച്ചു, വെളിച്ചം പരന്നു, ഭൂമിയും ആകാശവുമുണർന്നു, ജീവിതം ഉണർന്നുവെന്നതു പോലെ

പക്ഷേ, പഴയ ഓർമ്മകൾ പുതച്ചുറങ്ങുന്ന ചിലരെ ഉണർത്താൻ ഇനിയും കുറച്ചു  ദിവസങ്ങളെടുക്കും

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/2YRu8t2rQyA



No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...