Wednesday, 23 November 2022

Apni aag ko zinda rakhna

Apni aag ko zinda rakhna kitna mushkil hai

Patthar beech aaeena rakhna kitna mushkil hai


Kitna aasaan hai tasveer banaana auron ki

Khud ko pas-e-aaeenaa rakhna kitna mushkil hai


Tumne mandir dekhe honge ye mera aangan hai

Ek diya bhee jalta rakhna kitna mushkil hai


Chullu mein ho dard ka dariya dhyaan mein uske honth

Yun bhee khud ko pyaasa rakhna kitna mushkil hai


Ishrat Afreen/ Jagjith Singh, Chithra Singh


ഉള്ളിലെ അഗ്നി ജ്വലിപ്പിച്ച് നിർത്തുകയെന്നത് എത്ര പ്രയാസകരമാണ്

കല്ലുകൾക്കിടയിൽ കണ്ണാടി വെക്കുകയെന്നത് എത്ര പ്രയാസകരമാണ്


മറ്റുള്ളവരുടെ ചിത്രം വരക്കുന്നത് എത്രയെളുപ്പം

അവനവനെ കണ്ണാടിക്കു മുന്നിൽ നിർത്തുന്നത് എത്ര പ്രയാസകരമാണ്


നീ ക്ഷേത്രം കണ്ടിട്ടുണ്ടാവും, പക്ഷേ ഇതെൻ്റെ മുറ്റമല്ലേ

ഒരു ദീപമെങ്കിലും കത്തിച്ച് നിർത്തുന്നത് എത്ര പ്രയാസകരമാണ്


കൈക്കുമ്പിളിൽ വേദനയുടെ നദി, ഓർമ്മയിൽ അവളുടെ അധരങ്ങളും

എന്നിട്ടും സ്വന്തം ദാഹം നിലനിർത്തുന്നത് എത്ര പ്രയാസകരമാണ്


പരിഭാഷ: ഷാജി ആലുങ്ങൽ



2 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...