Dil aaj shayar hai
Gham aaj naghma hai
Shab ye ghazal hai sanam
Ghairon ke sheron ko o sunnewale
Ho is taraf bhi karam
Aake zara dekh to teri khatir ham kis tarah se jiye
Aansu ke dhage se seete rahe ham jo zakhm tune diye
Chahat ki mehfil men gham tera lekar qismat se khela jua
Duniya se jeete par tujhse haare, yun khel apna hua
Hai pyaar hamne kiya jis tarah se uska na koi jawab
Zarra the lekin teri lau men jalkar, ham ban gaye aaftab
Hamse hai zinda wafa aur ham hi se hai teri mehfil jawan
Ham jab na honge to ro ro ke duniya dhundhegi mere nishan
Ye pyar koi khilauna nahin hai har koi le jo kharid
Meri tarah zindagi bhar tadap lo, phir aana is ke karib
Ham to musafir hai, koi safar ho ham to guzar jayenge hi
Lekin lagaya hai jo daanw hamne wo jeetkar aayenge hi
'Gambler'
Kishore Kumar
Neeraj / S D Burman
ഇന്നീ ഹൃദയം ഒരു കവിയാണ്, ദു:ഖം ഒരു ഗാനവും
പ്രിയപ്പെട്ടവളേ, ഈ രാത്രി തന്നെ ഒരു ഗസലല്ലോ
അന്യരുടെ ഈരടികൾ കേൾക്കുന്നവളേ
ദയവായി ഇവിടേക്കും ഒന്ന് ശ്രദ്ധിച്ചാലും
വന്നൊന്ന് നോക്ക്, നിനക്കായി ഞാനെങ്ങനെയാണ് ജീവിക്കുന്നതെന്ന്
നീ തന്ന മുറിവുകൾ കണ്ണീർ നൂലുകൊണ്ട് തുന്നിക്കൊണ്ടിരുന്നു ഞാൻ
മോഹങ്ങളുടെ സദസ്സിൽ നിന്നെക്കുറിച്ചുള്ള ദു:ഖവുമായി വിധിയോട് ചൂത് കളിച്ചു
ലോകത്തോട് ജയിച്ചു, പക്ഷേ നിന്നോട് തോറ്റു, അങ്ങനെയാണ് ആ കളി തീർന്നത്
ഞാൻ പ്രണയിച്ച രീതിയെ ആർക്കും വെല്ലാനാവില്ല
വെറും പൊടിയായിരുന്നു, പക്ഷേ നിൻ്റെ ഉലയിലെരിഞ്ഞ് ഞാനിതാ സൂര്യനായിരിക്കുന്നു
എന്നെക്കൊണ്ടാണ് വിശ്വസ്തത പുലർന്നതും, നിന്റെ സദസ്സ് യൗവനമാർന്നതും
ഞാനില്ലാതാവുമ്പോൾ ലോകം കരഞ്ഞുകൊണ്ട് എൻ്റെ കാൽപ്പാടുകളന്വേഷിക്കും
പ്രണയമെന്നത് ആർക്കും വാങ്ങാവുന്ന ഒരു കളിപ്പാട്ടമല്ല
എന്നെപ്പോലെ ജീവിതം മുഴുവൻ വേദനിച്ചവർക്കേ അതിനെ സമീപിക്കാനാവൂ
ഞാൻ ഒരു യാത്രക്കാരൻ, ഞാനിങ്ങനെ കടന്നു പോകുക തന്നെ ചെയ്യും
പക്ഷേ ഞാനീ നടത്തിയ വെല്ലുവിളിയിൽ ജയിച്ച് വരികയും ചെയ്യും
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment