Monday, 21 April 2025

Shola tha

sho.ala thā jal-bujhā huuñ havā.eñ mujhe na do 

maiñ kab kā jā chukā huuñ sadā.eñ mujhe na do 


jo zahr pī chukā huuñ tumhīñ ne mujhe diyā 

ab tum to zindagī kī duā.eñ mujhe na do 


ye bhī baḌā karam hai salāmat hai jism abhī 

ai ḳhusravān-e-shahr qabā.eñ mujhe na do 


aisā na ho kabhī ki palaT kar na aa sakūñ 

har baar duur jā ke sadā.eñ mujhe na do 


kab mujh ko e'tirāf-e-mohabbat na thā 'farāz' 

kab maiñ ne ye kahā hai sazā.eñ mujhe na do 


Ahmed Faraz/ Mehdi Hasan


തീനാളമായിരുന്നു ഞാൻ, അണഞ്ഞു കഴിഞ്ഞു, ഇനിയും ഉണർത്താതിരിക്കൂ!

ഞാൻ എപ്പഴേ പൊയ്ക്കഴിഞ്ഞിരിക്കുന്നു, ഇനിയും വിളിക്കാതിരിക്കൂ!


ഞാൻ കഴിച്ച വിഷമെല്ലാം നീ തന്നെയാണെനിക്ക് തന്നത്!

ഇനി എന്റെ ആയുസ്സിന് വേണ്ടി  പ്രാർത്ഥിക്കുക കൂടി ചെയ്യരുത്!


ഇതും വലിയ അനുഗ്രഹമാണ്, എൻ്റെ ദേഹം ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുവല്ലോ.

ഹേ നഗരാധികാരികളേ, എനിക്ക് അംഗവസ്ത്രം തരാതിരിക്കൂ!


മടങ്ങിവരാൻ കഴിയാതിരിക്കുക എന്നത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ,

അകന്നുപോകുമ്പോഴെല്ലാം എന്നെ ഇങ്ങനെ   വിളിക്കാതിരിക്കൂ!


എപ്പോഴാണ് ഞാൻ പ്രണയം ഏറ്റുപറയാതിരുന്നിട്ടുള്ളത്?

എനിക്ക് ശിക്ഷയൊന്നും തരരുതെന്ന് എപ്പോഴാണ് ഞാൻ പറഞ്ഞിട്ടുള്ളത്?


പരിഭാഷ: ഷാജി ആലുങ്ങൽ




2 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...