യോഗേഷിൻ്റെ മനോഹരമായ വരികൾ ഏറെ ഹൃദ്യമായ പാട്ടുകളായിട്ടുണ്ട്. മിലി എന്ന സിനിമയിലെ കിഷോറിൻ്റെ ഘനഗംഭീരമായ സ്വരത്തിലുള്ള ഈ പാട്ട് അത്തരമൊന്നാണ്. SDB യുടെ കാലാതീതമായ സംഗീതം!
തലത്തിൻ്റെ വെൽവെറ്റ് സ്വരത്തിൽ ഒരു മധുരഗാനം! ശൈലേന്ദ്രയുടെ വരികൾ, ശങ്കർ-ജയ്കിഷൻ്റെ സംഗീതം.
കോളേജ് കാലത്ത് തലത് എന്നൊരു ഗായകനെ വളരെ വൈകി 'കണ്ടെത്തിയതും' കുറേക്കാലം അദ്ദേഹത്തെ മാത്രം കേട്ടുകൊണ്ടിരുന്നതും ഓർമിപ്പിക്കുന്ന മറ്റൊരു ഗാനമാണിത്. അന്നതിന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു ഈ ഗാനവും.
നമ്മുടെ സ്വന്തം തലത് Fazal Parambath ഭായ് അതിമനോഹരമായി പാടിയത് കേൾക്കൂ. ശബ്ദം മാത്രമല്ല, തലത്തിൻ്റെ ആലാപനത്തിൻ്റെ ആ അന്തരീക്ഷവും അനുഭവവേദ്യമാകും!
Hain sabse madhur woh geet jinhe
hum dard ke sur me gate hai
Jab had se guzar jati hai khushi
aansu bhi chhalakte aate hai
Kanton me khile hai phool hamare rang bhare armanon ke
Nadan hai jo in kanto se daman ko bachaye jaate hai
Jab gham ka andhera ghir aaye samjho ke savera door nahi
Har raat ki hai saugat yahi
Taare bhi yehi dohrate hai
Pahlu me paraye dard basake hansna hansana seekh zara
Toofan se kah de ghir ke uthe hum pyar ke deep jalate hai
'Patita'
Talat Mahmood
Shailendra / Shankar Jaikishan
വേദനയുടെ ഈണത്തിൽ നാം പാടുന്ന ഗീതങ്ങളാണ് ഏറ്റവും മധുരതരം!
സന്തോഷം അതിരുകവിയുമ്പോൾ കണ്ണുനീർ തുളുമ്പുമല്ലോ!
നമ്മുടെ വർണ്ണസ്വപ്നങ്ങളുടെ പൂക്കൾ മുള്ളുകളിലാണ് പൂത്തിരിക്കുന്നത്.
ഈ മുള്ളുകളിൽ നിന്ന് രക്ഷപ്പെട്ട് പോകുന്നവർ എത്ര നിഷ്കളങ്കരാണ്!
സങ്കടരാവ് വന്നു പൊതിയുമ്പോൾ മനസ്സിലാക്കൂ, പ്രഭാതമകലെയല്ലെന്ന്!
ഓരോ രാവിൻ്റെയും സമ്മാനമാണിത്,
നക്ഷത്രങ്ങളും ഇതുതന്നെ പറയുന്നു!
അന്യരുടെ വേദന മനസ്സിലൊളിപ്പിച്ച് ചിരിക്കാനും ചിരിപ്പിക്കാനും പഠിക്കൂ!
കൊടുങ്കാറ്റിനോട് പറയൂ ഒന്ന് പൊതിഞ്ഞുപിടിക്കാൻ, സ്നേഹദീപം കൊളുത്തുകയാണ് ഞങ്ങൾ!
ഗുൽസാർ സാബിൻ്റെ ഗംഭീര വരികൾ. R D ബർമൻ്റെ മനോഹരമായ സംഗീതത്തിൽ ആശാ ഭോസ് ലേ യുടെ ആലാപനം! Dil Padosit Hai എന്ന മനോഹരമായ ആൽബം മികച്ച പാട്ടുകളുടെ ഒരു ശേഖരമാണ്.
കാത്തിരിപ്പിനെക്കുറിച്ചുള്ള മനോഹരമായ കല്പന. വരുന്നത് ഒരാളല്ല ഒരു പ്രതീക്ഷ മാത്രമാണെന്ന്....!
Ummid hogi koi
Raat dhale warna koi aata nahin,
kisne ye pukara
Jab bhi koi aahat si hoti hai
Jaane kaisi dil men yeh ghabrahat si hoti hai
Koi lamha lauta hai bechara
Ankhen dhundhen saye awazon ke
Soone soone chehre hain bas khali darawazon ke
Shayad koi hai, kisne phir pukara
'Dil Padosi Hai'
Asha Bhosle
Gulzar / RD Burman
ഏതോ പ്രതീക്ഷയാവും!
വേറെയാരു വരാനാണ്, രാവസ്തമിക്കുകയായല്ലോ!
ആരാണീ വിളിക്കുന്നത്!
കാലൊച്ച പോലെയെന്തോ കേൾക്കുമ്പോഴേക്കും,
ഹൃദയത്തിൽ എന്തൊരു സംഭ്രമമാണ്!
പാവം, ഏതോ ഒരു നിമിഷം മടങ്ങി വന്നതാവും!
കണ്ണുകൾ ശബ്ദങ്ങളുടെ നിഴലുകളെ തേടുന്നു!
ഒഴിഞ്ഞ വാതിലുകളുടെ ശൂന്യമായ മുഖങ്ങൾ മാത്രം കാണാം!
ആരോ ഉണ്ടായിരിക്കണം, അല്ലാതെയാരാണ് പിന്നെയും വിളിക്കുന്നത്?