Tuesday, 21 April 2026

ham to bachpan men bhi

ham to bachpan meñ bhī akele the 

sirf dil kī galī meñ khele the 


ik taraf morche the palkoñ ke 

ik taraf āñsuoñ ke rele the 


thiiñ sajī hasrateñ dukānoñ par 

zindagī ke ajiib mele the 


ḳhud-kushī kyā dukhoñ kā hal bantī 

maut ke apne sau jhamele the 


zehn o dil aaj bhūke marte haiñ 

un dinoñ ham ne faaqe jhele the"


Javed Akhtar


ഞാനാണെങ്കിൽ ബാല്യത്തിലും ഒറ്റക്കായിരുന്നു,

ഹൃദയവീഥികളിൽ മാത്രമായിരുന്നു കളിച്ചിരുന്നത്!


ഒരു ഭാഗത്ത് കൺപീലികളുടെ സേന!

മറുഭാഗത്ത് കണ്ണുനീരിൻ്റെ അരുവി!


മോഹങ്ങൾ കടകളിൽ നിരത്തിവെച്ചിരുന്നു,

ജീവിതത്തിൻ്റെ വിചിത്രമായ ഉത്സവങ്ങളിൽ!


ആത്മഹത്യ എങ്ങനെ ദു:ഖങ്ങൾക്ക് പരിഹാരമാകാനാണ്,

മരണത്തിന് സ്വന്തം പ്രശ്നങ്ങൾ തന്നെ ഏറെയുണ്ട്!


മനസ്സും ഹൃദയവും ഇന്ന് വിശപ്പാൽ മരിക്കുന്നു

പണ്ട് ഞങ്ങൾ പട്ടിണി സഹിക്കുമായിരുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...