Thursday, 6 October 2022

Rāste yaad nahīñ

rāste yaad nahīñ rāh-numā yaad nahīñ

ab mujhe kuchh tirī galiyoñ ke sivā yaad nahīñ


yaad kya aaye vo biite hue sāvan mujhko

main vo panchi hun jise apni sadā yaad nahīñ 


phir ḳhayāloñ meñ vo biite hue sāvan aa.e

lekin ab tujh ko papīhe kī sadā yaad nahīñ


ek va.ada thā jo shīshe kī tarah TuuT gayā

hādisa kab ye huā kaise huā yaad nahīñ


ham diyā karte the aġhyār ko ta.ana jin kā

ab to ham ko bhī vo ādāb-e-vafā yaad nahīñ


vaz.a-dārī se hai majbūr mirā pyaar 'qatīl'

sab purāne haiñ koī daaġh nayā yaad nahīñ


Qateel Shifai


വഴി ഓർമയില്ല, വഴികാട്ടിയേയും

നിൻ്റെ തെരുവല്ലാതെ വേറൊന്നും എനിക്കിപ്പോഴോർമയില്ല


കഴിഞ്ഞുപോയ ആ മഴക്കാലം ഞാനെങ്ങനെ ഓർക്കാൻ

സ്വന്തം നാദം ഓർമയില്ലാത്ത പക്ഷിയാണ് ഞാൻ


കഴിഞ്ഞുപോയ ആ മഴക്കാലം സ്വപ്നങ്ങളിൽ വീണ്ടുമെത്തുന്നു

പക്ഷേ നിനക്കിപ്പോൾ കുയിൽ നാദം ഓർമയില്ലല്ലോ


ചില്ലുപോലെ തകർന്നു പോയ ഒരു വാഗ്ദാനമുണ്ടായിരുന്നു

അതെപ്പോൾ, എങ്ങനെ സംഭവിച്ചു എന്നോർമയില്ല


പ്രണയമര്യാദകളെച്ചൊല്ലി മറ്റുള്ളവരെ നാം കുറ്റപ്പെടുത്തിയിരുന്നല്ലോ

അവ ഇപ്പോൾ എനിക്ക് തന്നെ ഓർമയില്ല


ആചാരമര്യാദകളാൽ ബന്ധിതമാണ് എന്റെ പ്രണയം

എല്ലാം പഴയതാണ്, പുതിയതായി ഒറ്റ മുറിവ് പോലും ഓർമയില്ല


പരിഭാഷ: ഷാജി ആലുങ്ങൽ





4 comments:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...