Monday, 28 April 2025

Intezar

പ്രശസ്ത ഉർദു കവി മഖ്ദൂം മൊഹിയുദ്ദീൻ എഴുതിയ കവിതയാണിത്. സാക്ഷാൽ അലി സർദാർ ജാഫ്രി നിർമ്മിച്ച കഹ്കഷാൻ എന്ന സീരിയൽ പ്രധാനപ്പെട്ട ആറ് ഉർദു കവികളുടെ ജീവിതരേഖയായിരുന്നു. അതിൽ ഒരാളായ മഖ്ദൂമിൻ്റെ ഈ കവിത സീരിയലിൽ ജഗ്ജിത് സിംഗും ആശാ ഭോസ്ലേയും കൂടി പാടുന്നുണ്ട്.

മഹേഷ് ഭട്ടിൻ്റെ തമന്ന എന്ന സിനിമയിൽ അനു മാലിക്കിൻ്റെ മനോഹരമായ ഈണത്തിൽ കുമാർ സാനുവും അൽക്കാ യാഗ്നിക്കും ഈ ഗാനമാലപിക്കുന്നുണ്ട്. തമന്ന മികച്ച കവികൾ എഴുതിയ മനോഹരമായ ഗാനങ്ങളാൽ സമ്പന്നമായിരുന്നു!


raat bhar dīda-e-namnāk meñ lahrāte rahe 

saañs kī tarah se aap aate rahe jaate rahe 


ḳhush the ham apnī tamannāoñ kā ḳhvāb aa.egā 

apnā armān bar-afganda-naqāb aa.egā 

nazreñ nīchī kiye sharmā.e hue aa.egā 

kākuleñ chehre pe bikhrā.e hue aa.egā 


aa ga.ī thī dil-e-muztar meñ shakebā.ī sī 

baj rahī thī mire ġham-ḳhāne meñ shahnā.ī sī 


patiyāñ khaḌkīñ to samjhā ki lo aap aa hī ga.e 

sajde masrūr ki ma.abūd ko ham pā hī ga.e 


shab ke jaage hue tāroñ ko bhī niiñd aane lagī 

aap ke aane kī ik aas thī ab jaane lagī 


sub.h ne sej se uThte hue lī añgḌā.ī 

o sabā! tū bhī jo aa.ī to akelī aa.ī 


mere mahbūb mirī niiñd uḌāne vaale 

mere masjūd mirī ruuh pe chhāne vaale 


aa bhī jaa, taaki mire sajdoñ kā armāñ nikle 

aa bhī jaa, ki tire qadmoñ pe mirī jaañ nikle


Makhdoom Mohiuddin/ Jagjith Singh/ Anu Malik, Kumar Sanu, Alka Yagnik (Tamanna)


രാവു നീളേ തുളുമ്പുന്ന കണ്ണുകളിൽ അലയടിച്ചു കൊണ്ടിരുന്നു.

ശ്വാസമെന്നപോൽ നീ വന്നുപൊയ്ക്കൊണ്ടിരുന്നു.


ഞാൻ സന്തുഷ്ടനായിരുന്നു, ഞാൻ കൊതിച്ച സ്വപ്നമിങ്ങെത്തുമല്ലോ,

എൻ്റെ മോഹം മുഖപടം മാറ്റി വരുമല്ലോ,

കണ്ണുകൾ താഴ്ത്തി ലജ്ജാവിവശയായി വരുമല്ലോ,

കുറുനിരകൾ ചിതറിയ മുഖവുമായെത്തുമല്ലോ...!


എൻ്റെ അസ്വസ്ഥമായ ഹൃദയം ശാന്തമായിക്കഴിഞ്ഞിരുന്നു.

ദു:ഖഭരിതമായ എൻ്റെ വസതിയിൽ വേണുഗാനം മുഴങ്ങുകയായിരുന്നു.


ഇലകളുലയുന്ന ശബ്ദം കേട്ടപ്പോഴോർത്തു, നീ വരിക തന്നെ ചെയ്തുവെന്ന്!

എൻ്റെ പ്രാർത്ഥനാഭാജനത്തെ എനിക്ക് ലഭിക്കുക തന്നെ ചെയ്തുവെന്ന്!


രാത്രി ഉണർന്നിരുന്ന താരങ്ങൾക്കു പോലും ഉറക്കം വന്നുതുടങ്ങി!

നീ വരുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു, അതു പോയിത്തുടങ്ങി!


പ്രഭാതം മണിയറമെത്തയിൽ ഉണർന്നെഴുന്നേൽക്കുകയായി.

തെന്നലേ, നീ വന്നതും ഏകനായാണല്ലോ!


എൻ്റെ പ്രിയേ,എൻ്റെ നിദ്രയകറ്റുന്നവളേ!

എൻ്റെ പ്രണയഭാജനമേ, എൻ്റെ ആത്മാവിന് തണലായവളേ!


ഒന്നു വരൂ, എൻ്റെ പ്രാർത്ഥനകൾ സഫലമാകട്ടെ!

ഒന്നു വരൂ, നിൻ്റെ പാദങ്ങളിൽ വച്ചെൻ്റെ പ്രാണനകലട്ടെ!


പരിഭാഷ: ഷാജി ആലുങ്ങൽ






No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...