Sunday, 5 November 2023

ik pal ghamon ka

ik pal ghamon ka dariya ik pal khushi ka dariya

rookta nahin kabhi bhi ye zindagi ka dariya


aankhen theen vo kisi ki ya khwaab ki jazeere

awaaz thi kisi ki ya raagini ka dariya


is dil ki vaadiyon mein ab khaak ud rahi hai

bahta yahin tha pehle ik aashiqi ka dariya


kirnon mein hain ye lahren ya lehron mein hain kirnen

dariya ki chaandni hai ya chaandni ka dariya


Javed Akhtar / Jagjit Singh


ഒരിക്കൽ ദുഖത്തിൻ്റെ പുഴ, അടുത്ത നിമിഷം ആഹ്ലാദത്തിൻ്റെ നദി!

ജീവിതമെന്ന ഈ നദി നിലക്കുന്നേയില്ല


അത് ഒരാളുടെ കണ്ണുകളായിരുന്നോ, അതോ സ്വപ്നദ്വീപുകളോ!

ഒരാളുടെ ശബ്ദമായിരുന്നോ, അതോ പാട്ടിൻ്റെ ഒരു പുഴയോ!


ഈ ഹൃദയത്തിൻ്റെ താഴ്വരകളിൽ ഇന്ന് പൊടിയുയരുന്നു

പണ്ടിവിടെയാണ് ഒരു പ്രണയ നദി ഒഴുകിയിരുന്നത്


സൂര്യരശ്മികൾ അലയടിക്കുകയാണോ, അതോ ഓളങ്ങളിൽ സൂര്യരശ്മികൾ വീണതോ!

ഇത് പുഴയിലെ നിലാവാണോ അതോ നിലാവിൻ്റെ ഒരു പുഴയോ!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...