Sunday, 5 November 2023

un se nayan

un se nayan milā ke dekho 

ye dhokā bhī khā ke dekho 


duurī meñ kyā bhed chhupā hai 

is kā khoj lagā ke dekho 


kisī akelī shaam kī chup meñ 

giit purāne gā ke dekho 


aaj kī raat bahut kaalī hai 

soch ke diip jalā ke dekho 


dil kā ghar sunsān paḌā hai 

dukh kī dhuum machā ke dekho 


jaag jaag kar umr kaTī hai 

niiñd ke dvāre jā ke dekho


Muneer Niazi/ Ghulam Ali, Noor Jahan


അവളുടെ കണ്ണുകളിൽ നോക്കൂ

ആ വഞ്ചന കൂടി അനുഭവിച്ച് നോക്കൂ


ഈ അകൽച്ചയുടെ രഹസ്യമെന്താണ്,

അതൊന്നന്വേഷിച്ച് നോക്കൂ!


ഒരേകാന്ത സായാഹ്നത്തിൻ്റെ നിശബ്ദതയിൽ,

പഴയൊരു ഗീതം പാടിനോക്കൂ!


ഇന്നീ രാവ് ഏറെ ഇരുണ്ടതാണ്

ആ വിളക്കൊന്ന് കത്തിച്ച് നോക്കൂ!


ഹൃദയഗൃഹം ശൂന്യമായിരിക്കുന്നു

ദുഃഖം ഒന്നാഘോഷിച്ച് നോക്കൂ


ഉണർന്നു തന്നെയിരുന്ന് ആയുസ്സ് തീർന്നല്ലോ

ഉറക്കത്തിൻ്റെ പടിക്കലൊന്ന് പോയി നോക്കൂ!


പരിഭാഷ: ഷാജി ആലുങ്ങൽ







4 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...