Friday, 12 June 2026

Wo nahin mila

ഈയിടെ അന്തരിച്ച ബഷീർ ബദ്ർ സാബിൻ്റെ മനോഹരമായ ഒരു ഗസൽ! ജീവിതത്തിൻ്റെ ഭംഗിയും നശ്വരതയും ഇടകലരുന്ന ചിന്തകൾ. ജഗ്ജിത് ജിയുടെ മനോഹരമായ ആലാപനം! 

Wo nahi mila to malaal kya, jo guzar gaya so guzar gaya
Use yaad karke na dil dukha, jo guzar gaya so guzar gaya

Na gila kiya na khafa hue, yunhi raaste mein judaa hue
Na tu bewafa na main bewafa, jo guzar gaya so guzar gaya

Tujhe aitbaar-o-yakeen nahi, nahi duniya itni buri nahi
Na malaal kar mere saath aa
jo guzar gaya so guzar gaya

Wo wafayen thi ke jafaayen thi, ye na soch kiski khatayen thi
Wo tera hai usko gale laga, jo guzar gaya so guzar gaya

Wo ghazal ki koi kitab tha, wo gulon men ek gulab tha
Zara der ka koi khwab tha, jo guzar gaya so guzar gaya

Mujhe patjhadon ki kahaniyan, na suna suna ke udas kar
Tu khizan ka phool hai, muskura, jo guzar gaya so guzar gaya

Wo udas dhoop samet kar kahin wadiyon men utar chuka
Use ab na de mere dil sada, jo guzar gaya so guzar gaya

Ye safar bhi kitna taveel hai, yahan waqt kitna qaleel hai
Kahan lautkar koi aayega, jo guzar gaya so guzar gaya

Koi fark shah-o-gada nahin, ki yahan kisi ko baqa nahin
Yeh ujaad mahalon ki sun sada, jo guzar gaya so guzar gaya

Bashir Badr/ Jagjith Singh, Ratnesh Dubey, Kavita Seth

അവളെ നേടിയില്ലെങ്കിൽ ദുഃഖിക്കാനെന്താണുള്ളത്, കഴിഞ്ഞത് കഴിഞ്ഞു!
അവളെയോർത്ത് ഹൃദയം വേദനിക്കാതിരിക്കൂ, കഴിഞ്ഞത് കഴിഞ്ഞു!

പരിഭവം പറഞ്ഞില്ല, ദേഷ്യപ്പെട്ടില്ല, വഴിമധ്യേ അങ്ങനെയങ്ങ് പിരിഞ്ഞു!
നീ വഞ്ചകിയല്ല, ഞാൻ വഞ്ചകനും, കഴിഞ്ഞത് കഴിഞ്ഞു!

നിനക്ക് വിശ്വാസമുണ്ടാവില്ല, പക്ഷേ ലോകം അത്ര മോശമൊന്നുമല്ല!
സങ്കടപ്പെടാതെ എൻ്റെ കൂടെ വരൂ, കഴിഞ്ഞത് കഴിഞ്ഞു!

അത് സ്നേഹമായിരുന്നോ അതോ വെറുപ്പായിരുന്നോ, ആരുടെ കുറ്റമായിരുന്നത്..... എന്നൊന്നും ഓർക്കാതിരിക്കൂ!
അവൾ നിൻ്റേതാണ്, അവളെ ചേർത്തുപിടിക്കൂ, കഴിഞ്ഞത് കഴിഞ്ഞു!

അവൾ ഗസലുകളുടെ ഒരു പുസ്തകമായിരുന്നു, പൂക്കളിൽ പനിനീരും
ക്ഷണനേരത്തേക്കുള്ള ഏതോ കിനാവായിരുന്നു, കഴിഞ്ഞത് കഴിഞ്ഞു!

ഇലകൊഴിയും കാലത്തെക്കുറിച്ചുള്ള കഥകൾ കേൾപ്പിച്ച് എന്നെ ദു:ഖിപ്പിക്കാതെ
നീ ശരത്കാലത്ത് വിരിഞ്ഞ പൂവാണ്, പുഞ്ചിരിക്കൂ, കഴിഞ്ഞത് കഴിഞ്ഞു!

അവൾ ദു:ഖത്തിൻ്റെ വെയിൽ നാളങ്ങൾ ശേഖരിച്ച് ഏതോ താഴ് വരയിലലിഞ്ഞു പോയി
എൻ്റെ ഹൃദയമേ, അവളെ ഇനി വിളിക്കാതിരിക്കൂ, കഴിഞ്ഞത് കഴിഞ്ഞു!

ഈ യാത്ര എത്ര ദീർഘമാണ്, സമയം അത്രയും ഹ്രസ്വവും
ആരിവിടെ തിരികെ വരാനാണ്, കഴിഞ്ഞത് കഴിഞ്ഞു!

രാജാവാകട്ടെ യാചകനാകട്ടെ, ഇവിടെ ആരും അനശ്വരരല്ല
ഈ തകർന്ന കൊട്ടാരങ്ങളുടെ നിലവിളി കേൾക്കൂ, കഴിഞ്ഞത് കഴിഞ്ഞു!

പരിഭാഷ: ഷാജി ആലുങ്ങൽ






No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...