Friday, 28 January 2022

Yun zindagi ki raah

 Kyun zindagi ki raah men majboor ho gaye

Itne hue kareeb ke hum door ho gaye


Aisa nahin ke humko koi bhi khushi nahin

Lekin yeh zindagi to koi zindagi nahin

Kyun iske faisle hume manzoor ho gaye


Paaya tumhen to humko laga tumko kho diya

Hum dil pe roye aur ye dil hum pe ro diya

Palkon se khwab kyun gire kyun choor ho gaye


'Saath Saath'

Chitra Singh

Javed Akhtar/ Kuldeep Singh

 

ജീവിതവഴിയിൽ നിസ്സഹായനായതെന്തേ?

അത്രക്കടുത്തതിനാൽ നാം അകന്നുപോയല്ലോ


എനിക്ക് സന്തോഷമേ ഇല്ലെന്നല്ല

പക്ഷേ ഈ ജീവിതം ഒരു ജീവിതമേയല്ലല്ലോ

ഇതിൻ്റെ തീരുമാനങ്ങൾ എനിക്ക് സമ്മതമായതെന്തേ?


നിന്നെ നേടിയപ്പോൾ എനിക്ക് തോന്നി, നിന്നെ നഷ്ടപ്പെട്ടുവെന്ന്

ഞാൻ ഹൃദയത്തെയോർത്ത് കരഞ്ഞു, ഹൃദയം എന്നെയോർത്തും

കണ്ണിൽ നിന്ന് സ്വപ്നങ്ങൾ വീണുപോയതെന്തേ, കളഞ്ഞു പോയതെന്തേ


പരിഭാഷ: ഷാജി ആലുങ്ങൽ




Kabhi kisiko muqammal

ഭുപീന്ദറിൻ്റെ ശബ്ദം ഗസലുകളെ മറ്റൊരു വിതാനത്തിലേക്ക് ഉയർത്തുന്നു!

Kabhi kisi ko mukammal jahan nahi milta

Kahin zameen to kahin aasman nahin milta


Jise bhi dekhiye woh apne aap mein ghum hai

Zuban mili hai magar hum-zuban nahin milta


Bujha saka hai bhala kaun waqt ke shole

Yeh aisi aag hai jismein dhuan nahin milta


Tere jahan mein aisa nahin ki pyaar na ho

Jahan ummeed ho iski wahan nahin milta


'Aahista Aahista'

Bhupinder

Nida Fazli/ Khayyam


എല്ലാം തികഞ്ഞ ഒരു ലോകം ആർക്കും ഒരിക്കലും കിട്ടില്ല

ചിലപ്പോൾ ഭൂമിയുണ്ടാവില്ല, മറ്റു ചിലപ്പോൾ ആകാശവും


ആരെ നോക്കിയാലും അവരെല്ലാം അവനവനിൽ മുഴുകിയിരിക്കയാണ്

ഭാഷ ലഭിച്ചു, പക്ഷേ സംസാരിക്കാവുന്ന കൂട്ടുകാരെ കിട്ടിയില്ല


കാലത്തിന്റെ അഗ്നിയെ കെടുത്താൻ ആർക്കാണ് കഴിഞ്ഞിട്ടുള്ളത്

പുക ഉയരാത്ത ഒരഗ്നിയാണിത്


നിൻ്റെ ലോകത്ത് സ്നേഹമേ ഇല്ലെന്നല്ല

പ്രതീക്ഷിക്കുന്നിടത്ത് അത് കിട്ടുന്നില്ലെന്ന് മാത്രം


പരിഭാഷ: ഷാജി ആലുങ്ങൽ

https://m.facebook.com/story.php?story_fbid=10159995486084216&id=622674215




Monday, 24 January 2022

Tum na jaane

ലതാജി പാടി മനോഹരമാക്കിയ സാഹിർ / SDB ഗാനം!

tum na jane kis jahan men kho gaye

hum bhari duniya men tanha ho gaye


maut bhi aati nahin, aas bhi jaati nahin

dil ko yeh kya ho gaya, koi shah bhati nahin

loot kar mera jahan chhup gaye ho tum kahan


ek jaan aur lakh gham, ghut ke rah jaye na dam

aao tum ko dekh len, doobti nazaron se hum

loot kar mera jahan chhup gaye ho tum kahan


'Saza'

Lata

Sahir Ludhianvi/ S D Burman


നീ ഏതു ലോകത്താണ് മറഞ്ഞു പോയതെന്നറിയില്ലല്ലോ

ഞാനോ ലോകത്തിൻ്റെ ഈ തിരക്കിലും ഒറ്റക്കായിരിക്കുന്നു


മരണം വന്നെത്തുന്നില്ല, ആശകൾ അടങ്ങുന്നുമില്ല

ഹൃദയത്തിനിതെന്തു പറ്റി, ഒന്നിലും താത്പര്യമില്ലല്ലോ

എൻ്റെ ലോകം തന്നെ കൊള്ളയടിച്ചിട്ട് നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്


എത്ര ദു:ഖങ്ങളാണ് ഈയൊരു ജീവിതത്തിൽ, ശ്വാസം മുട്ടിപ്പോകാതിരിക്കട്ടെ

വരൂ, നിന്നെ ഒന്നു കാണട്ടെ എന്റെ ക്ഷീണിതനയനങ്ങളാൽ

എൻ്റെ ലോകം തന്നെ കൊള്ളയടിച്ചിട്ട് നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്


പരിഭാഷ: ഷാജി ആലുങ്ങൽ




Tuesday, 11 January 2022

Tujhse naraz nahin

ഗുൽസാറിൻ്റെ മറ്റൊരു അനശ്വര ഗാനം!

Tujhse naraz nahin zindagi, hairan hoon main

Tere masoom sawalon se pareshan hoon main


Jeene ke liye socha hi nahi dard sambhalne honge

Muskuraye to muskurane ke karz utarne honge

Muskuraun kabhi to lagta hai jaise honthon pe karz rakha hai


Zindagi tere gham ne hamen rishte naye samjhaye

Mile jo hamen dhoop men mile chaanv ke thande saaye


Aaj agar bhar aayi hain boondein baras jaayengi

Kal kya pata inke liye aankhein taras jaayengi

Jane kab gum huwa kahan khoya, ek aansoo chhupake rakha tha


'Masoom'

Lata Mangeshkar, Anoop Ghoshal

Gulzar/ R D Burman


നിന്നോട് പിണങ്ങിയതല്ല ജീവിതമേ,

പരിഭ്രമിച്ചിരിക്കയാണ് ഞാൻ

നിൻ്റെ നിഷ്കളങ്കമായ ചോദ്യങ്ങളാൽ

പരവശനാണ് ഞാൻ


ജീവിക്കാനായി വേദന സഹിക്കേണ്ടി വരുമെന്ന് വിചാരിച്ചതേയില്ല

ചിരിച്ചാൽ ചിരിയുടെ കടം വീട്ടേണ്ടി വരുമെന്നും ഓർത്തില്ല

ചിരിക്കുമ്പോഴോ, ചുണ്ടുകൾക്കതൊരു ബാധ്യതയായി തോന്നുന്നു


ജീവിതമേ നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്ക് പുതിയ ബന്ധങ്ങൾ തന്നു

ഈ വെയിലത്തെനിക്ക് അതിൻ്റെ തണൽ കിട്ടുകയും ചെയ്തു


ഇന്ന് കണ്ണുകൾ നിറഞ്ഞെങ്കിൽ കണ്ണുനീർ പെയ്യുക തന്നെ ചെയ്യും

നാളെ ചിലപ്പോൾ ഇതിനായി കണ്ണ് തുടിക്കുകയും ചെയ്യും

എപ്പോഴാണത് മറഞ്ഞു പോയത്, എവിടെയാണത് നഷ്ടപ്പെട്ടത്,

ഒരു കണ്ണീർത്തുള്ളി ഞാനൊളിച്ചു വെച്ചിരുന്നല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/uLPZtQQ1slM





Saturday, 1 January 2022

Home

 “Home” 


Warsan Shire


no one leaves home unless

home is the mouth of a shark

you only run for the border

when you see the whole city running as well


your neighbors running faster than you

breath bloody in their throats

the boy you went to school with

who kissed you dizzy behind the old tin factory

is holding a gun bigger than his body

you only leave home

when home won’t let you stay.


no one leaves home unless home chases you

fire under feet

hot blood in your belly

it’s not something you ever thought of doing

until the blade burnt threats into

your neck

and even then you carried the anthem under

your breath

only tearing up your passport in an airport toilet

sobbing as each mouthful of paper

made it clear that you wouldn’t be going back.


you have to understand,

that no one puts their children in a boat

unless the water is safer than the land

no one burns their palms

under trains

beneath carriages

no one spends days and nights in the stomach of a truck

feeding on newspaper unless the miles travelled

means something more than journey.

no one crawls under fences

no one wants to be beaten

pitied


no one chooses refugee camps

or strip searches where your

body is left aching

or prison,

because prison is safer

than a city of fire

and one prison guard

in the night

is better than a truckload

of men who look like your father

no one could take it

no one could stomach it

no one skin would be tough enough


the

go home blacks

refugees

dirty immigrants

asylum seekers

sucking our country dry

niggers with their hands out

they smell strange

savage

messed up their country and now they want

to mess ours up

how do the words

the dirty looks

roll off your backs

maybe because the blow is softer

than a limb torn off


or the words are more tender

than fourteen men between

your legs

or the insults are easier

to swallow

than rubble

than bone

than your child body

in pieces.

i want to go home,

but home is the mouth of a shark

home is the barrel of the gun

and no one would leave home

unless home chased you to the shore

unless home told you

to quicken your legs

leave your clothes behind

crawl through the desert

wade through the oceans

drown

save

be hunger

beg

forget pride

your survival is more important


no one leaves home until home is a sweaty voice in your ear

saying-

leave,

run away from me now

i dont know what i’ve become

but i know that anywhere

is safer than here........


                       വീട്

             

             വാർസൻ ഷയർ

              

ആരും സ്വന്തം വീടുവിട്ട് പോകില്ല,

വീട് ഒരു സ്രാവിൻ്റെ വായാകുന്നത് വരെ.

അതിർത്തിയിലേക്ക് നിങ്ങൾ ഓടുക,

നഗരം മുഴുവൻ അങ്ങനെ ഓടുന്നത് കാണുമ്പോൾ മാത്രമാണ്.


നിങ്ങളേക്കാൾ വേഗത്തിൽ ഓടുന്ന നിങ്ങളുടെ അയൽക്കാരുടെ തൊണ്ടയിൽ രക്തം ചുവയ്ക്കുന്നു.

നിങ്ങളോടൊപ്പം പഠിച്ച ആ പയ്യൻ,

ഫാക്ടറിക്ക് പുറകിൽ വെച്ച് നിങ്ങളെ ചുംബിച്ച് മയക്കിയവൻ,

തന്നേക്കാൾ വലിയ ഒരു തോക്കേന്തിയിരിക്കുന്നു.

നിങ്ങൾ വീട് വിട്ടുപോകുക,

വീട് നിങ്ങളെ താമസിക്കാൻ അനുവദിക്കാതിരിക്കുമ്പോൾ മാത്രമാണ്.


ഒരാളും വീടുവിട്ട് പോകില്ല,

വീട് നിങ്ങളെ ആട്ടിയിറക്കും വരെ,

കാലിനടിയിൽ കനലും വയറ്റിൽ തീയുമായി.

നിങ്ങളൊരിക്കലും ചെയ്യാൻ വിചാരിക്കാത്തതാണത്,

കഴുത്തിൽ ഒരു കത്തി ഭീഷണി മുഴക്കും വരെ.

അപ്പോൾ പോലും നിങ്ങൾ ദേശീയഗാനം ഉരുവിടുന്നുണ്ടായിരുന്നു.

എയർപോർട്ടിലെ ശുചിമുറിയിൽ വെച്ചാണ് നിങ്ങൾ പാസ്പോർട്ട് കീറിക്കളഞ്ഞത്.

നിങ്ങളിനി തിരിച്ചു പോകില്ലെന്ന് ആവർത്തിച്ച് ഉറപ്പാക്കിക്കൊണ്ട്,

ആ കടലാസ് ചവച്ചിറക്കിയപ്പോൾ

നിങ്ങൾ കരയുകയായിരുന്നു.


ഒന്നു മനസ്സിലാക്കണം,

ആരും സ്വന്തം കുട്ടികളെ ബോട്ടിൽ പറഞ്ഞയക്കില്ല,

കടൽ കരയേക്കാളും സുരക്ഷിതമാവാത്തിടത്തോളം.

ആരും ട്രയിനിനടിയിൽ വെച്ച് സ്വന്തം കൈ പൊള്ളിക്കില്ല,

ആരും ദിവസങ്ങളോളം ഒരു ലോറിയുടെ അറയിൽ കഴിയില്ല,

പത്രക്കടലാസ് കഴിച്ച് വിശപ്പടക്കിക്കൊണ്ട്,

താണ്ടാൻ കഴിയുന്ന ദൂരം വെറുമൊരു യാത്രയേക്കാൾ പ്രസക്തമാകുവോളം.

ആരും ഇരുമ്പു വേലിക്കടിയിലൂടെ നുഴഞ്ഞു കയറില്ല.

ആരും നിർദ്ദയം മർദ്ദിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല.


ആരും അഭയാർത്ഥി കാംപുകളോ,

ദേഹം തളർത്തുന്ന തുണിയഴിച്ചുള്ള പരിശോധനകളോ സ്വയം തെരഞ്ഞെടുക്കില്ല,

ജയിലും!

പക്ഷേ ജയിൽ തീ പിടിച്ചൊരു നഗരത്തേക്കാൾ സുരക്ഷിതമാണല്ലോ.

രാത്രിയിൽ വരുന്ന ഒരൊറ്റ ജയിൽ കാവൽക്കാരൻ,

ഒരു ലോറി നിറച്ചും ആണുങ്ങളെക്കാൾ ഭേദമല്ലേ!

ആർക്കും അത് സഹിക്കാനാവില്ല

ആർക്കും അത് ദഹിക്കില്ല

ഒരു തൊലിയും അത്രയും കട്ടിയുള്ളതല്ല


"തിരിച്ചു പോകൂ കറുത്തവരേ''

"അഭയാർത്ഥികൾ"

"വൃത്തികെട്ട കുടിയേറ്റക്കാർ''

''ഞങ്ങളുടെ രാജ്യത്തെ ഊറ്റിക്കുടിക്കുന്നു"

"ഭിക്ഷക്കായി കൈ നീട്ടുന്ന കറുമ്പൻമാർ"

"നാറുന്നു"

"സ്വന്തം രാജ്യം നശിപ്പിച്ചു, ഇനി നമ്മുടേത് കൂടി നശിപ്പിക്കാനാണ്"

എങ്ങനെയാണ് ഈ വാക്കുകൾ, വൃത്തികെട്ട നോട്ടങ്ങൾ

നിങ്ങളുടെ പുറത്തു നിന്ന് എളുപ്പം അടർന്നു വീഴുന്നത്?

ഒരു കൈയോ കാലോ പറിച്ചെടുക്കപ്പെടുന്നതിനേക്കാൾ മെച്ചമല്ലേ, അതുകൊണ്ടാവാം!


ആ വാക്കുകൾ, പതിനാല് ആണുങ്ങൾ നിങ്ങളെ പീഡിപ്പിക്കുന്നതോളം വരില്ലല്ലോ, അതുകൊണ്ടുമാവാം!

തെറികൾ വിഴുങ്ങാൻ എളുപ്പമല്ലേ,

ചരലിനേക്കാൾ

എല്ലിനേക്കാൾ

നിങ്ങളുടെ കുരുന്നു ശരീരം കഷണങ്ങളാവുന്നതിനേക്കാൾ....

അതുകൊണ്ടുമാവാം!

എനിക്ക് വീട്ടിൽ പോണം,

പക്ഷേ വീടൊരു സ്രാവിന്റെ വായാണ്

അതൊരു തോക്കിൻ്റെ കുഴലാണ്

ആരും വീടുവിട്ട് പോകുകയുമില്ല,

വീട് നിങ്ങളെ തീരത്തേക്ക് ആട്ടിയോടിക്കാത്തിടത്തോളം

വീട് നിങ്ങളോട് വേഗത്തിലോടാൻ പറയുവോളം,

വസ്ത്രങ്ങൾ പുറകിലുപേക്ഷിക്കാൻ,

മരുഭൂമിയിലൂടെ ഇഴഞ്ഞുനീങ്ങാൻ,

കടലുകൾ താണ്ടാൻ,

മുങ്ങിപ്പോകാൻ,

രക്ഷിക്കാൻ,

വിശപ്പാവാൻ,

യാചിക്കാൻ,

അഭിമാനം മറക്കാൻ,

.....നിങ്ങളുടെ നിലനിൽപ്പ് അതിനേക്കാളെല്ലാം പ്രധാനമാണ്


ആരും വീടുപേക്ഷിച്ച് പോകില്ല,

വീട് നിങ്ങളുടെ കാതിൽ വേർപ്പണിഞ്ഞ ഒരു സ്വരമാവും വരെ,

''പോകൂ,

എന്നിൽ നിന്ന് ഓടിയകലൂ

ഞാനെന്തായിത്തീർന്നു എന്നെനിക്കറിയില്ല,

പക്ഷേ ഏതിടവും ഇവിടത്തേക്കാൾ സുരക്ഷിതമാവുമെന്നെനിക്കറിയാം....!''


പരിഭാഷ: ഷാജി ആലുങ്ങൽ

Dard jab teri

 Dard jab teri ata hai to gila kisse karen 

Hijr jab tune diya hai to mila kisse karen


Aqs bikhara hai tera toot ke aine ke saath 

Ho gayi zakhm nazar aqs chuna kisse karen 


Main safar men hun mere sath judai teri 

Humsafar gham hai to phir kisko juda kisse karen


Khil uthhe gul ya khule dast-e-hinaai tere 

Har taraf tu hai to phir tera pata kisse karen


Tere lab teri nigahen tera aariz teri zulf 

Itne zinda hain to is dil ko riha kisse karen


Manzoor Ahmer/ Ghulam Ali, Asha Bhosle


വേദന നിൻ്റെ സമ്മാനമാണെങ്കിൽ പിന്നെ ആരോട് പരാതി പറയാൻ!

വിരഹം നീ തന്നതാണെങ്കിൽ പിന്നെ ആരുമായി ഒരുമിക്കാൻ!


കണ്ണാടിയോടൊപ്പം നിൻ്റെ പ്രതിബിംബവും പൊട്ടിച്ചിതറിയിരിക്കുന്നു

കണ്ണിന് മുറിവേറ്റിരിക്കുന്നു, പ്രതിബിംബം ഇനി എവിടെ തിരയാൻ!


ഞാൻ യാത്രയിലാണ്, കൂടെ നിന്റെ വിരഹവും

ദു:ഖമാണ് സഹയാത്രികയെങ്കിൽ പിന്നെ ആരെ ആരിൽ നിന്ന് വേർപിരിക്കാൻ!


പൂ വിരിഞ്ഞതാണോ അതോ നിൻ്റെ മൈലാഞ്ചിക്കൈ തുറന്നതോ

എങ്ങും നീയാണെങ്കിൽ പിന്നെ നിൻ്റെ വിലാസം ആരോട് ചോദിക്കാൻ!


നിൻ്റെ അധരങ്ങൾ, കണ്ണുകൾ, കവിളുകൾ, മുടിച്ചുരുളുകളും

ഇത്രയും ജീവസ്സുറ്റതാണെങ്കിൽ പിന്നെ ഈ ഹൃദയത്തെ ആരിൽ നിന്ന് മോചിപ്പിക്കാൻ!


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/qHIajHFpfjE




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...