Saturday, 24 January 2026

itnī muddat baad

ഗുലാം അലി സാബ് പാടിയ മധുരമായ ഒരു ഗസൽ. Ye dil ye pagal dil mera ഒക്കെ എഴുതിയ മൊഹ്സിൻ നഖ് വിയുടെ സുന്ദരമായ വരികൾ!

ഏറെക്കാലത്തിന് ശേഷമുള്ള സമാഗമത്തിൻ്റെ ഹൃദ്യമായ വർണന!


itnī muddat ba.ad mile ho 

kin sochoñ meñ gum phirte ho 


itne ḳhā.if kyuuñ rahte ho 

har aahaT se Dar jaate ho 


tez havā ne mujh se pūchhā 

ret pe kyā likhte rahte ho 


kaash koī ham se bhī pūchhe 

raat ga.e tak kyuuñ jaage ho 


meñ dariyā se bhī Dartā huuñ 

tum dariyā se bhī gahre ho 


kaun sī baat hai tum meñ aisī 

itne achchhe kyuuñ lagte ho 


pīchhe muḌ kar kyuuñ dekhā thā 

patthar ban kar kyā takte ho 


jaao jiit kā jashn manāo 

meñ jhūTā huuñ tum sachche ho 


apne shahar ke sab logoñ se 

merī ḳhātir kyuuñ uljhe ho 


kahne ko rahte ho dil meñ 

phir bhī kitne duur khaḌe ho 


raat hameñ kuchh yaad nahīñ thā 

raat bahut hī yaad aa.e ho 


ham se na pūchho hijr ke qisse 

apnī kaho ab tum kaise ho 


'mohsin' tum badnām bahut ho 

jaise ho phir bhī achchhe ho


Mohsin Naqvi/Ghulam Ali


എത്ര കാലത്തിന് ശേഷമാണ് നാം കാണുന്നത്!

എന്നിട്ടും ചിന്തയിൽ മുഴുകിയിരിക്കുന്നതെന്തേ?


ഇത്ര പേടിക്കുന്നതെന്തിന്?

ഇലയനങ്ങുമ്പോഴേക്ക് ഭയന്നുപോകുന്നല്ലോ!


കൊടുങ്കാറ്റെന്നോടു ചോദിച്ചു,

മണലിൽ എന്താണീയെഴുതുന്നത്?


എന്നോടും ആരെങ്കിലും ചോദിച്ചെങ്കിൽ:

രാവൊടുങ്ങുവോളം ഉറങ്ങാത്തതെന്തേ?


ഞാൻ നദിയെപ്പോലും ഭയക്കുന്നു,

നീയോ നദിയെക്കാളും ആഴമുള്ളവൾ!


നിന്നിൽ ഇത്ര വിശേഷമായിട്ടെന്താണുള്ളത്,

അത്രയ്ക്ക് മനോഹരിയായി തോന്നുന്നതെന്തേ!


അന്ന് നീ തിരിഞ്ഞു നോക്കിയതെന്തിനായിരുന്നു?

ഇപ്പോൾ ശിലയെന്നോണം മിഴിച്ചുനോക്കുന്നതെന്തേ?


പോയി നിൻ്റെ വിജയമാഘോഷിക്കൂ!

ഞാൻ നുണയനും നീ സത്യവതിയുമല്ലേ!


നിൻ്റെ നഗരത്തിലെ ആളുകളോട്,

എന്നെച്ചൊല്ലി പിണങ്ങുന്നതെന്തേ?


പറയുമ്പോൾ എൻ്റെ ഹൃദയത്തിലാണ് വാസം,

എന്നിട്ടും എത്ര ദൂരെയാണ് നീ!


ഇന്നലെ രാവിൽ എനിക്കൊന്നും ഓർമയില്ലായിരുന്നു,

പക്ഷേ നീ മാത്രം ഓർമയിൽ വന്നുകൊണ്ടിരുന്നു!


വിരഹത്തിൻ്റെ കഥകൾ എന്നോട് ചോദിക്കരുതേ...

നിൻ്റെ കാര്യം പറയൂ, എന്തൊക്കെയുണ്ട് വിശേഷം?


'മുഹ്സിൻ' ചീത്തപ്പേര് നിനക്ക് വേണ്ടുവോളമുണ്ട്,

എന്തൊക്കെയാണെങ്കിലും നല്ലവനാണ് നീ!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...