Wednesday, 4 October 2023

vo ḳhat ke purze

Marasim 6


vo ḳhat ke purze uḌā rahā thā 

havāoñ kā ruḳh dikhā rahā thā 


batā.ūñ kaise vo bahtā dariyā 

jab aa rahā thā to jā rahā thā 


kuchh aur bhī ho gayā numāyāñ 

maiñ apnā likkhā miTā rahā thā 


dhuāñ dhuāñ ho ga.ī thiiñ āñkheñ 

charāġh ko jab bujhā rahā thā 


muñDer se jhuk ke chāñd kal bhī 

paḌosiyoñ ko jagā rahā thā 


usī kā īmāñ badal gayā hai 

kabhī jo merā ḳhudā rahā thā 


vo ek din ek ajnabī ko 

mirī kahānī sunā rahā thā 


vo umr kam kar rahā thā merī 

maiñ saal apne baḌhā rahā thā 


ḳhudā kī shāyad razā ho is meñ 

tumhārā jo faisla rahā thā


Gulzar / Jagjith Singh


അവൾ എൻ്റെ കത്ത് കീറി പറത്തുകയായിരുന്നു

കാറ്റിൻ്റെ ദിശ കാണിക്കുകയായിരിക്കണം!


എങ്ങനെ പറയും, ആ ഒഴുകുന്ന പുഴ

വരുമ്പോൾ തന്നെ  പോകുകയുമായിരുന്നെന്ന്!


വേറെ ചിലതുകൂടിയങ്ങനെ സ്പഷ്ടമായി

ഞാൻ എൻ്റെ തലവര മായ്ക്കുകയായിരുന്നു


കണ്ണുകളിൽ പുക പരന്നിരുന്നു,

വിളക്കണയ്ക്കുന്നേരം


നിലാവ് ഇന്നലെയും മട്ടുപ്പാവിൽ നിന്ന് എത്തിനോക്കി

അയൽക്കാരെ ഉണർത്തുന്നുണ്ടായിരുന്നു


അവളുടെ വിശ്വാസം തന്നെ ചഞ്ചലമായിരിക്കുന്നു,

ഒരിക്കൽ എൻ്റെ ദൈവമായിരുന്നല്ലോ!


ഒരിക്കൽ ഒരപരിചിതനോടവൾ

എൻ്റെ കഥ പറയുകയായിരുന്നു


അവൾ എൻ്റെ പ്രായം കുറച്ചു പറയുകയായിരുന്നു

ഞാനോ അത് കൂട്ടിക്കൊണ്ടുമിരുന്നു!


ഒരുപക്ഷേ ദൈവത്തിൻ്റെ ഇഷ്ടം കൂടിയുണ്ടാകും

നിൻ്റെ ഈ തീരുമാനത്തിൽ


പരിഭാഷ: ഷാജി ആലുങ്ങൽ




1 comment:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...