Monday, 23 December 2024

Maana teri nazar

ലക്ഷണമൊത്തൊരു സിനിമാ ഗസൽ! ഗസലുകൾക്ക് സംഗീതം നൽകുന്നതിൽ പകരക്കാരില്ലാത്ത ഖയ്യാം! നക്ഷ് ലയാൽപുരിയുടെ വരികൾ! സുലക്ഷണ പണ്ഡിറ്റിൻ്റെ മനോഹരമായ ആലാപനം!


Maana teri nazar men tera pyar ham nahin

Kaise kahen ke tere talabgar ham nahin


Tan ko jala ke raakh banaya, bichha diya

Lo ab tumhari raah men diwaar ham nahin


Jis ko nikhara ham ne tamanna ke khun se

Gulshan men us bahar ke haqdar ham nahin


Dhokha diya hai khud ko mohabbat ke naam par

Ye kis tarah kahen ke gunahagar ham nahin


'Ahista Ahista'

Sulakshana Pandit

Naqsh Lyalpuri/ Khayyam


നിനക്ക് പ്രണയം എന്നോടല്ലെന്നതിരിക്കട്ടെ

നിന്നെ പ്രണയിക്കുന്നവളല്ല ഞാനെന്നെങ്ങനെ പറയും?


എൻ്റെ ഉടലിതാ ഞാൻ എരിച്ചു ചാരമാക്കി വിതറിയിരിക്കുന്നു

നിൻ്റെ പാതയിൽ ഇനി ഞാനൊരു പ്രതിബന്ധമല്ല


മോഹത്തിൻ്റെ ചോരയാൽ ഞാൻ തേച്ചുമിനുക്കിയതാണെങ്കിലും,

ഉദ്യാനത്തിൽ ആ വസന്തത്തിൽ എനിക്കവകാശമൊന്നുമില്ല!


പ്രണയത്തിൻ്റെ പേരിൽ സ്വയം വഞ്ചിക്കുകയായിരുന്നു.

കുറ്റക്കാരിയല്ല ഞാനെന്നെങ്ങനെ പറയും!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...