Monday, 3 March 2025

main chahta bhi yahi tha

maiñ chāhtā bhī yahī thā vo bevafā nikle 

use samajhne kā koī to rāsta nikle


kitāb-e-māzī ke aurāq ulaT ke dekh zarā 

na jaane kaun sā saf.ha muḌā huā nikle 


maiñ tujh se miltā to tafsīl meñ nahīñ jaatā 

mirī taraf se tire dil meñ jaane kyā nikle 


jo dekhne meñ bahut hī qarīb lagtā hai 

usī ke baare meñ socho to fāsla nikle 


tamām shahr kī āñkhoñ meñ surḳh sho.ale haiñ 

'vasīm' ghar se ab aise meñ koī kyā nikle


Waseem Barelvi/ Jagjith Singh


അവൾ എന്നെ  വഞ്ചിക്കണമെന്നാണ് ഞാനും ആഗ്രഹിച്ചിരുന്നത്,

അവളെ മനസ്സിലാക്കാൻ അങ്ങനെയെങ്കിലും ഒരു വഴി തെളിഞ്ഞെങ്കിലോ!


ഭൂതകാലത്തിൻ്റെ താളുകളൊന്നു മറിച്ചുനോക്കൂ,

ഏതു പേജിലാണ് അടയാളം വെച്ചതെന്നറിയില്ലല്ലോ!


നമ്മൾ കണ്ടുമുട്ടുമ്പോൾ ഞാൻ വിശദാംശങ്ങളിലേക്ക് പോകാറില്ല,

എന്നിൽ നിന്ന് നിൻ്റെ ഹൃദയത്തിലേക്ക് എന്താവും പുറപ്പെട്ടിട്ടുണ്ടാവുക!


കാണുമ്പോൾ വളരെ അടുത്തായി തോന്നുന്നവരുണ്ട്,

അവരെക്കുറിച്ചു തന്നെ ചിന്തിക്കുമ്പോൾ അകലം തെളിഞ്ഞു വരുന്നു!


നഗരത്തിലെ എല്ലാ കണ്ണുകളിലും ചുവന്ന തീനാളങ്ങളാണ്,

'വസീം', അങ്ങനെയിരിക്കേ ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതെങ്ങനെ!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...