pyaar kī āḳhirī pūñjī bhī luTā aayā huuñ
apnī hastī ko bhī lagtā hai miTā aayā huuñ
umr-bhar kī jo kamā.ī thī gañvā aayā huuñ
tere ḳhat aaj maiñ gañgā meñ bahā aayā huuñ
aag bahte hue paanī meñ lagā aayā huuñ
tū ne likhkhā thā jalā duuñ maiñ tirī tahrīreñ
tū ne chāhā thā jalā duuñ maiñ tirī tasvīreñ
soch liiñ maiñ ne magar aur hī kuchh tadbīreñ
tere ḳhat aaj maiñ gañgā meñ bahā aayā huuñ
aag bahte hue paanī meñ lagā aayā huuñ
jin ko duniyā kī nigāhoñ se chhupā.e rakkhā
jin ko ik umr kaleje se lagā.e rakkhā
diin jin ko jinheñ īmān banā.e rakkhā
jin kā har lafz mujhe yaad hai paanī kī tarah
yaad the mujh ko jo paiġhām-e-zabānī kī tarah
mujh ko pyāre the jo anmol nishānī kī tarah
tū ne duniyā kī nigāhoñ se jo bach kar likkhe
sāl-hā-sāl mire naam barābar likkhe
kabhī din meñ to kabhī raat ko uTh kar likkhe
tere rūmāl tire ḳhat tire chhalle bhī ga.e
terī tasvīreñ tire shoḳh lifāfe bhī ga.e
ek yug ḳhatm huā yug ke fasāne bhī ga.e
tere ḳhat aaj maiñ gañgā meñ bahā aayā huuñ
aag bahte hue paanī meñ lagā aayā huuñ l
kitnā bechain unheñ lene ko gañgā-jal thā
jo bhī dhārā thā unhīñ ke liye vo bekal thā
pyaar apnā bhī to gañgā kī tarah nirmal thā
tere ḳhat aaj meñ gañgā meñ bahā aayā huuñ
aag bahte hue paanī meñ lagā aayā huuñ
tere ḳhushbū meñ base ḳhat maiñ jalātā kaise
pyaar meñ Duube hue ḳhat maiñ jalātā kaise
tere hāthoñ ke likhe ḳhat maiñ jalātā kaise
tere ḳhat aaj maiñ gañgā meñ bahā aayā huuñ
aag bahte hue paanī meñ lagā aayā huuñ
'Arth'
Rajendranath Rahbar / Jagjith Singh
പ്രണയത്തിൻ്റെ അവസാനശേഖരവും നഷ്ടപ്പെടുത്തി വന്നിരിക്കയാണ്
സ്വന്തം സ്വത്വത്തെപ്പോലും മായ്ച്ചു കളഞ്ഞുവെന്നിപ്പോൾ തോന്നുന്നു
ഒരായുസ്സിൻ്റെ സമ്പാദ്യം പാഴാക്കിയിട്ടാണീ വന്നിരിക്കുന്നത്
നീ എഴുതിയിരുന്നു, നിൻ്റെ എഴുത്തുകൾ കത്തിച്ച് കളയണമെന്ന്
നീ പറഞ്ഞിരുന്നു, നിൻ്റെ ചിത്രങ്ങൾ എരിച്ചു കളയണമെന്ന്
പക്ഷേ ഞാൻ കണ്ടെത്തിയത് മറ്റൊരു പരിഹാരമാണ്
ലോകത്തിൻ്റെ കണ്ണുകളിൽ നിന്ന് മറച്ചുവെച്ച ആ എഴുത്ത്
ഒരായുസ്സ് മുഴുവൻ നെഞ്ചോട് ചേർത്ത് വെച്ച ആ കത്ത്
എൻ്റെ വിശ്വാസവും ജീവിതവുമായ ആ ലിഖിതം
ഓരോ വാക്കും വെള്ളം പോലെ എനിക്കോർമയുള്ള ആ കത്ത്
വാമൊഴിയെന്നോണം എനിക്കോർമയുണ്ടായിരുന്ന ആ എഴുത്ത്
അമൂല്യമായ ഒരടയാളമെന്നോണം എനിക്ക് പ്രിയമായിരുന്ന ആ കത്ത്
നീ ലോകത്തിൻ്റെ കണ്ണുകളെ ഒളിച്ച് എഴുതിയതല്ലേ
വർഷങ്ങളോളം കൃത്യമായി എനിക്കെഴുതിയല്ലോ
ചിലപ്പോൾ പകലും മറ്റു ചിലപ്പോൾ രാത്രികളിൽ ഉറങ്ങാതെയും എഴുതിയതാണല്ലോ
നിൻ്റെ ഉറുമാൽ, കത്തുകൾ, നിൻ്റെ മോതിരം.... എല്ലാം നഷ്ടപ്പെട്ടു
നിൻ്റെ ചിത്രങ്ങൾ, കൗതുകകരമായ ആ ലക്കോട്ടുകൾ അവയും നഷ്ടപ്പെട്ടു
ഒരു യുഗം അവസാനിച്ചു, അന്നത്തെ കഥകളും നഷ്ടപ്പെട്ടു
അതിനെ ഏറ്റുവാങ്ങാൻ ഗംഗാജലം അത്രക്ക് ഉത്സുകയായിരുന്നു!
ഒഴുകിയ ആ കത്തിനെച്ചൊല്ലി അത് ആധി പൂണ്ടു!
എൻ്റെ പ്രണയവും ഗംഗയെപ്പോലെ നിർമലമായിരുന്നു.
നിൻ്റെ സുഗന്ധത്തിലലിഞ്ഞ ആ എഴുത്ത് ഞാൻ എരിക്കുവതെങ്ങനെ?
പ്രണയത്തിൽ മുങ്ങിയ ആ ലിഖിതം ഞാൻ എരിക്കുവതെങ്ങനെ?
നിൻ്റെ കൈയാലെഴുതപ്പെട്ട ആ കത്ത് ഞാൻ എരിക്കുവതെങ്ങനെ?
നിൻ്റെ എഴുത്ത് ഞാനിന്ന് ഗംഗയിൽ ഒഴുക്കിയിരിക്കുന്നു
ഒഴുകുന്ന വെള്ളത്തിന് തീ കൊടുത്തിതാ വന്നിരിക്കുന്നു!
പരിഭാഷ: ഷാജി ആലുങ്ങൽ