Monday, 18 August 2025

Puchho na kaise

Puchho na kaise maine rain bitaai

Ek pal jaise, ek jug bita

Jug bite mohe nind na ai


Ut jale dipak, it man mera

Fir bhi na jaae mere ghar ka andhera

Tarapat tarasat umar ganwaai


Na kahin chanda, na kahin taaren

Jyot ke pyaase mere nain bechaare

Bhor bhi aas ki kiran na laai


'Meri Surat Teri Ankhen'

Manna Dey

Shailendra / Sachin Dev Burman

 

ഞാനെങ്ങനെ രാവ് കഴിച്ചുകൂട്ടിയെന്ന് ചോദിക്കാതിരിക്കൂ!

ഓരോ നിമിഷവും ഓരോ യുഗം പോലെ കടന്നുപോയി!

യുഗങ്ങൾ കടന്നു പോയി, ഉറക്കം വന്നതേയില്ല!


അവിടെ ദീപമെരിയുന്നു, ഇവിടെ എൻ്റെ മനസ്സും,

എന്നിട്ടും എന്റെ വീട്ടിലെ അന്ധകാരമകന്നില്ല.

കൊതിച്ചും മോഹിച്ചും ആയുസ്സിതാ തീർന്നു!


ചന്ദ്രനെ എങ്ങും കാണാനില്ല, നക്ഷത്രങ്ങളേയും.

വെളിച്ചത്തിനായി കൊതിക്കുന്നു ഹതഭാഗ്യരായ എൻ്റെ മിഴികൾ.

പ്രഭാതം പോലും ആശയുടെ കിരണങ്ങൾ കൊണ്ടുവന്നില്ല!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...