Saturday, 7 December 2024

Niyyat e shauq

നാസിർ കാസ്മിയുടെ വരികൾ. മൊഹ്സിൻ റസയുടെ സംഗീതം. നൂർജഹാൻ, ആശാ ഭോസ്ലേ എന്നിവർ പാടി മനോഹരമാക്കിയ ഗസൽ! മുന്നി ബീഗം പാടിയ ഒരു വെർഷനുമുണ്ട്. അടുത്ത കാലത്ത് പലരായി ഗംഭീരമായി പാടിക്കാണുന്നു. അതിൽ ഏറ്റവും ഭംഗി തോന്നിയത് ആകാൻഷ ഗ്രോവർ പാടിയതാണ്. (ലിങ്കിൽ)

      പണ്ടെങ്ങോ കേട്ട് മറന്ന ഇത് കുറച്ച് മുമ്പ് Anil ഓർമിപ്പിച്ചതാണ്. 


niyyat-e-shauq ubhar na jaa.e kahīñ 

tū bhī dil se utar na jaa.e kahīñ 


aaj dekhā hai tujh ko der ke ba.ad 

aaj kā din guzar na jaa.e kahīñ 


na milā kar udaas logoñ se 

husn terā bikhar na jaa.e kahīñ 


aarzū hai ki tū yahāñ aa.e 

aur phir umr bhar na jaa.e kahīñ 


jī jalātā huuñ aur sochtā huuñ 

rā.egāñ ye hunar na jaa.e kahīñ 


aao kuchh der ro hī leñ 'nāsir' 

phir ye dariyā utar na jaa.e kahīñ 


Nasir Kazmi/ Asha Bhosle, Noor Jehan, Munni Begum


പ്രണയാഭിലാഷം നിറഞ്ഞു കവിയാതിരിക്കട്ടെ!

നീ ഹൃദയത്തിൽ നിന്നിറങ്ങിപ്പോകാതെയുമിരിക്കട്ടെ!


കാലങ്ങൾക്ക് ശേഷം നിന്നെയിന്നു കണ്ടു

ഇന്നത്തെ ദിവസം തീർന്നു പോകാതിരിക്കട്ടെ!


ദു:ഖിതരുമായി കൂട്ടുകൂടാതിരിക്കൂ

നിൻ്റെ സൗന്ദര്യം ഉലഞ്ഞു പോയെങ്കിലോ!


നീയിവിടെ വരണമെന്ന് എനിക്കാഗ്രഹമുണ്ട്

പിന്നൊരിക്കലും എങ്ങും പോകാതിരിക്കണമെന്നും


ഹൃദയമുരുകി ഞാൻ പ്രാർത്ഥിക്കുന്നു:

ഈ നൈപുണ്യം പാഴായിപ്പോകാതിരിക്കട്ടെ!


വരൂ, കുറച്ച് നേരം കരയുക തന്നെ 'നാസിർ'

പിന്നെയീ പുഴ വറ്റിപ്പോയെങ്കിലോ!


പരിഭാഷ: ഷാജി ആലുങ്ങൽ






No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...