Chamkte chand ko toota hua tara bana dala
Meri aawargi ne mujhko aawara bana dala
Bada dilkash bada rangeen hai ye shahar kahte hain
Yahan per hain hazaro ghar , gharo me log rahte hain
Mujhe is shahar ne galiyo ka banjara bana dala
Main is duniya ko aksar dekhkar hairan hota hun
Na mujhse ban saka chota sa ghar , din raat rota hoon
Khudaya tune kaise ye jahan sara bana dala
Mere malik mera dil kyun tadapta hai sulagta hai
Teri marzi teri marzi pe kiska zor chalta hai
Kisi ko gul kisi ko tune angara bana dala
Yahi aagaz tha mera yahi anjam hona tha
Mujhe barbad hona tha mujhe nakam hona tha
Meri taqdeer ne mujhko taqdeer ka mara bana dala
'Awaragi'
Ghulam Ali
Anand bakshi/ Annu Malik
തിളങ്ങുന്ന ചന്ദ്രനെ തകർന്ന നക്ഷത്രമാക്കിത്തീർത്തു!
എൻ്റെയീ അലച്ചിൽ എന്നെ അലയുന്നവനാക്കിത്തീർത്തു!
ഈ നഗരം അത്യാകർഷകവും വർണ്ണാഞ്ചിതവുമാണെന്ന് പറയപ്പെടുന്നു.
ആയിരക്കണക്കിന് വീടുകളുണ്ടിവിടെ, അതിലെല്ലാം മനുഷ്യരും.
ഈ നഗരം എന്നെ ഈ തെരുവുകളിലെ നാടോടിയാക്കി!
ഞാൻ പലപ്പോഴും ഈ ലോകത്തെ കണ്ട് ഭ്രമിച്ചു പോകുന്നു.
എന്നെക്കൊണ്ട് ഒരു ചെറിയ വീടു പോലും പണിയാനായില്ലെന്ന് രാപ്പകൽ കേഴുന്നു.
ദൈവമേ നീ ഈ ലോകം മുഴുവൻ പണിതതെങ്ങനെ?
എൻ്റെ ദൈവമേ, എൻ്റെ ഹൃദയം ഇങ്ങനെ വേദനിക്കുകയും നീറുകയും ചെയ്യുന്നതെന്തേ!
നിൻ്റെ ഇച്ഛ.. നിൻ്റെ ഇച്ഛക്കപ്പുറം ആർക്കാണധികാരമുള്ളത്!
ചിലരെ പൂവായും മറ്റു ചിലരെ കനലായും നീ സൃഷ്ടിച്ചുവല്ലോ!
ഇതായിരുന്നു എൻ്റെ തുടക്കം, ഒടുക്കവും ഇങ്ങനെത്തന്നെയാവണമല്ലോ!
തകർന്നുപോകുകയും പരാജയപ്പെടുകയും ചെയ്യണമായിരുന്നു ഞാൻ!
എൻ്റെ വിധി എന്നെ ഭാഗ്യഹീനനാക്കി!
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment