Thursday, 7 May 2026

Ye mojeza bhi

ye mo.ajiza bhī mohabbat kabhī dikhā.e mujhe 

ki sañg tujh pe gire aur zaḳhm aa.e mujhe 


maiñ apne paañv tale rauñdtā huuñ saa.e ko 

badan mirā hī sahī dopahar na bhaa.e mujhe 


ba-rañg-e-ūd milegī use mirī ḳhushbū 

vo jab bhī chāhe baḌe shauq se jalā.e mujhe 


maiñ ghar se terī tamannā pahan ke jab niklūñ 

barahna shahr meñ koī nazar na aa.e mujhe 


vahī to sab se ziyāda hai nukta-chīñ merā 

jo muskurā ke hamesha gale lagā.e mujhe 


maiñ apne dil se nikālūñ ḳhayāl kis kis kā 

jo tū nahīñ to koī aur yaad aa.e mujhe 


zamāna dard ke sahrā tak aaj le aayā 

guzār kar tirī zulfoñ ke saa.e saa.e mujhe 


vo merā dost hai saare jahāñ ko hai ma.alūm 

daġhā kare vo kisī se to sharm aa.e mujhe 


vo mehrbāñ hai to iqrār kyuuñ nahīñ kartā 

vo bad-gumāñ hai to sau baar āzmā.e mujhe 


maiñ apnī zaat meñ nīlām ho rahā huuñ 'qatīl' 

ġham-e-hayāt se kah do ḳharīd laa.e mujhe


Qateel Shifai/ Mehdi Hassan, Jagjith Singh


പ്രണയം അങ്ങനെയൊരദ്ഭുതം കൂടി കാണിച്ചുതരാറുണ്ട്:

കല്ല് വീഴുന്നത് നിൻ്റെ മേൽ, മുറിവേൽക്കുന്നതെനിക്കും!


ഞാൻ സ്വന്തം നിഴലിനെ തന്നെ ചവിട്ടിയരയക്കുന്നു

ദേഹം എൻ്റേതു തന്നെയെങ്കിലും ഈ ഉച്ചനേരത്തിന് എന്നെ കണ്ടുകൂടാ!


ഊദിൽ നിന്നെന്നപോലെ കിട്ടുമല്ലോ അവൾക്കെൻ്റെ സുഗന്ധം,

എപ്പോൾ വേണമെങ്കിലും സന്തോഷത്തോടെ എരിയ്ക്കാമവൾക്കെന്നെ!


നിന്നെക്കാണാനുള്ള മോഹമണിഞ്ഞ് ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോഴെല്ലാം,

അനാവൃതമായ ഈ നഗരത്തിൽ വേറൊരാളെയും എനിക്ക് കാണാനാവുന്നില്ല!


എൻ്റെ ഏറ്റവും വലിയ വിമർശക അവൾ തന്നെയാണ്,

എപ്പോഴും ചിരിച്ചുകൊണ്ടെന്നെ ചേർത്തുപിടിക്കുന്നവൾ!


എൻ്റെ ഹൃദയത്തിൽ നിന്ന് ആരുടെയെല്ലാം ഓർമ്മകൾ എടുത്തുകളയും ഞാൻ,

നീയല്ലെങ്കിൽ മറ്റാരെങ്കിലും എനിക്ക് ഓർമ വന്നുകൊണ്ടിരിക്കുന്നു!


കാലം ഇന്നെന്നെ വേദനയുടെ മരുഭൂമിയിൽ കൊണ്ടുനിർത്തി,

നിൻ്റെ കാർകൂന്തലിൻ്റെ തണലിലൂടെ എന്നെ നടത്തിയ ശേഷം!


അവളെൻ്റെ സുഹൃത്താണെന്ന് ലോകത്തിന് മുഴുവനറിയാം,

അവളാരെയെങ്കിലും ചതിച്ചാൽ, അതിൻ്റെ നാണക്കേടെനിക്കാണ്!


അവൾ ദയാലുവെങ്കിൽ പ്രണയം വെളിപ്പെടുത്താത്തതെന്ത്?

അവൾക്ക് സംശയമുണ്ടെങ്കിൽ എത്രവേണമെങ്കിലും എന്നെ പരീക്ഷിച്ചോട്ടെ!


സ്വന്തക്കാർക്കിടയിൽ തന്നെ ലേലം വിളിക്കപ്പെടുകയാണ് ഞാൻ 'ഖതീൽ'

ജീവിതദുഃഖങ്ങളോടു പറയൂ, എന്നെ വാങ്ങിച്ചെടുക്കാൻ!


പരിഭാഷ: ഷാജി ആലുങ്ങൽ






No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...