Saturday, 5 October 2024

pyas wo dil ki

pyas wo dil ki bujhane kabhi aayaa bhi nahin

kaisa badal hai ki jiska koi saya bhi nahin


beruqi isse badi aur bhala kya hogi

ek muddat se hamen usne sataya bhi nahin


roz aataa hai dar-e-dil pe wo dastak dene

aaj tak hamne jise paas bulaya bhi nahin


sun liya kaise khuda jane zamane bhar ne

wo fasana jo kabhi hamne sunaya bhi nahin


tum to shaayar ho 'qatiil' aur wo ik aam saa shakhs

usane chaahaa bhii tujhe aur jataayaa bhii nahii.n


Qateel Shifayi/ Ghulam Ali


ഹൃദയത്തിൻ്റെ ദാഹമകറ്റാൻ അവൾ വന്നതേയില്ല

എന്തു മേഘമാണിത്, തണൽ പോലുമില്ലല്ലോ


ഇതിനേക്കാൾ വലിയ അവഗണന എന്തുണ്ടാവാൻ

കാലങ്ങളായി അവളെന്നെ വേദനിപ്പിക്കുന്നത് പോലുമില്ല


ദിനവും അവൾ വന്ന് ഹൃദയവാതിലിൽ മുട്ടുന്നു

ഇന്നുവരെ ഞാനവളെ അടുത്തു വിളിച്ചതു പോലുമില്ലല്ലോ


ലോകർ മുഴുവൻ ഇത് കേട്ടതെങ്ങിനെ, ദൈവത്തിനറിയാം!

ആ കഥ ഞാനാരെയും കേൾപ്പിച്ചില്ലായിരുന്നല്ലോ


നീ ഒരു കവിയല്ലേ 'ഖതീൽ' അവളൊരു സാധാരണക്കാരിയും

അവൾ നിന്നെ പ്രണയിച്ചു, പക്ഷേ തുറന്നു പറഞ്ഞതില്ല താനും


പരിഭാഷ: ഷാജി ആലുങ്ങൽ




2 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...