Thursday, 13 October 2022

Zindagi men to sabhi

Zindagi men to sabhi pyar kiya karte hain

Main to mar kar bhi meri jaan tujhe chahoonga


Tu mila hai to ehsas hua hai mujhko

Ye meri umr mohabbat ke liye thodi hai

Ik zara sa gham - e - dauran ka bhi haq hai jispar

Maine wo saans bhi tere liye rakh chodi hai

Tujhpe ho jaunga qurban tujhe chahoonga


Apni jazbat mein nagmaat rachane ke liye

Maine dhadkan ki tarah dil mein basaya hai tujhe

Main tasavvur bhi judai ka bhala kaise karoon

Maine kismat ki lakiron se churaya hai tujhe

Pyar ka ban ke nigehban tujhe chahoonga


Teri har chaap se jalte hain khayalon men charag

Jab bhi tu aaye jagata hua jaadu aaye

Tujhko chhu loon to phir ai jaan-e-tamanna mujhko

Der tak apne badan se teri khushbu aaye

Tu baharon ka hai unvan tujhe chahoonga


Qatil Shifai/ Mehdi Hassan

 

ജീവിതത്തിൽ എല്ലാവരും പ്രണയിക്കാറുണ്ട്

ഞാനോ, മരിച്ചാലും നിന്നെ പ്രണയിച്ചു കൊണ്ടിരിക്കും


നിന്നെ കണ്ടുമുട്ടിയപ്പോൾ എനിക്ക് ബോധ്യമായി:

പ്രണയിക്കുവാൻ എൻ്റെയീ ആയുസ്സ് മതിയാവില്ല

അൽപമാത്രമായ ദു:ഖത്തിൻ്റെ അവകാശമെങ്കിലും എനിക്കതിലുണ്ടെങ്കിൽ,

ആ അവസാനശ്വാസം പോലും നിനക്കായ് കാത്ത് വെച്ചിരിക്കുകയാണ് ഞാൻ

നിൻ്റെ മേൽ ജീവനർപ്പിക്കും ഞാൻ, പ്രണയിച്ചു കൊണ്ടേയിരിക്കും


എൻ്റെ വികാരങ്ങളാൽ കവിത രചിക്കാനായി,

എൻ്റെ ഹൃദയത്തിൽ മിടിപ്പെന്നോണം കുടിയിരുത്തിയിരിക്കയാണ് നിന്നെ

നിന്നെ പിരിയുന്നതെനിക്കോർക്കാൻ പോലും വയ്യ

വിധിയുടെ കൈയിൽ നിന്ന് തട്ടിയെടുത്തതാണ് നിന്നെ ഞാൻ

സ്നേഹത്തിൻ്റെ കാവൽക്കാരനായി നിന്ന് നിന്നെ ഞാൻ പ്രണയിക്കും


നിൻ്റെ ഓരോ കാലടിയൊച്ചയും എൻ്റെ സ്വപ്നങ്ങളിൽ വിളക്ക് തെളിയിക്കുന്നു

നീ വരുമ്പോഴെല്ലാം ഒരു മായാജാലമുണരുന്നു

നിന്നെ തൊട്ടാലോ, എന്റെ പ്രിയപ്പെട്ടവളേ,

ഏറെ നേരം എൻ്റെ ഉടലിൽ നിന്നും നിൻ്റെ സുഗന്ധമുയരും

വസന്തത്തിന് നിൻ്റെ പേരാണ്, നിന്നെ മോഹിച്ചുകൊണ്ടേയിരിക്കും ഞാൻ


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...