Sunday, 1 December 2024

raat chup-chāp

ഗുൽസാർ സാബിൻ്റെ മനോഹരമായ ഒരു കവിത. രാത്രിയെക്കുറിക്കുന്ന ഈ വരികളെ ഗംഭീരമായി അവതരിപ്പിക്കുന്ന ആർ ഡി ബർമൻ്റെ അനശ്വര സംഗീതം! ആശാ ഭോസ്ലേയുടെ പകരം വെക്കാനാവാത്ത ആലാപനം! ഈ സിനിമേതര ആൽബത്തിൽ മനോഹരമായ ഒരു പിടി ഗാനങ്ങളുണ്ട്.


Ek Aur Raat!


raat chup-chāp dabe paañv chale jaatī hai 

raat ḳhāmosh hai rotī nahīñ hañstī bhī nahīñ


kāñch kā niilā sā gumbad hai uḌā jaatā hai 

ḳhālī ḳhālī koī bajrā sā bahā jaatā hai 


chāñd kī kirnoñ meñ vo roz sā resham bhī nahīñ 

chāñd kī chiknī Dalī hai ki ghulī jaatī hai 

aur sannāToñ kī ik dhuul uḌī jaatī hai


kaash ik baar kabhī niind se uTh kar tum bhī 

hijr kī rātoñ meñ ye dekho to kyā hotā hai


Gulzar / Asha Bhosle


ഒരു രാത്രി കൂടി!


രാത്രി കാലൊച്ച കേൾപ്പിക്കാതെ ഇതാ പോകുന്നു

രാവ് നിശബ്ദമാണ്, കരയുന്നുമില്ല, ചിരിക്കുന്നുമില്ല


ഒരു നീലച്ചില്ലുമേടയെന്നോണമിതാ പറന്നുയരുന്നു.

ഒഴിഞ്ഞ ഒരു കളിവള്ളമെന്നോണം ഒഴുകിപ്പോകുന്നു.


ചന്ദ്രകിരണങ്ങൾക്ക് പതിവ് മൃദുലതയില്ല

അമ്പിളിയുടെ മിനുസമാർന്ന ഭാഗമാണോ അലിഞ്ഞലിഞ്ഞു പോകുന്നത്?

മൗനങ്ങളുടെ പുകമഞ്ഞുയരുന്നുവല്ലോ


നീയും ഒരിക്കൽ ഉറക്കത്തിൽ നിന്നെഴുന്നേറ്റ്,

വിരഹരാത്രികളിൽ എന്തൊക്കെയാണീ നടക്കുന്നതെന്ന് ഒന്നു നോക്കിയെങ്കിൽ......!


പരിഭാഷ: ഷാജി ആലുങ്ങൽ




2 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...