Saturday, 3 April 2021

Teri surat nigahon me

 Aye abr-e-karam, tham tham ke baras

itna na baras ke woh aa na sake

Woh aa jaaye to jam ke baras

itna baras ke woh jaa na sake


terī sūrat nigāhoñ meñ phirtī rahe ishq terā satā.e to maiñ kyā karūñ 

koī itnā to aa kar batā de mujhe jab tirī yaad aa.e to maiñ kyā karūñ 


maiñ ne ḳhāk-e-nasheman ko bose diye aur ye kah ke bhī dil ko samjhā liyā 

āshiyāna banānā mirā kaam thā koī bijlī girā.e to maiñ kyā karūñ 


maiñ ne māñgī thī ye masjidoñ meñ duā maiñ jise chāhtā huuñ vo mujh ko mile 

jo mirā farz thā maiñ ne puurā kiyā ab ḳhudā hī na chāhe to maiñ kyā karūñ 


shauq piine kā mujh ko ziyāda na thā tark-e-tauba kā koī irāda na thā 

maiñ sharābī nahīñ mujh ko tohmat na do vo nazar se pilā.e to maiñ kyā karūñ 


husn aur ishq donoñ meñ tafrīq hai par inhīñ donoñ pe merā īmān hai 

gar ḳhudā ruuTh jaa.e to sajde karūñ aur sanam ruuTh jaa.e to maiñ kyā karūñ 


chashm-e-sāqī se piine ko maiñ jo gayā pārsā.ī kā merī bharam khul gayā 

ban rahā hai jahāñ meñ tamāshā mirā hosh mujh ko na aa.e to maiñ kyā karūñ


Tabish Kanpuri/ Munni Begum


മഴ മേഘങ്ങളേ മെല്ലെപ്പെയ്യൂ,

അവൾക്ക് വരാനാവാത്ത വിധം പെയ്യരുതേ

അവൾ വന്നാലോ തിമിർത്തു പെയ്യൂ,

തിരിച്ച് പോകാൻ കഴിയാത്തവണ്ണം


നിൻ്റെ മുഖം കണ്ണുകളിൽ അലയുന്നു, നിൻ്റെ പ്രണയം അലട്ടുമ്പോൾ ഞാനെന്തു ചെയ്യാൻ!

ആരെങ്കിലും ഒന്നെനിക്ക് പറഞ്ഞു തന്നെങ്കിൽ, നിൻ്റെ ഓർമ്മ വരുമ്പോൾ ഞാനെന്തു ചെയ്യണമെന്ന്!


ഞാൻ കിളിക്കൂടിൻ്റെ ചാരത്തിന് ചുംബനം നൽകി, ഹൃദയത്തെ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി:

കൂടുണ്ടാക്കലെന്റെ ജോലിയായിരുന്നു, ആരെങ്കിലും ഇടിവെട്ടേൽപ്പിച്ചാൽ ഞാനെന്തു ചെയ്യാൻ!


ഞാൻ പള്ളികളിൽ പ്രാർത്ഥിച്ചിരുന്നു, ഞാനാഗ്രഹിക്കുന്നയാളെ എനിക്ക് കിട്ടാൻ

എൻ്റെ കടമ ഞാൻ നിറവേറ്റി, ദൈവം തന്നെ അങ്ങനെ ആഗ്രഹിക്കുന്നില്ലെങ്കിൽ ഞാനെന്തു ചെയ്യാൻ!


എനിക്ക് മദ്യപിക്കാൻ വലിയ ആഗ്രഹമൊന്നുമില്ലായിരുന്നു, അങ്ങനെ പശ്ചാത്തപിക്കാൻ ഉദ്ദേശവുമില്ലായിരുന്നു

ഞാൻ മദ്യപാനിയല്ല, എന്നെ കുറ്റപ്പെടുത്തരുത്, അവൾ കണ്ണിനാൽ കുടിപ്പിച്ചാൽ ഞാനെന്തു ചെയ്യാൻ!


സൗന്ദര്യവും പ്രണയവും തമ്മിൽ വ്യത്യാസമുണ്ട്, പക്ഷേ ഇതു രണ്ടിലുമാണെനിക്ക് വിശ്വാസം

ദൈവം പിണങ്ങിയാൽ സാഷ്ടാംഗം നമസ്കരിക്കാം, പക്ഷേ പ്രണയിതാവ് പിണങ്ങിയാൽ ഞാനെന്തു ചെയ്യാൻ!


മധു പകരുന്നവളുടെ കണ്ണിൽ നിന്ന് കുടിക്കാൻ ഞാൻ പോയതോടെ, എൻ്റെ വിശുദ്ധിയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു

ലോകത്ത് ഞാൻ പരിഹസിക്കപ്പെടുകയാണ്, എനിക്ക് ബോധമേ വന്നില്ലെങ്കിൽ ഞാനെന്തു ചെയ്യാൻ!


വിവ: ഷാജി ആലുങ്ങൽ







2 comments:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...