Friday, 6 May 2022

Kya bhala mujhko

 kyā bhalā mujh ko parakhne kā natīja niklā 

zaḳhm-e-dil aap kī nazroñ se bhī gahrā niklā 


tishnagī jam ga.ī patthar kī tarah hoñToñ par 

Duub kar bhī tire dariyā se maiñ pyāsā niklā 


jab kabhī tujh ko pukārā mirī tanhā.ī ne 

bū uḌī phuul se tasvīr se saayā niklā 


koī miltā hai to ab apnā pata pūchhtā huuñ 

maiñ tirī khoj meñ tujh se bhī pare jā niklā 


mujh se chhuptā hī rahā tū mujhe āñkheñ de kar 

maiñ hī parda thā uThā maiñ to tamāshā niklā 


toḌ kar dekh liyā ā.īna-e-dil tū ne 

terī sūrat ke sivā aur batā kyā niklā 


nazar aayā thā sar-e-bām 'muzaffar' koī 

pahuñchā dīvār ke nazdīk to saayā niklā

 

MUZAFFAR WARSI


എന്നെ പരിശോധിച്ചു നോക്കിയിട്ട് എന്താണ് മനസ്സിലായത്?

എന്റെ ഹൃദയത്തിലെ മുറിവ് നിന്റെ കണ്ണുകളേക്കാൾ ആഴമുള്ളതെന്നോ!


ദാഹം ചുണ്ടുകളിൽ കല്ലു പോലെ ഉറച്ചുപോയി

നിൻ്റെ നദിയിൽ മുങ്ങിയിട്ടും ദാഹം തീർന്നില്ലല്ലോ


എൻ്റെ ഏകാന്തത നിന്നെ വിളിച്ചപ്പോഴെല്ലാം

പൂവിൽ നിന്ന് സുഗന്ധമുയർന്നു, ചിത്രത്തിൽ നിന്ന് നിഴലും


കാണുന്നവരെല്ലാം ഇപ്പോൾ എൻ്റെ വിലാസം ചോദിക്കുന്നു

നിന്നെത്തിരഞ്ഞ് ഞാൻ നിനക്കുമപ്പുറമെത്തിയല്ലോ


എനിക്ക് കണ്ണുകൾ തന്നിട്ട് നീ എന്നിൽ നിന്നും മറഞ്ഞു തന്നെയിരുന്നു

ഞാൻ തന്നെയായിരുന്നു ആ മറ, ഞാനുയർന്നപ്പോൾ ആ ദൃശ്യം കാണായി


എൻ്റെ ഹൃദയമാം കണ്ണാടി നീ തകർത്ത് നോക്കിയല്ലോ

നിൻ്റെ മുഖമല്ലാതെ എന്താണ് കണ്ടതെന്ന് പറയൂ


മട്ടുപ്പാവിൽ ആരെയോ കണ്ടല്ലോ 'മുസഫർ'

മതിലിനരികിലെത്തിയപ്പോൾ അത് വെറും നിഴലായിരുന്നുവല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ




1 comment:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...