Monday, 19 February 2024

Kyun darein

kyun darein zindagi mein kya hoga

kuch na hoga to tajurba hoga


hansti aankhon mein jhaank kar dekho

koi aansu kahi chhupa hoga


in dinon na-umeed sa hoon main

shaayad usne bhi ye suna hoga


dekhkar tumko sochta hoon main

kya kisi ne tumhein chhua hoga


Javed Akthar / Jagjith Singh


ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന് ഭയക്കുന്നതെന്തിന്?

ഒന്നുമില്ലെങ്കിലും അതൊരു അനുഭവമാകുമല്ലോ!


ചിരിക്കുന്ന കണ്ണുകളിൽ ഒന്നന്വേഷിച്ച് നോക്കൂ

ഒരു കണ്ണീർത്തുള്ളി എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാകും


ഈയിടെയായി പ്രതീക്ഷയറ്റവനാണ് ഞാൻ

അവളും ഒരുപക്ഷേ ഇത് കേട്ടിട്ടുണ്ടാവും


നിന്നെക്കണ്ടപ്പോൾ ഞാനോർത്തു പോയി,

ആരെങ്കിലും നിന്നെ സ്പർശിച്ചു കാണുമോ എന്തോ!


പരിഭാഷ: ഷാജി ആലുങ്ങൽ




Ab maloom hua

പങ്കജ് ഉധാസിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് ഞങ്ങൾ കുഞ്ഞാക്കു എന്ന് വിളിക്കുന്ന കസിൻ Ashraf ആയിരുന്നു, ഗൾഫിൽ നിന്ന് വരുമ്പോൾ കൊണ്ടുവരുന്ന കാസറ്റുകളിലൂടെ! എൻ്റെ പപ്പ റഫിയെയും മുകേഷിനെയും കേൾപ്പിച്ചു തന്നപ്പോൾ ഗസലുകൾ, പ്രത്യേകിച്ച് പങ്കജ് ഉധാസിനേയും അശോക് ഖോസ്ലയെയും മറ്റും പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ചിത്രംവര തൊട്ട് ഫോട്ടോഗ്രാഫി വരെയും കരാട്ടെ തൊട്ട് ബോഡി ബിൽഡിംഗ് വരെയും ഉള്ള ഹോബികൾ ഉണ്ടായിരുന്ന, അതിലൊക്കെയും മികച്ച നിലവാരം പുലർത്തിയിരുന്നയാൾ ഞങ്ങൾക്കൊക്കെ ഒരു ഹീറോയായിരുന്നു. അന്ന് ഞാൻ വേറെയെവിടെയും കണ്ടിട്ടില്ലാത്ത മനശാസ്ത്രം പോലുള്ള മാസികകളും എ. ടി കോവൂരിന്റെ പുസ്തകങ്ങളും ആളുടെ കൈയിൽ നിന്നാണ് ഞാൻ കണ്ടത്. ചെറിയ പ്രായത്തിൽ തന്നെ, ഹവാ ഹവായുടേയും ആഷിക്കിയുടേയുമൊക്കെ ഇടക്ക്, ഞങ്ങൾ സഹോദരങ്ങൾക്കെല്ലാം ഗസൽ  എന്നൊരു താല്പര്യം ഉണ്ടാക്കിയത് മൂപ്പരായിരുന്നു. അദ്ദേഹം രണ്ടുവർഷം മുമ്പ് ഈ ലോകം വിട്ടു പോയി, പൂർണ്ണ ആരോഗ്യവാനായിരിക്കേ, പെട്ടെന്നുണ്ടായ ഒരസുഖത്താൽ! ബയോപ്സിക്ക് പോകുന്നതിൻ്റെ തലേന്ന് വരെ ജിമ്മിൽ വെയ്റ്റ് ട്രെയിനിംഗ് അടക്കം ചെയ്തയാളാണ്. മരണം മുന്നിൽ കാണുമ്പോഴും ധൈര്യം കൈവിട്ടില്ല! അവസാനം വരെ ജീവിതം  ആസ്വദിച്ചു കൊണ്ട്, കഴിവിൻ്റെ പരമാവധി മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ജീവിച്ചു. പങ്കജ് ഉധാസിൻ്റെ മരണം അറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ഞങ്ങളുടെ കുഞ്ഞാക്കുവിൻ്റെ മുഖമാണ്, ഞങ്ങളുടെ ആ ചെറുപ്പകാലവും!

      പങ്കജിൻ്റെ ആദ്യമായി കേട്ട ആൽബം Aafreen ആയിരുന്നു. Ab maloom hua, Khushnaseebi hai, Raaste chup chup..... കാസറ്റുകളുടെ ആ കാലം തൊട്ട് ഒരുപാട് ഗസലുകളും ഗീതങ്ങളും പങ്കജിന്റേതായി പിന്നീട് കേട്ടുവെങ്കിലും ആദ്യമായി കേട്ട ആ പാട്ടുകൾ തന്നെയാണ് അദ്ദേഹത്തിൻറെ പാട്ടുകളിൽ ഇന്നും ഏറെ പ്രിയപ്പെട്ടത്. Chitti  aayee hai യുടെ കാര്യം പിന്നെ പറയാനില്ലല്ലോ! അതിമധുരമായ, മറ്റൊരു ഗായകനുമായും താരതമ്യപ്പെടുത്താൻ കഴിയാത്ത ആ ശബ്ദം തന്നെയാണ് പങ്കജ് ഉധാസിൻ്റെ ഏറ്റവും വലിയ ആകർഷണം. പിന്നെ അദ്ദേഹം നൽകുന്ന പ്രത്യേകമായ ഈണങ്ങളും. ദു:ഖമാണ് ഭാവമെങ്കിലും ഈണത്തിന് ഒരു ചടുലതയുണ്ടാകും! Aafreen ലെ ഗസലുകൾക്ക് നൽകിയിട്ടുള്ള ഗംഭീരമായ ഈണങ്ങളും ഓർക്കസ്ട്രേഷനും എല്ലാം ഇന്നും ഓർമയിൽ പച്ചപിടിച്ച് നിൽക്കുന്നു. പിന്നീട് പോപ് എന്ന് പറയാവുന്ന ഗാനങ്ങളിലേക്ക് പോയപ്പോഴും ആ ശബ്ദം കേൾക്കാൻ ആ പാട്ടുകളെല്ലാം കേട്ടിരുന്നു. അതിനിടക്ക് മീർ തഖി മീറിൻ്റെ ഗസലുകളുടെ ഒരു ആൽബം വന്നിരുന്നു. ഗംഭീരമായി ചെയ്തതായിരുന്നു അതിലെ ഗസലുകളെല്ലാം. കുറേ കാലമായി പുതിയ ഗസലുകളൊന്നുമില്ലെങ്കിലും ആ പഴയവ ഇടക്കിക്ക് മനസ്സിലുയർന്നു വരും. അങ്ങനെ അദ്ദേഹത്തിൻ്റെ മരണത്തിന് ചുരുങ്ങിയ ദിവസങ്ങൾക്ക് മുമ്പ് ഓർമ വന്നപ്പോൾ തർജമ ചെയ്തതാണ് ഈ ഗസൽ!


hum yun doobe jaise patthar

ab maloom hua

uski aankhon me hai samandar

ab maloom hua


baarish ke dar se darwaze

band kiye baithe the

dhoop thi deewaro ke bahar

ab maloom hua


jab hum guzre us khidki me

ek kiran si chamki thi

usne hume dekha tha chupkar

ab maloom hua


zakhm batate hain 'Rashid'

har jeet humari dhokha thi

yeh bazi hum haare aksar

ab maloom hua


Mumtaz Rashid/ Pankaj Udhas


ഞാൻ ഒരു കല്ലെന്ന പോലെ മുങ്ങിപ്പോയി, ഇപ്പോഴാണത് മനസ്സിലായത്

അവളുടെ കണ്ണുകളിലാണാ കടൽ, ഇപ്പോഴാണത് മനസ്സിലായത്


മഴയെ ഭയന്ന് വാതിലടച്ചിരുന്നതായിരുന്നു

പുറത്ത് വെയിലായിരുന്നു, ഇപ്പോഴാണത് മനസ്സിലായത്


ഞാൻ അതുവഴി പോയപ്പോൾ ജനാലയിൽ ഒരു തിളക്കം കണ്ടിരുന്നു

അവൾ മറഞ്ഞിരുന്ന് എന്നെ നോക്കുകയായിരുന്നു, ഇപ്പോഴാണത് മനസ്സിലായത്


മുറിവുകളിതാ പറയുന്നു, 'റാഷിദ്' നമ്മുടെ ജയങ്ങളെല്ലാം കബളിപ്പിക്കലായിരുന്നു

ഈ യുദ്ധം നാം മിക്കപ്പോഴും തോൽക്കുകയായിരുന്നു, ഇപ്പോഴാണത് മനസ്സിലായത്


പരിഭാഷ: ഷാജി ആലുങ്ങൽ




Sunday, 18 February 2024

Girhen

mujh ko bhī tarkīb sikhā koī yaar julāhe 

aksar tujh ko dekhā hai ki taanā bunte 

jab koī taagā TuuT gayā yā ḳhatm huā 

phir se bāñdh ke 

aur sirā koī joḌ ke us meñ 

aage bunñe lagte ho 


tere is taane meñ lekin 

ik bhī gāñTh girah buntar kī 

dekh nahīñ saktā hai koī 


maiñ ne to ik baar bunā thā ek hī rishta 

lekin us kī saarī girheñ 

saaf nazar aatī haiñ mere yaar julāhe!


Gulzar


എനിക്കും ആ വിദ്യ പഠിപ്പിച്ചു തരൂ, നെയ്ത്തുകാരാ!

പലപ്പോഴും കണ്ടിട്ടുണ്ട്, നിങ്ങൾ നെയ്യുമ്പോൾ

ഒരു നൂൽ പൊട്ടുകയോ തീർന്നു പോകുകയോ ചെയ്യുന്ന നേരം,

അതവിടെ കെട്ടിയിട്ട്, വേറൊരു നൂൽ ചേർത്ത് നെയ്ത്ത് തുടരുന്നു.

പക്ഷേ, നിൻ്റെ ഊടിലും പാവിലും 

ഒരു ഏച്ചുകൂട്ടലും കാണാൻ കഴിയില്ല, ഒരാൾക്കും!


ഞാനും ഒരിക്കൽ നെയ്തിരുന്നു, ഒരേയൊരു ബന്ധം

പക്ഷേ അതിൻ്റെ ഓരോ ഏച്ചുകെട്ടും തെളിഞ്ഞ് കാണുന്നുവല്ലോ, എന്റെ നെയ്ത്തുകാരാ!


പരിഭാഷ: ഷാജി ആലുങ്ങൽ








Friday, 9 February 2024

ajnabi shehar ke

ajnabi shehar ke ajnabee raste

meri tanhaii per muskurate rahe

main bahut der tak yunhi chalta raha

tum bahut der tak yaad aate rahe


kal kuch aisa huwa mein bahut thak gaya

is liye sun ke bhi ansuni kar gaya

itni yaadon ke bhatke huwe kaarwan

dil ke zakhmon ke dar khatkhatate rahe


zehar milta raha zehar pite rahe

roz marte rahe roz jeete rahe

zindagi bhi hame aazmati rahi

aur hum bhi unhe aazmate rahe 


zakhm jab bhi koi zehan-o-dil par laga

zindagi ki taraf ek dareecha khulaa

hum bhi goya kisi saaz ke taar hain 

chot khaate rahe gungunaate rahe


Sakht haalaat ke tez toofaan men

Ghir gaya tha hamaara junun-e-wafa

Ham charaag-e-tamanna jalaate rahe

Wo charaag-e-tamanna bujhaate rahe 


Rahi Masoom Raza/ Ahmed Hussain Mohamed Hussain, Ashok Khosla


അപരിചിതമായ നഗരത്തിലെ അറിയാത്ത വഴികൾ,

എന്റെ ഏകാന്തതയോർത്ത് ചിരിച്ചുകൊണ്ടിരുന്നു

ഞാൻ ഏറെ നേരം നടന്നു കൊണ്ടേയിരുന്നു

നീ അത്രമാത്രം ഓർമ്മയിൽ വരികയായിരുന്നു


ഇന്നലെ സംഭവിച്ചതിതാണ്, ഞാനത്രയും ക്ഷീണിതനായിരുന്നു

അതിനാൽ കേട്ടിട്ടും കേൾക്കാത്തതു പോലിരുന്നു

ഓർമകളുടെ എത്രയെത്ര അശരണരായ യാത്രികരാണ്

ഹൃദയമുറിവുകളുടെ വാതിൽക്കൽ മുട്ടിക്കൊണ്ടിരുന്നത്!


വിഷം കിട്ടിക്കൊണ്ടിരുന്നു, അത് കുടിച്ചു കൊണ്ടുമിരുന്നു

അനുദിനം മരിച്ചുകൊണ്ടിരുന്നു, അനുദിനം ജീവിക്കുകയും ചെയ്തു

ജീവിതം എന്നെയും ഞാൻ ജീവിതത്തേയും പരീക്ഷിച്ചുകൊണ്ടിരുന്നു


മനസ്സിലും ഹൃദയത്തിലും മുറിവേറ്റപ്പോഴൊക്കെ,

ജീവിതത്തിലേക്ക് ഓരോ ജാലകം തുറക്കുകയായിരുന്നു!

ഞാനും ഒരു വീണക്കമ്പിയെന്നതു പോലെ,

മുറിവേൽക്കുന്നതിനൊത്ത് പാടിക്കൊണ്ടിരുന്നു!


ദുർവിധിയുടെ കൊടുങ്കാറ്റിൽ

കൊഴിഞ്ഞു പോയതായിരുന്നു എൻ്റെ പ്രണയോൻമാദം

ഞാൻ അഭിലാഷനാളം തെളിയിച്ചു കൊണ്ടേയിരുന്നു

കൊടുങ്കാറ്റത് അണച്ചു കൊണ്ടുമിരുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ












Saturday, 3 February 2024

Dagh-e-dil

dāġh-e-dil ham ko yaad aane lage

log apne diye jalāne lage 


kuchh na pā kar bhī mutma.in haiñ ham 

ishq meñ haath kyā ḳhazāne lage 


yahī rasta hai ab yahī manzil 

ab yahīñ dil kisī bahāne lage 


ḳhud-farebī sī ḳhud-farebī hai 

paas ke Dhol bhī suhāne lage 


ab to hotā hai har qadam pe gumāñ 

ham ye kaisā qadam uThāne lage 


is badalte hue zamāne meñ 

tere qisse bhī kuchh purāne lage 


ruḳh badalne lagā fasāne kā 

log mahfil se uTh ke jaane lage 


ek pal meñ vahāñ se ham uTThe 

baiThne meñ jahāñ zamāne lage 


apnī qismat se hai mafar kis ko 

tiir par uḌ ke bhī nishāne lage 


ham tak aa.e na aa.e mausam-e-gul 

kuchh parinde to chahchahāne lage 


shaam kā vaqt ho gayā 'bāqī' 

bastiyoñ se sharār aane lage"


Baqi Siddiqui/ Iqbal Bano


ഹൃദയക്ഷതങ്ങൾ എനിക്ക് ഓർമ വരാൻ തുടങ്ങി

ആളുകൾ വിളക്ക് കൊളുത്താൻ തുടങ്ങിയല്ലോ!


ഒന്നും നേടാതിരുന്നിട്ടും സംതൃപ്തനാണ് ഞാൻ

പ്രണയത്തിൽ എന്തൊക്കെ നിധിയാണെനിക്ക് കിട്ടിയത്!


ഇനി ഇതുതന്നെ വഴിയും ലക്ഷ്യവും

ഇവിടെയിപ്പോൾ ഹൃദയം ഒരു കാരണം മാത്രമാണ്!


സ്വയം വഞ്ചന തന്നെ എല്ലാം

അടുത്ത് കേൾക്കുന്ന ചെണ്ടനാദം പോലും മനോഹരമായി തോന്നുന്നു!


ഇപ്പോൾ ഓരോ കാലടിയിലും സംശയമാണ്,

ഞാനെന്തൊരു കാൽവെപ്പിനാണീ മുതിരുന്നത്!


ഈ മാറുന്ന ലോകത്തിൽ

നിൻ്റെ കഥകളും കുറച്ച് പഴയതായി തോന്നുന്നു


കഥയുടെ ദിശ മാറാൻ തുടങ്ങി

ജനം സദസ്സിൽ നിന്നെഴുന്നേറ്റ് പോകാൻ തുടങ്ങി


ഒരു നിമിഷം കൊണ്ട് ഞാൻ അവിടുന്നെഴുന്നേറ്റു

അവിടിരിക്കാൻ കാലങ്ങൾ വേണ്ടിവന്നുവല്ലോ


സ്വന്തം വിധിയിൽ നിന്ന് ആർക്ക് രക്ഷപ്പെടാനാവും?

ഞാൻ അമ്പിൻമേൽ പറന്നിട്ടും അമ്പേറ്റുവല്ലോ!


വസന്തം എന്നിലേക്കെത്തിയാലുമില്ലെങ്കിലും

ചില പക്ഷികളെങ്കിലും ചിലക്കാൻ തുടങ്ങിയല്ലോ


സന്ധ്യാനേരമായി 'ബാഖി'

ഗ്രാമത്തിൽ നിന്നും വെളിച്ചമെത്തുന്നല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ





un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...