Hum to yun apni zindagi se mile
Ajnabi jaise ajnabi se mile
Har wafa ek jurm ho goya
Dost kuch aisi berukhi se mile
Phool hi phool hamne mange the
Daag hi daag zindagi se mile
Jis tarah aap hamse milte hain
Aadmi yun na aadmi se mile
Shamma-e-dil ho gaye dhuan 'Faakir'
Kuch andhere hi roshni se mile
Sudarshan Faakir/ Shobha Gurtu, Jagjith Sing
ഞാൻ എൻറെ ജീവിതവുമായി കണ്ടുമുട്ടി,
അപരിചിതർ പരസ്പരം കണ്ടുമുട്ടുന്നതുപോലെ
ആത്മാർത്ഥത ഒരു പാപമാണെന്നതു പോലെ,
സുഹൃത്തുക്കൾ അവഗണനാപൂർവ്വം പെരുമാറുന്നു
കാലത്തിന് പോലും ഉണക്കാനായില്ല,
നിൻ്റെ സൗഹൃദമേൽപ്പിച്ച മുറിവുകൾ!
പൂക്കൾ മാത്രമാണ് ഞാൻ ചോദിച്ചത്,
മുള്ളുകൾ മാത്രമാണ് ജീവിതത്തിൽ നിന്നെനിക്ക് കിട്ടിയത്
നീയെന്നോട് പെരുമാറുന്നത് പോലെ,
ആരും ആരോടും പെരുമാറാതിരിക്കട്ടെ!
ഹൃദയദീപമിതാ പുകഞ്ഞു തീരുന്നു 'ഫാകിർ'
ലേശം ഇരുട്ട് മാത്രമാണ് വെളിച്ചത്തിൽ നിന്ന് കിട്ടിയത്!
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment