siine meñ jalan āñkhoñ meñ tūfān sā kyuuñ hai
is shahr meñ har shaḳhs pareshān sā kyuuñ hai
dil hai to dhaḌakne kā bahāna koī DhūñDe
patthar kī tarah be-his o be-jān sā kyuuñ hai
tanhā.ī kī ye kaun sī manzil hai rafīqo
tā-hadd-e-nazar ek bayābān sā kyuuñ hai
ham ne to koī baat nikālī nahīñ ġham kī
vo zūd-pashemān pashemān sā kyuuñ hai
kyā koī na.ī baat nazar aatī hai ham meñ
ā.īna hameñ dekh ke hairān sā kyuuñ hai
'Gaman'
Suresh Wadkar
Shahryar / Jaidev
നെഞ്ചിൽ തീയെരിയുന്നതെന്തേ, കണ്ണുകളിൽ കൊടുങ്കാറ്റിരമ്പുന്നതെന്തേ?
ഈ നഗരത്തിൽ എല്ലാവരും പരിക്ഷീണരായിരിക്കുന്നതെന്തേ?
ഹൃദയമാണെങ്കിൽ മിടിക്കാനുള്ള കാരണങ്ങൾ തേടുകയാണ്
എന്നിട്ടും ശില പോൽ നിസ്സംഗവും നിർജീവവും ആയതെന്തേ?
ഏകാന്തതയുടെ ഈ തീരമേതാണ് സുഹൃത്തുക്കളേ?
കണ്ണെത്തുന്ന ദൂരത്തോളം മരുഭൂമി പോലിതെന്തേ?
ദു:ഖകരമായ കാര്യമൊന്നും ഞാൻ ഓർമിപ്പിച്ചില്ലല്ലോ
അവൾ ഇത്ര പശ്ചാത്തപിക്കാനെന്തേ?
എന്താ എന്നിൽ പുതിയതായി വല്ലതും കാണുന്നുണ്ടോ?
കണ്ണാടി എന്നെക്കണ്ട് പരിഭ്രമിക്കുന്നതെന്തേ?
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment