Tuesday, 21 November 2023

Beeti Baatein

Beeti Baatein Dohraneki Aadat Si Ho Gayi Hai, 

Chalte Chalte Ruk Jaane Ki Aadat Si Ho Gayi Hai 


Hum Ko Ye Bhi Yaad Nahi, Kya Khoya Hai Kya Paaya Hai, 

Logon Se Dhoka Khhane Ki Aadat Si Ho Gayi Hai 


Jab Dil Par Koyi Zakhm Laga, Khaamosh Rahe Yaa Hasne Lage, 

Hum Ko Aansoon Pee Jaane Ki Aadat Si Ho Gayi Hai 


Apni Tho Ye Aadat Hai, Chup Rahte Hai, Yaa Sach Kehte Hai 

Shaayad Isi Liyee Duniya Wale Humse Hamesha Khafa Rahte Hai 


Raashid Apne Sune Ghar Me Pal Bhar Ke Liye Wo Aaya Tha

Chaukhat Pe Deeye Sajane Ki Aadat Si Ho Gayi Hai


Mumtaz Rashid


കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ശീലമായിരിക്കുന്നു! പൊയ്ക്കൊണ്ടിരിക്കവേ നിന്നുപോകുന്നത് ശീലമായിരിക്കുന്നു!


നേടിയതെന്ത്, നഷ്ടപ്പെട്ടതെന്ത് എന്നുപോലും എനിക്കോർമ്മയില്ല

ആളുകളാൽ ചതിക്കപ്പെടുന്നത് ശീലമായിരിക്കുന്നു!


ഹൃദയത്തിൽ മുറിവേൽക്കുമ്പോൾ മിണ്ടാതിരിക്കും അല്ലെങ്കിൽ പുഞ്ചിരിക്കും

കണ്ണീര് കുടിക്കുന്നത് എനിക്ക് ശീലമായിരിക്കുന്നു!


മിണ്ടാതിരിക്കുക അല്ലെങ്കിൽ സത്യം പറയുക: ഇതാണെൻ്റെ ശീലം

ഇതുകൊണ്ടായിരിക്കണം ലോകർ എപ്പോഴും എന്നോട് പിണങ്ങിയിരിക്കുന്നത്!


റാഷിദ്, ശൂന്യമായ എൻ്റെ ഗൃഹത്തിൽ നിമിഷനേരത്തേക്ക് അവൾ വന്നിരുന്നു

പടിവാതിൽക്കൽ ദീപങ്ങളാൽ അലങ്കരിക്കുന്നതിപ്പോൾ ശീലമായിരിക്കുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ




2 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...