Tuesday, 15 April 2025

maiñ ne muddat se

maiñ ne muddat se koī ḳhvāb nahīñ dekhā hai 


raat khilne kā gulāboñ se mahak aane kā 

os kī būñdoñ meñ sūraj ke samā jaane kā 

chāñd sī miTTī ke zarroñ se sadā aane kā 

shahr se duur kisī gaañv meñ rah jaane kā 

khet khaliyānoñ meñ bāġhoñ meñ kahīñ gaane kā 

subah ghar chhoḌne kā der se ghar aane kā 


maiñ ne muddat se koī ḳhvāb nahīñ dekhā hai 


bahte jharnoñ kī khanaktī huī āvāzoñ kā 

chahchahātī huī chiḌiyoñ se ladī shāḳhoñ kā 

nargisī āñkhoñ meñ hañstī huī nādānī kā 

muskurāte hue chehre kī ġhazal ḳhvānī kā 

terā ho jaane tire pyaar meñ kho jaane kā 

terā kahlāne kā terā hī nazar aane kā 


maiñ ne muddat se koī ḳhvāb nahīñ dekhā hai


haath rakh de mirī āñkhoñ pe ki niiñd aa jaa.e


Waseem Barelvi / Kavitha Seth


കാലങ്ങളായി ഞാൻ ഒരു സ്വപ്നവും കണ്ടിട്ടില്ല!


രാവു പൂക്കുന്നതായ, പനിനീർ പൂക്കളിൽ നിന്ന് സുഗന്ധമുയരുന്നതായ...

മഞ്ഞുതുള്ളികളിൽ സൂര്യൻ അലിഞ്ഞു ചേരുന്നതായ....

ചന്ദ്രനെപ്പോലുള്ള മൺതരികളിൽ നിന്നും വിളികേൾക്കുന്നതായ....

നഗരത്തിൽ നിന്നകലെ ഒരു ഗ്രാമത്തിൽ പാർക്കുന്നതായ....

വയലുകളിലോ ഉദ്യാനങ്ങളിലോ ഗാനമാലപിക്കുന്നതായ....

അതിരാവിലെ വീട്ടിൽ നിന്നിറങ്ങി, വൈകിമാത്രം തിരിച്ചെത്തുന്നതായ....


ഒരു സ്വപ്നവും കാലങ്ങളായി ഞാൻ കണ്ടിട്ടില്ല


ഒഴുകുന്ന അരുവികളുടെ കളകളാരവങ്ങളുടെ...

ചിലച്ചു കൊണ്ടിരിക്കുന്ന കിളികൾ നിറഞ്ഞ വൃക്ഷ ശാഖകളുടെ....

പട്ടുപോലുള്ള കണ്ണുകളിൽ ചിരിക്കുന്ന നിഷ്കളങ്കതയുടെ....

പുഞ്ചിരിക്കുന്ന മുഖങ്ങളുടെ ഗസൽ ആലാപനത്തിൻ്റെ....

നിൻ്റേതാവുന്ന, നിൻ്റെ പ്രണയത്തിലലിയുന്ന....

നിൻ്റേതെന്ന് അറിയപ്പെടുന്ന, നിൻ്റേതായി കാണപ്പെടുന്ന....


അങ്ങനെ ഒരു കിനാവും കാലങ്ങളായി ഞാൻ കണ്ടിട്ടില്ല!


എൻ്റെ കണ്ണുകൾക്കു മേൽ നിൻ്റെ കൈത്തലം വെക്കൂ, ഞാനൊന്നുറങ്ങട്ടെ!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...