Tuesday, 11 January 2022

Tujhse naraz nahin

ഗുൽസാറിൻ്റെ മറ്റൊരു അനശ്വര ഗാനം!

Tujhse naraz nahin zindagi, hairan hoon main

Tere masoom sawalon se pareshan hoon main


Jeene ke liye socha hi nahi dard sambhalne honge

Muskuraye to muskurane ke karz utarne honge

Muskuraun kabhi to lagta hai jaise honthon pe karz rakha hai


Zindagi tere gham ne hamen rishte naye samjhaye

Mile jo hamen dhoop men mile chaanv ke thande saaye


Aaj agar bhar aayi hain boondein baras jaayengi

Kal kya pata inke liye aankhein taras jaayengi

Jane kab gum huwa kahan khoya, ek aansoo chhupake rakha tha


'Masoom'

Lata Mangeshkar, Anoop Ghoshal

Gulzar/ R D Burman


നിന്നോട് പിണങ്ങിയതല്ല ജീവിതമേ,

പരിഭ്രമിച്ചിരിക്കയാണ് ഞാൻ

നിൻ്റെ നിഷ്കളങ്കമായ ചോദ്യങ്ങളാൽ

പരവശനാണ് ഞാൻ


ജീവിക്കാനായി വേദന സഹിക്കേണ്ടി വരുമെന്ന് വിചാരിച്ചതേയില്ല

ചിരിച്ചാൽ ചിരിയുടെ കടം വീട്ടേണ്ടി വരുമെന്നും ഓർത്തില്ല

ചിരിക്കുമ്പോഴോ, ചുണ്ടുകൾക്കതൊരു ബാധ്യതയായി തോന്നുന്നു


ജീവിതമേ നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്ക് പുതിയ ബന്ധങ്ങൾ തന്നു

ഈ വെയിലത്തെനിക്ക് അതിൻ്റെ തണൽ കിട്ടുകയും ചെയ്തു


ഇന്ന് കണ്ണുകൾ നിറഞ്ഞെങ്കിൽ കണ്ണുനീർ പെയ്യുക തന്നെ ചെയ്യും

നാളെ ചിലപ്പോൾ ഇതിനായി കണ്ണ് തുടിക്കുകയും ചെയ്യും

എപ്പോഴാണത് മറഞ്ഞു പോയത്, എവിടെയാണത് നഷ്ടപ്പെട്ടത്,

ഒരു കണ്ണീർത്തുള്ളി ഞാനൊളിച്ചു വെച്ചിരുന്നല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/uLPZtQQ1slM





1 comment:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...