Friday, 23 May 2025

Unki aankhon men

Unki aankhon men jab nami dekhi

Husn ke chaar-su ghami dekhi


Kaun si baat woh chhupaaye hain

Aane jaane men ab kami dekhi


Be-sabab jab woh muskurane lage

Ab ki kuch baat si bani dekhi


Rukh-e-roshan pe is qadr saaye

Phool par dhool si jami dekhi


Mohan Jutley, Bobby Jutley/ Jagjith Singh


അവളുടെ കണ്ണുകളിൽ നനവു കണ്ടു,

സൗന്ദര്യത്തെ ചൂഴ്ന്നു നിൽക്കുന്ന ദു:ഖം!


എന്തു രഹസ്യമാണവൾ മറച്ചു പിടിക്കുന്നത്?

ഇങ്ങോട്ട് വരുന്നതേ കുറവാണല്ലോ!


അവൾ വെറുതെ പുഞ്ചിരിക്കാൻ തുടങ്ങിയല്ലോ,

ഇന്നെന്തോ ആഗ്രഹം സഫലമായതായി തോന്നുന്നു!


മുഖപ്രസാദത്തിൽ ഇത്രമാത്രം നിഴലുകൾ,

പൂവിൽ പൊടി പരന്നതു പോലെ തോന്നുന്നല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ





Tuesday, 20 May 2025

rasm-e-ulfat

rasm-e-ulfat ko nibhā.eñ to nibhā.eñ kaise 

har taraf aag hai dāman ko bachā.eñ kaise 


dil kī rāhoñ meñ uThāte haiñ jo duniyā vaale

koī kah de ki vo dīvār girā.eñ kaise 


dard meñ Duube hue naġhme hazāroñ haiñ magar

sāz-e-dil TuuT gayā ho to sunā.eñ kaise 


bojh hotā jo ġhamoñ kā to uThā bhī lete

zindagī bojh banī ho to uThā.eñ kaise


'Dil Ki Rahen'

Lata Mangeshkar

Naqsh Layalpuri/ Madan Mohan


പ്രണയത്തിൻ്റെ ആചാരങ്ങൾ പാലിക്കുവതെങ്ങനെ?

ചുറ്റും തീയാണ്, തീ പിടിക്കാതെ കാക്കുവതെങ്ങനെ?


ഹൃദയമാർഗ്ഗത്തിൽ ലോകർ ഉയർത്തുന്ന മതിലുകൾ,

ആരെങ്കിലും പറഞ്ഞു തരൂ, അവ തകർക്കുവതെങ്ങനെ?


വേദനയിൽ മുങ്ങിയ പാട്ടുകളുണ്ടനേകം

ഹൃദയവീണ തകർന്നിരിക്കേ, അവ കേൾപ്പിക്കുവതെങ്ങനെ?


ദു:ഖങ്ങളുടെ ഭാരമാണെങ്കിൽ വഹിക്കാമായിരുന്നല്ലോ,

ജീവിതം തന്നെ ഒരു ഭാരമായിത്തീർന്നാൽ വഹിക്കുവതെങ്ങനെ?


പരിഭാഷ: ഷാജി ആലുങ്ങൽ




Monday, 12 May 2025

Kiska rasta dekhe

പ്രതിഭകളുടെ സംഗമമായ മറ്റൊരു സിനിമാ ഗാനം! സ്വന്തം ഹൃദയത്തോടുള്ള  സംഭാഷണത്തിൻ്റെ രൂപത്തിൽ, ജീവിതത്തിൻ്റെ നിരർത്ഥകത വരച്ചിടുന്ന സാഹിർ ലുധിയാൻവിയുടെ വരികൾ, അതിനെ തൊട്ടുതലോടുന്ന ആർ ഡി ബർമൻ്റെ സംഗീതം, കിഷോർദായുടെ പകരം വെക്കാനില്ലാത്ത ശബ്ദം, ആലാപനം!


Kiska rasta dekhe, ae dil, ae saudaai?

Meelon hai khamoshi, barson hai tanhaai

Bhooli duniya kabhi ki tujhe bhi, mujhe bhi

Phir kyon aankh bhar aayi?


Koi bhi saaya nahi raahon mein

Koi bhi aayega na baahon mein

Tere liye, mere liye koi nahi rone waala....

Jhootha bhi naata nahi chaahon mein

Haaye, tu hi kyon dooba rahe aahon mein?

Koi kisi sang mare aisa nahi hone waala....

Koi nahi jo yun hi jahan mein baante peer paraai!


Tujhe kya beeti hui raaton se

Mujhe kya khoyi hui baaton se

Sej nahi, chita sahi jo bhi mile, sona hoga.....

Gayi jo dori chhooti haathon se

Ho, lena kya toote hue saathon se

Khushi jahan maangi tune, wahin mujhe rona hoga....

Na koi tera, na koi mera, phir kiski yaad aayi?


'Joshila'

Kishore Kumar

Sahir Ludhianvi/ R D Burman


ആരെയാണ് കാത്തിരിക്കുന്നത്, ഉന്മാദിയായ എൻ്റെ ഹൃദയമേ?

മൈലുകളോളം നിശബ്ദത മാത്രം, വർഷങ്ങളോളം ഏകാന്തത മാത്രം!

ലോകം എന്നേ മറന്നു കഴിഞ്ഞിരിക്കുന്നു, എന്നെയും നിന്നെയും....

പിന്നെയും കണ്ണു നിറഞ്ഞതെന്തേ?


വഴിയിൽ ഒരു നിഴൽപോലുമില്ല.

ആരും വരാനില്ല, ചേർത്തുപിടിക്കാൻ.

ആരുമില്ല, നിനക്കും എനിക്കും വേണ്ടി കരയാൻ...

കപടമാമൊരു ബന്ധം പോലും ഞാനാഗ്രഹിക്കുന്നില്ല.

നീ മാത്രമെന്തിനാണ് നെടുവീർപ്പുകളിലുഴറുന്നത്?

മരണത്തിലും ഒരുമിക്കുക എന്നതൊരിക്കലും ഉണ്ടാവില്ല...!

ഈ ലോകത്ത് അങ്ങനെ മറ്റുള്ളവരുടെ വേദന പങ്കു വെക്കുന്നവരാരുമില്ല!


കഴിഞ്ഞു പോയ രാവുകളിൽ നിനക്കെന്തു കാര്യം?

കൊഴിഞ്ഞുപോയ വാക്കുകളിൽ എനിക്കെന്തു കാര്യം?

മണിമെത്തയല്ല, ചിതയെങ്കിലത്, കിട്ടിയതിൽ ഉറങ്ങേണ്ടി വരും....!

ജീവിതത്തിൻ്റെ ചരടിതാ പൊട്ടിപ്പോയി!

തകർന്ന ബന്ധങ്ങളിൽ നിന്നിനിയെന്തെടുക്കാൻ!

നീ സന്തോഷം തേടുമ്പോഴെല്ലാം  കരയേണ്ടി വരുമെനിക്ക്.....!

ആരും നിൻ്റേതല്ല, എൻ്റേതും. എന്നിട്ടും ആരാണിന്നെൻ്റെ ഓർമയിലെത്തിയത്?


പരിഭാഷ: ഷാജി ആലുങ്ങൽ




Saturday, 10 May 2025

ashkon ke moti hamne

അഷ്ക് അംബാൽവിയുടെ വരികൾ. ഭുപിന്ദർ സിംഗിൻ്റെ സംഗീതം. മിതാലി സിംഗിൻ്റെ മനോഹരമായ ആലാപനം!


woh rulata hai rulaye mujhe jee bhar ke kadi

woh meri aaNkh hai main usko rulaun kaise


ashkon ke moti hamne piroye tamam raat 

ik bevafa ke yaad men roye tamam raat 


aisi giri zahan pe yaadon ki bijliyan 

baiThe rahe khayalon men khoye tamam raat 


kahne lage woh sunke mera haal-e-dil ki bas, 

itni si baat pe kya roye tamam raat



Ashk Ambalvi /Bhupinder Singh / Mitali Singh


അവൾ മതിയാവോളം എന്നെ കരയിക്കുന്നു, ഇടക്കിടെ.

പക്ഷേ അവളെൻ്റെ മിഴിയാണ്, ഞാനവളെ കരയിക്കുവതെങ്ങനെ?


കണ്ണുനീർ മുത്തുകൾ ഞാൻ കോർത്തു, രാത്രി മുഴുവൻ

ഒരു വഞ്ചകിയുടെ ഓർമയിൽ കരഞ്ഞു, രാത്രി മുഴുവൻ


ഓർമകളുടെ മിന്നൽ ശിരസ്സിൽ അങ്ങനെ വീണു കൊണ്ടിരുന്നു.

ചിന്തകളിൽ മുഴുകി അങ്ങനെയിരുന്നു, രാത്രി മുഴുവൻ.


എൻ്റെ ഹൃദയവ്യഥ കേട്ടതും അവൾ പറയാൻ തുടങ്ങി,

ഈ ചെറിയ കാര്യത്തിനാണോ നീ കരഞ്ഞത്, രാത്രി മുഴുവൻ!


പരിഭാഷ: ഷാജി ആലുങ്ങൽ




Thursday, 8 May 2025

Faasle aise bhi honge

പണ്ടു തൊട്ട് ഈ ഗസൽ ഗുലാം അലി സാബ്‌ പാടിയതാണ് കേട്ടിട്ടുള്ളത്. ഈയടുത്താണ് പർവേസ് മെഹ്ദി പാടിയത് കേട്ടത്. ഗംഭീരമായ ആലാപനം!


bichhaḌ ke tujh se na dekhā gayā kisī kā milāp

uḌā diye haiñ parinde shajar pe baiThe hue


Faasle aise bhi honge ye kabhi socha na tha

Saamne baitha tha mere aur wo mera na tha


Woh ki khushbu ki tarah phaila tha mere chaar suu

Main usse mahsoos kar saktaa tha choo saktaa na tha


Raat bhar pichli hi aahat kaan mein aati rahi

Jhaank kar dekha gali mein koi bhi aaya na tha


Aks to maujud the par aks tanhaai ke the

Aaina to tha magar us mein tera chehraa na tha


Aaj us ne dard bhi apne alahdaa kar diye

Aaj mein royaa to mere saath wo royaa na tha


Main teri surat liye saare zamane men phira

Saari duniya men magar koi tere jaisa na tha


aaj milne ki khushi men sirf main jaaga nahin

teri aankhon se bhi lagta hai ki tu soya na tha


Ye sabhi veeraaniyaan us ke judaa hone se thin

Aankh dundhalaai hui thi shahar dundhlaaya na tha


saikadon tufan lafzon men dabe the zer-e-lab

ek pathar tha khamoshi ka ke jo hattha na tha


Yaad karke aur bhi takleef hoti thi 'Adeem'

Bhool jaane ke siva ab koi bhi chaara na tha


maslahat ne ajnabi hum ko banaya tha 'Adeem'

warna kab ek doosre ko hum ne pahchana na tha


Adeem Hashmi/ Ghulam Ali, Parvez Mehdi


നമ്മൾ പിരിഞ്ഞതിൽ പിന്നെ ആരും ഒരുമിക്കുന്നത് സഹിക്കാനാവുന്നില്ല!

ആ മരത്തിൽ ഒരുമിച്ചിരിക്കുന്ന പക്ഷികളെ പറത്തിക്കളഞ്ഞു ഞാൻ!


ഇങ്ങനെയും അകലുമെന്നോർത്തതില്ലൊരിക്കലും,

അരികിലുണ്ടായിരുന്നിട്ടും എൻറേതായിരുന്നില്ലവൾ!


അവളോ സുഗന്ധമെന്നോണം വ്യാപിച്ചു, എനിക്കു ചുറ്റും.

അവളുടെ സാന്നിധ്യം ഞാനറിഞ്ഞു, പക്ഷേ ഒന്നു തൊടാനായില്ല!


രാവു മുഴുവൻ പണ്ടേപ്പോലെ കാലടിയൊച്ചകൾ കേട്ടുകൊണ്ടിരുന്നു,

തെരുവിലേക്കെത്തി നോക്കിയപ്പോൾ ആരും വന്നിട്ടില്ല താനും!


പ്രതിബിംബം സന്നിഹിതമായിരുന്നു, പക്ഷേ അത് ഏകാന്തതയുടേതായിരുന്നു.

കണ്ണാടിയുണ്ടായിരുന്നു, പക്ഷേ അതിൽ നിൻ്റെ മുഖമില്ലായിരുന്നു!


ഇന്നവൾ സ്വന്തം വേദനയിൽ നിന്നുപോലും അകന്നിരിക്കുന്നു,

ഇന്നു ഞാൻ കരഞ്ഞപ്പോൾ കൂടെ അവൾ കരഞ്ഞതില്ല!


ഞാൻ നിൻ്റെ മുഖവുമായി ലോകമാകെയലഞ്ഞു,

പക്ഷേ ലോകത്തൊരിടത്തും നിന്നെപ്പോലാരുമുണ്ടായിരുന്നില്ല!


ഇന്നു നാം കാണുമെന്ന ആനന്ദത്താൽ ഉണർന്നിരുന്നത് ഞാൻ മാത്രമല്ല.

നിൻ്റെ കണ്ണുകൾ കണ്ടാലറിയാം, നീ ഉറങ്ങിയിട്ടില്ലെന്ന്!


ഈ ശൂന്യതയെല്ലാം അവൾ അകന്നുപോയതിനാലാണ്,

കാഴ്ച മങ്ങിയതാണ്, നഗരം മങ്ങിപ്പോയതല്ല!


മന്ത്രിക്കുന്ന വാക്കുകളിൽ അനേകം കൊടുങ്കാറ്റുകൾ അടക്കിവെച്ചിരുന്നു,

പക്ഷേ, മൗനത്തിൻ്റെ ഒരു മല തടസ്സം നിൽക്കുന്നുണ്ടായിരുന്നു!


ഓർക്കുന്നത് കൂടുതൽ പ്രയാസമാകുകയായിരുന്നു 'അദീം',

മറക്കുകയല്ലാതെ പിന്നൊരു വഴിയുമില്ലായിരുന്നു!


ഔചിത്യമാണ് നമ്മെ അപരിചിതരാക്കിയത് 'അദീം'

അല്ലെങ്കിൽ നാമെന്നാണ് പരസ്പരം തിരിച്ചറിയാതായത്?


പരിഭാഷ: ഷാജി ആലുങ്ങൽ






 



un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...