Yun to jaate hue maine use roka bhi nahi
Pyar us se na raha ho mera aisa bhi nahi
Mujhko manzil ki koi fikr nahi hai ya rab
Par bhatakta hi rahun jis pe, woh rasta bhi nahi
Muntazir main na tha kisi shaam uska
Aur waade pe kabhi shaks woh aaya bhi nahi
Jis ki aahat pe nikal padta tha kal seene se
Dekh kar aaj use dil mera dhadka bhi nahi
Maang leta muhabbat bhi main bhikari ban kar,
Dard seene mein bohat tha magar itna bhi nahi
Us ko paakar bhi agarche raha tanha main magar
Aur kuch maine khuda se kabhi maanga bhi nahi
Aur ab usko bhi shehzad shikayat hai yehi,
Pyar to door maine use chaha bhi nahi
-Farhat Shehzad
പോകാൻ തുടങ്ങുമ്പോൾ ഞാനവളെ തടഞ്ഞതു പോലുമില്ല
എനിക്കവളോട് സ്നേഹമേ ഉണ്ടായിരുന്നില്ലെന്നല്ല
ലക്ഷ്യത്തെക്കുറിച്ച് എനിക്ക് ബേജാറൊന്നുമില്ല
പക്ഷേ ഞാനലയുന്നിടം ഒരു വഴി പോലുമല്ലല്ലോ
ഒരു സന്ധ്യയിലും അവളെ പ്രതീക്ഷിച്ചിരുന്നിട്ടില്ല
അവളോ, ഒരിക്കലും വാഗ്ദാനം പാലിച്ചിട്ടുമില്ല
കാലൊച്ച കേൾക്കുമ്പോഴേ ഹൃദയം തുളുമ്പുമായിരുന്നു
ഇന്നിപ്പോൾ കണ്ടിട്ട് ഹൃദയം മിടിക്കുന്നത് പോലുമില്ല
പ്രണയത്തിനായും യാചിക്കുമായിരുന്നു ഞാൻ
വളരെ വേദനയുണ്ടായിരുന്നു ഉള്ളിൽ, പക്ഷേ അതിനുമാത്രമില്ല താനും!
അവളെ നേടിയിട്ടും ഞാൻ ഏകനായിരുന്നു, പക്ഷേ ഞാൻ ദൈവത്തോട് വേറൊന്നും ആവശ്യപ്പെട്ടിട്ടുമില്ല
ഇപ്പോൾ അവൾക്കും ഇതേ പരാതിയാണല്ലോ 'ഷെഹ്സാദ്'
പ്രണയമെന്നതിരിക്കട്ടെ, ഞാനവളെ ആഗ്രഹിച്ചത് പോലുമില്ലെന്ന്!
പരിഭാഷ: ഷാജി ആലുങ്ങൽ
https://youtu.be/kgf3Wpni61k
https://youtu.be/wyiqGeJ1ypA
Very beautiful Ji....
ReplyDeleteOne of my favorite by Jagjit ji....