Saturday, 10 May 2025

ashkon ke moti hamne

അഷ്ക് അംബാൽവിയുടെ വരികൾ. ഭുപിന്ദർ സിംഗിൻ്റെ സംഗീതം. മിതാലി സിംഗിൻ്റെ മനോഹരമായ ആലാപനം!


woh rulata hai rulaye mujhe jee bhar ke kadi

woh meri aaNkh hai main usko rulaun kaise


ashkon ke moti hamne piroye tamam raat 

ik bevafa ke yaad men roye tamam raat 


aisi giri zahan pe yaadon ki bijliyan 

baiThe rahe khayalon men khoye tamam raat 


kahne lage woh sunke mera haal-e-dil ki bas, 

itni si baat pe kya roye tamam raat



Ashk Ambalvi /Bhupinder Singh / Mitali Singh


അവൾ മതിയാവോളം എന്നെ കരയിക്കുന്നു, ഇടക്കിടെ.

പക്ഷേ അവളെൻ്റെ മിഴിയാണ്, ഞാനവളെ കരയിക്കുവതെങ്ങനെ?


കണ്ണുനീർ മുത്തുകൾ ഞാൻ കോർത്തു, രാത്രി മുഴുവൻ

ഒരു വഞ്ചകിയുടെ ഓർമയിൽ കരഞ്ഞു, രാത്രി മുഴുവൻ


ഓർമകളുടെ മിന്നൽ ശിരസ്സിൽ അങ്ങനെ വീണു കൊണ്ടിരുന്നു.

ചിന്തകളിൽ മുഴുകി അങ്ങനെയിരുന്നു, രാത്രി മുഴുവൻ.


എൻ്റെ ഹൃദയവ്യഥ കേട്ടതും അവൾ പറയാൻ തുടങ്ങി,

ഈ ചെറിയ കാര്യത്തിനാണോ നീ കരഞ്ഞത്, രാത്രി മുഴുവൻ!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...