Saturday, 11 April 2026

Rangat teri zulfon ki

മേഘമൽഹാർ എന്ന സിനിമ കണ്ടവർക്ക് ഓർമയുണ്ടാവും നായികാനായകർ ജിതേഷ് സുന്ദരത്തിൻ്റെ ഗസൽ പരിപാടി കാണുന്ന രംഗം. അതിൽ പാടുന്ന അനൂപ് ജലോട്ടയുടെ പ്രശസ്തമായ ഗസലാണിത്.  മലയാളിയായ ജിതേഷ് ജലോട്ടയുടെ ശിഷ്യനാണ്. ആലാപനരീതിയിൽ ഏറെ സാമ്യതയുണ്ട്!


Rangat teri zulfon ki ghataon ne churayee!

Khushboo tere aanchal se hawaon ne udayee!


Paimane ka dil toot na jaye to kahoon main

Hai cheez gazab ki jo nigahon nay pilayee!


Qaidi teri zulfon ka hai aazaad jahan se

Mujko yeh rihayee to sazaon ne dilayee!


Maana ki baharon ne khilaya hai gulon ko

Ulfat ki kali dil mein wafaon ne khilayee!


Tham-tham ke barasna kabhi jham-jham ke barasna,

Sawan ko ada yeh mere ashkon ne sikhayee!


Manzil pe pahunch kar `Naseem' ahsas hua hai,

Jis rah se pahuncha woh khataon ne dikhayee !


Anup Jalota / Naseem Akhtar


നിൻ്റെ മുടിച്ചുരുളുകളുടെ വർണ്ണമിതാ കാർമേഘങ്ങൾ കവർന്നിരിക്കുന്നു!

നിൻ്റെ പുടവയിൽ നിന്നും തെന്നൽ സുഗന്ധം പരത്തുന്നു!


മധുചഷകത്തിന് വിഷമമാവില്ലെങ്കിൽ ഞാനൊന്നു പറയട്ടെ,

കണ്ണുകൾ പകർന്ന മധു അദ്ഭുതകരം തന്നെ!


നിൻ്റെ മുടിയിഴകളുടെ തടവുകാരനാണ്, ലോകത്തിൽ നിന്നും സ്വതന്ത്രനും!

ആ തടവാണെനിക്കീ സ്വാതന്ത്ര്യം നൽകിയത്!


സമ്മതിച്ചു, പൂക്കൾ വിരിയിച്ചത് വസന്തം തന്നെ!

പക്ഷേ, ഹൃദയത്തിൽ പ്രണയത്തിൻ്റെ മൊട്ട് വിരിയിച്ചത് എൻ്റെ ആത്മാർത്ഥതയാണ്!


ഇടക്ക് പതുക്കെപ്പെയ്യാനും ഇടക്ക് ആർത്തു പെയ്യാനും,

മഴക്കാലത്തെ പഠിപ്പിച്ചത് എൻ്റെ മിഴിനീരാണ്!


ലക്ഷ്യത്തിലെത്തിയപ്പോഴാണ് മനസ്സിലായത്, 'നസീം'

എനിക്ക് വഴികാണിച്ചത് എൻ്റെ പിഴവുകളാണ്!


പരിഭാഷ: ഷാജി ആലുങ്ങൽ







No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...