Saturday, 27 December 2025

Woh shaam kuchh ajeeb thi

മഹാരഥൻമാരുടെ സംഗമമാണീ ഗാനം!ഗുൽസാർ സാബിൻ്റെ അതി മനോഹരമായ വരികൾ, ഹേമന്ദ് കുമാറിൻ്റെ ഹൃദയഹാരിയായ സംഗീതം. കിഷോർദായുടെ ആഴമുള്ള ശബ്ദം!


Woh shaam kuchh ajeeb thi

Yeh shaam bhi ajeeb hai

Woh kal bhi paas paas thi

woh aaj bhi kareeb hai


Jhuki hui nigaahon mein

Kahin mera khayaal tha

Dabi dabi hansi mein

Ik haseen saa gulaal tha

Main sochta tha mera

naam gunguna rahi hai woh

Na jaane kyon laga mujhe

ke muskura rahi hai woh


Mera khayaal hai abhi

Jhuki hui nigaah mein

Khuli hui hansi bhi hai

Dabi hui si chaah mein

Main janta hoon mera

naam gunguna rahi hai woh

Yahi khayaal hai mujhe ke

saath aa rahi hai woh


'Khamoshi'

Kishore Kumar

Gulzar / Hemant Kumar


അനന്യമായിരുന്നാ സായന്തനം,

ഈ സായന്തനവും അതുപോലെ!

അവൾ പണ്ടേ എൻറെ കൂടെയുണ്ടായിരുന്നു,

ഇന്നും ചാരത്തു തന്നെയുണ്ട്!


ആ ചാഞ്ഞ കണ്ണുകളിലെങ്ങോ എൻ്റെ സ്വപ്നങ്ങളുണ്ടായിരുന്നു.

അടക്കിപ്പിടിച്ച മന്ദഹാസമോ, മനോഹരമായ ഒരു പുഷ്പം പോലെ.

ഞാൻ വിചാരിച്ചിരുന്നു, എൻ്റെ പേരാണവൾ മൂളുന്നതെന്ന്!

എന്താണെന്നറിയില്ല, അവൾ പുഞ്ചിരിക്കുകയാണെന്നെനിക്ക് തോന്നി!


ആ ചാഞ്ഞ കണ്ണുകളിൽ 

ഇന്നെൻ്റെ സ്വപ്നങ്ങളുണ്ട്.

അടക്കിപ്പിടിച്ച മോഹത്തിൽ

തുറന്ന പുഞ്ചിരിയുമുണ്ട്.

ഇന്നെനിക്കറിയാം, എൻ്റെ പേരാണവൾ മൂളുന്നതെന്ന്!

അവളെൻ്റെ കൂടെ വരികയാണെന്ന്

കിനാക്കാണുന്നു ഞാൻ!


പരിഭാഷ: ഷാജി ആലുങ്ങൽ





Thursday, 25 December 2025

ajeeb dastan hai yeh

ലതാജിയുടെ അതിമനോഹരമായ ആലാപനത്തിൽ ഒരു പാട്ട്. ശൈലേന്ദ്രയുടെ ലളിതസുന്ദരമായ വരികൾ,

ശങ്കർ ജയ്കിഷൻ്റെ സംഗീതം!


ajeeb dastan hai yeh

kahan shuru kahan khatam

yeh manzilen hai kaun si

na woh samajh sake na ham


Ye roshni ke saath kyon

dhuan utha chirag se

yeh khwab dekhti hun main

ke jag padi hoon khwab se


kisika pyar leke tum

naya jahan basaoge

yeh sham jab bhi aayegi

tum hamko yaad aaoge


mubaraken tumhen ke tum

kisike noor ho gaye

kisike itne paas ho

ke sabse door ho gaye


'Dil apna aur preet parayi'

Lata Mangeshkar

Shailendra/Shankar Jaikishan


വിചിത്രമായ കഥയാണിത്,

എവിടെത്തുടങ്ങുന്നു, എവിടെത്തീരുന്നു എന്നറിയില്ല!

ലക്ഷ്യമേതെന്നറിയാനാ

യില്ല,

എനിക്കും അവനും!


ഈ പ്രകാശത്തിനൊപ്പം

വിളക്കിൽ നിന്ന് പുകയും ഉയരുന്നതെന്തേ!

കിനാവിൽ നിന്നുണർന്നുവെന്നു

ഞാൻ കിനാവു കാണുന്നുവല്ലോ!


മറ്റാരെയെങ്കിലും പ്രണയിച്ച്

നീ പുതിയ ലോകം തീർക്കും!

സായന്തനമണയുമ്പോഴെല്ലാം

നിന്നെയെനിക്ക് ഓർമ്മ വരും!


നിനക്കാശംസകൾ,

ഒരാൾക്ക് നീ വെളിച്ചമായല്ലോ!

ഒരാളോട് അത്രമേൽ അടുത്തു നീ,

മറ്റെല്ലാവരിൽ നിന്നും അകലുവോളം!


പരിഭാഷ: ഷാജി ആലുങ്ങൽ





Tuesday, 9 December 2025

tu nahin to zindagi men

tū nahīñ to zindagī meñ aur kyā rah jā.egā 

duur tak tanhā.iyoñ kā silsila rah jā.egā 


kījiye kyā guftugū kyā un se mil kar sochiye 

dil-shikasta ḳhvāhishoñ kā zā.iqa rah jā.egā 


dard kī saarī taheñ aur saare guzre hādse 

sab dhuāñ ho jā.eñge ik vāqi.a rah jā.egā 


ye bhī hogā vo mujhe dil se bhulā degā magar 

yuuñ bhī hogā ḳhud usī meñ ik ḳhalā rah jā.egā 


dā.ere inkār ke iqrār kī sargoshiyāñ 

ye agar TuuTe kabhī to fāsla rah jā.egā


'Arth'

Chitra Singh

Ifthikhar Imam Siddiqi/ Jagjith Singh


നീയില്ലയെങ്കിൽ ജീവിതത്തിൽ പിന്നെന്താണ് ബാക്കിയാവുക!

കാതങ്ങളോളം ഏകാന്തതയുടെ തുടർച്ച മാത്രം!


കാണുമ്പോൾ എന്തുപറയാൻ, കണ്ടുകഴിഞ്ഞാൽ എന്തോർക്കാൻ!

ആശയറ്റ ഹൃദയത്തിൻ്റെ കയ്പ് മാത്രം ബാക്കിയാകും!


വേദനയുടെ ആഴങ്ങൾ, കഴിഞ്ഞു പോയ സംഭവങ്ങൾ....

എല്ലാം വെറും പുകയായി മാറും, ഒരു യാഥാർത്ഥ്യം മാത്രം നിലനിൽക്കും!


അവളെന്നെ മറന്നേ പോവുക എന്നതും സംഭവിക്കാം, പക്ഷേ

അവളിൽ സ്വയം ഒരു ശൂന്യത ബാക്കിയാകും!


നിരാസത്തിൻ്റെ അതിരുകൾ, സ്നേഹത്തിൻ്റെ മന്ത്രണങ്ങൾ....

ഇവയൊരിക്കൽ തകർന്നാൽ  അകൽച്ച മാത്രം ബാക്കിയാകും!


പരിഭാഷ: ഷാജി ആലുങ്ങൽ





Thursday, 4 December 2025

Agar Aisa Bhi Ho Sakta

ഗുൽസാർ സാബ് താൻ ജനിച്ച സ്ഥലത്തെക്കുറിച്ചുള്ള ഓർമകൾ അയവിറക്കുന്നതാണ് ഈ കവിത. അദ്ദേഹത്തിൻ്റെ ജന്മനാടായ ദീന പിന്നീട് പാക്കിസ്ഥാൻ്റെ ഭാഗമായി. ഇന്ന് അതിർത്തിക്കപ്പുറമുള്ള അവിടം തനിക്കപ്രാപ്യമാണെന്ന നൊമ്പരം, അതൊരു സുന്ദരമായ സ്വപ്നം മാത്രമാണെന്ന കല്പനയിൽ ഒതുക്കുകയാണദ്ദേഹം!


Agar Aisa Bhi Ho Sakta—

Tumhari Neend Mein, Sab Khwaab Apne Muntakil Karke,

Tumhen Wo Sab Dikha Sakta, Jo Main Khwaabo Mein

Aksar Dekha Karta Hoon–!

Ye Ho Sakta Agar Mumkin–

Tumhen Maloom Ho Jaata–

Ṭumhen Main Le Gaya Tha Sarhadon Ke Paar “Dina” Mein.

Tumhen Wo Ghar Dikhaya Tha, Jahaan Paida Hua Tha Main,

Jahaan Chat Par Laga Sariyon Ka Jangla Dhoop Se Dinbhar

Mere Aangan Mein Sataranji Banata Tha, Mitata Tha–!


Dikhayi Thi Tumhen Wo Khetiyan Sarson Ki “Dina”

Mein Ki Jiske Peele-Peele Phool Tumko

Khwaab Mein Kacche Khilaye The.

Waheen Ek Rasta Tha,”Tahliyon” Ka, Jis Pe

Miloon Tak Pada Karte The Jhule, Sondhe Saavan Ke

Usi Ki Sondhi Khushboo Se, Mahak Uthti Hain Aankhen

Jab Kabhi Us Khwaab Se Guzaroon!


Tumhen ‘rohtaas’ Ka ‘chalta-Kuaan’ Bhi To

Dikhaya Tha,

Kile Mein Band Rahta Tha Jo Din Bhar, Raat Ko

Gaon Mein Aa Jaata Tha, Kahte Hain,

Tumhen “Kala” Se “Kaaluwal” Tak Le Kar

Uda Hoon Main

Tumhen “Dariya-E-Jhelum” Par Ajab Manzar Dikhaye The

Jahaan Tarbooz Pe Lete Huye Tairaak Ladke Bahte Rahte The–

Jahaan Tagde Se Ek Sardar Ki Pagdi Pakad Kar Main,

Nahata, Dubkiyan Leta, Magar Jab Gota Aa

Jaata To Meri Neend Khul Jaati!!

Magar Ye Sirf Khwaabon Hi Mein Mumkin Hai

Wahaan Jaane Mein Ab Dushwariyan Hain Kuch Siyasat Ki.

Watan Ab Bhi Wahi Hai, Par Nahi Hai Mulk Ab Mera

Wahaan Jaana Ho Ab To Do-Do Sarkaaron Ke

Dasion Daftaron Se

Shakl Par Lagwa Ke Mohren Khwaab Sabit

Karne Padte Hain.


Gulzar


നിൻ്റെ ഉറക്കത്തിലേക്ക് എൻ്റെ സ്വപ്നങ്ങളെല്ലാം പകർന്ന്, ഞാൻ ഇടക്കിടക്ക് സ്വപ്നത്തിൽ കാണുന്നതെല്ലാം നിന്നെ കാണിക്കാൻ കഴിഞ്ഞെങ്കിൽ!

നിന്നെയറിയിക്കാൻ കഴിഞ്ഞെങ്കിൽ: 

നിന്നെ ഞാൻ അതിർത്തികൾക്കപ്പുറത്ത് ദീന എന്നയിടത്ത് കൊണ്ടു പോയിരുന്നു,

നിനക്ക് ഞാൻ ജനിച്ച വീട് കാണിച്ചു തന്നിരുന്നു.

അവിടെ മട്ടുപ്പാവിലെ കൈവരികൾ പകൽ മുഴുവൻ വെയിലു കൊണ്ട്

എൻ്റെ മുറ്റത്ത് പരവതാനി വരയ്ക്കുകയും മായ്ക്കുകയും ചെയ്തു!


പിന്നെ ദീനയിലെ കടുകുപാടങ്ങൾ കാണിച്ചു തന്നു, സ്വപ്നത്തിൽ  അതിലെ മഞ്ഞപ്പൂവുകൾ അങ്ങനെത്തന്നെ കഴിക്കാനായി നിനക്കു തന്നു.

അവിടെ മരക്കൊമ്പുകൾ തീർത്ത ഒരു പാതയുണ്ടായിരുന്നു, അതിൽ ഏറെ ദൂരത്തോളം ഞാന്നുകിടന്നു,സുഗന്ധിയായ മഴക്കാലത്തിൻ്റെ ഊഞ്ഞാലുകൾ!

അതിൻ്റെ മൺഗന്ധത്താൽ മിഴികൾ സുഗന്ധവാഹിയാകുന്നു, ആ സ്വപ്നത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം!


'രോഹ്താസി'ലെ ചലിക്കുന്ന കിണറും നിനക്ക് കാണിച്ചുതന്നല്ലോ,

പകൽ മുഴുവൻ കോട്ടക്കകത്ത് ബന്ധിക്കപ്പെട്ടു കഴിയുന്ന അത് രാത്രി ഗ്രാമത്തിലേക്കിറങ്ങുമായിരുന്നെന്ന് പറയപ്പെടുന്നു!

നിന്നെയും കൊണ്ട് 'കാലാ'യിൽ നിന്ന് 'കാലുവാൽ' വരെ പറന്നിട്ടുണ്ട് ഞാൻ.

'ഝലം' നദിയിൽ വിചിത്രമായ ഒരു കാഴ്ച ഞാൻ കാണിച്ചില്ലേ:

മത്തങ്ങകൾക്ക് മുകളിൽ കിടന്ന് നീന്തുന്ന കുട്ടികൾ!

ഞാനോ, ശക്തനായ ഒരു സർദാർജിയുടെ തലപ്പാവ് പിടിച്ചു കൊണ്ട്, കുളിക്കുകയും ഊളിയിടുകയും ചെയ്തു!

പക്ഷേ നല്ല ആഴത്തിലേക്ക് പോയപ്പോഴേക്കും..... ഞാനുറക്കമുണർന്നു!


പക്ഷേ ഇപ്പോഴിത് സ്വപ്നങ്ങളിലേ സാധ്യമാകൂ!

അവിടെപ്പോകുന്നതിന് രാഷ്ട്രീയമായ ചില തടസ്സങ്ങളുണ്ട്.

എന്റെ നാട് ഇപ്പോഴും അവിടെത്തന്നെയുണ്ട്, പക്ഷേ അതിപ്പോൾ എൻ്റെ രാജ്യമല്ല!

ഇപ്പോഴവിടെപ്പോകണമെങ്കിൽ, രണ്ട് സർക്കാരുകളുടെ അനേകം കാര്യാലയങ്ങളിൽ ചെന്ന് മുഖത്ത് മുദ്രവെച്ച് ഈ സ്വപ്നം തെളിയിക്കേണ്ടി വരും!


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...