Sunday, 5 April 2026

koī fariyād

Tum bin എന്ന ചിത്രത്തിൽ ജഗ്ജിത് ജി പാടിയ ഗസൽ. ഫെയ്സ് അൻവറിൻ്റെ വരികൾ,സംഗീതം നിഖിൽ/ വിനയ്!


koī fariyād tire dil meñ dabī ho jaise 

tū ne āñkhoñ se koī baat kahī ho jaise 


jāgte jāgte ik umr kaTī ho jaise 

jaan baaqī hai magar saañs rukī ho jaise 


har mulāqāt pe mahsūs yahī hotā hai 

mujh se kuchh terī nazar pūchh rahī ho jaise 


raah chalte hue aksar ye gumāñ hotā hai 

vo nazar chhup ke mujhe dekh rahī ho jaise 


ek lamhe meñ simaT aaya hai sadiyoñ kā safar 

zindagī tez bahut tez chalī ho jaise 


is tarah pahroñ tujhe sochtā rahtā huuñ maiñ 

merī har saañs tire naam likhī ho jaise


'Tum Bin'

Jagjith Singh

Faiz Anvar / Nikhil, Vinay


ഏതോ പരിഭവം നിൻ്റെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്നതു പോലെ!

നീ മിഴികളാലെന്തോ പറഞ്ഞതുപോലെ!


ഉറങ്ങാതിരുന്ന് ഒരായുസ്സ് തീർന്നതു പോലെ!

ജീവൻ ബാക്കിയാണ്, പക്ഷേ ശ്വാസം നിലച്ചതു പോലെ!


ഓരോ കൂടിക്കാഴ്ചയിലും അതു തന്നെ തോന്നുന്നു,

നിൻ്റെ മിഴികൾ എന്നോടെന്തോ ചോദിക്കുന്നതു പോലെ!


വഴിനടക്കുമ്പോൾ ഇടക്കിടക്ക് സംശയം തോന്നും,

അവൾ എന്നെ ഒളിഞ്ഞു നോക്കുന്നതു പോലെ!


ഒരു നിമിഷത്തിലേക്ക് ചുരുങ്ങുന്നു നൂറ്റാണ്ടുകളുടെ യാത്ര,

ജീവിതം വേഗത്തിൽ, അതിവേഗത്തിൽ കടന്നുപോയതുപോലെ!


ഇങ്ങനെ ഏറെനേരം നിന്നെത്തന്നെ ഓർത്തിരിക്കുന്നു ഞാൻ,

എൻ്റെ ഓരോ ശ്വാസവും നിൻ്റെ പേർക്കെഴുതിയതു പോലെ!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...