Tuesday, 8 November 2022

Zindagī se baḌī sazā

zindagī se baḌī sazā hī nahīñ

aur kyā jurm hai patā hī nahīñ


itne hissoñ meñ baT gayā huuñ maiñ

mere hisse meñ kuchh bachā hī nahīñ


zindagī maut terī manzil hai

dūsrā koī rasta hī nahīñ


sach ghaTe yā baḌhe to sach na rahe

jhuuT kī koī intihā hī nahīñ


zindagī ab batā kahāñ jaa.eñ

zahr bāzār meñ milā hī nahīñ


jis ke kāran fasād hote haiñ

us kā koī atā-patā hī nahīñ


kaise autār kaise paiġhambar

aisā lagtā hai ab ḳhudā hī nahīñ


chāhe sone ke frame meñ jaḌ do

ā.īna jhuuT boltā hī nahīñ


apnī rachnāoñ meñ vo zinda hai

'nūr' sansār se gayā hī nahīñ


Krishn Bihari Noor / Jagjith Sing, Shujaat Husain Khan


ജീവിതത്തേക്കാൾ വലിയ ശിക്ഷയേയില്ല

ഇനിയെന്ത് കുറ്റമാണുള്ളതെന്നറിവുമില്ല


അത്രയും ഭാഗങ്ങളായി വിഭജിച്ചുപോയി ഞാൻ,

എൻ്റെ വിഹിതത്തിൽ ഒന്നും ബാക്കിയാകാത്ത വിധം


ജീവിതമേ, മരണമാണ് നിൻ്റെ ലക്ഷ്യസ്ഥാനം

രണ്ടാമതൊരു വഴിയേയില്ല


സത്യം കൂടുകയോ കുറയുകയോ ചെയ്താൽ അത് സത്യമല്ലാതാകും

നുണക്കാണെങ്കിൽ അതിരേയില്ല


ജീവിതമേ പറയൂ, ഇനിയെങ്ങോട്ട് പോകും

വിഷം അങ്ങാടിയിൽ കിട്ടിയതേയില്ല


ആര് കാരണമാണോ കുഴപ്പമുണ്ടാകുന്നത്,

അവരെക്കുറിച്ച് ഒരു വിവരവുമില്ല


എന്തെല്ലാം അവതാരങ്ങൾ, ഏതെല്ലാം പ്രവാചകർ

ഇപ്പോൾ ദൈവമേയില്ലെന്ന് തോന്നുന്നു


സ്വർണ്ണത്തിൻ്റെ ഫ്രെയിമിൽ വെച്ചാലും

കണ്ണാടി നുണ പറയുകയേയില്ല


സ്വന്തം രചനകളിൽ അവൻ ജീവിച്ചിരിക്കുന്നു

'നൂർ' ഈ ലോകത്ത് നിന്ന് പോയിട്ടേയില്ല


പരിഭാഷ: ഷാജി ആലുങ്ങൽ







No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...