Friday, 13 May 2022

ghar laut ke roeñge

ghar lauT ke ro.eñge maañ baap akele meñ 

miTTī ke khilaune bhī saste na the mele meñ 


kāñToñ pe chale lekin hone na diyā zāhir 

talvoñ kā lahū dhoyā chhup chhup ke akele meñ 


ai dāvar-e-mahshar le dekh aa.e tirī duniyā 

ham ḳhud ko bhī kho baiThe vo bhiiḌ thī mele meñ 


ḳhushbū kī tijārat ne dīvār khaḌī kar dī 

āñgan kī chamelī meñ bāzār ke bele meñ"

 

Qaisarul Jafri/ Pankaj Udhas


വീട്ടിലെത്തിയിട്ട് അച്ഛനുമമ്മയും ഒറ്റക്കിരുന്നു കരയും

ചന്തയിൽ മണ്ണിൻ്റെ കളിപ്പാട്ടങ്ങൾ പോലുമുണ്ടായിരുന്നില്ല, വിലകുറഞ്ഞതായി


മുള്ളിൻമേൽ നടന്നിട്ടും അത് ആരെയും അറിയിച്ചില്ല

ഏകാന്തതയിൽ, നിശ്ശബ്ദമായി കാലിനടിയിലെ ചോര കഴുകിക്കളഞ്ഞു


ദൈവമേ ഞാനിതാ നിന്റെ ലോകം കണ്ടുവന്നിരിക്കുന്നു

എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു, അത്ര തിരക്കായിരുന്നവിടെ


സുഗന്ധവ്യാപാരം ഒരു മതിൽ പണിതു

മുറ്റത്തെ മുല്ലക്കും അങ്ങാടിയിലെ മുല്ലക്കുമിടയിൽ


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...