Tuesday, 10 December 2024

raaton ke saaye

ലതാ മങ്കേഷ്കർ പാടിയ ഹൃദയാവർജകമായ സലിൽ ചൗധരി ഗാനം. യോഗേഷിന്റെ വിഷാദാർദ്രമായ വരികൾ. സലിൽ ചൗധരി ഇതേ ഈണം മലയാളത്തിൽ നീ വരൂ കാവ്യദേവതേ എന്ന ഒ എൻ വി യുടെ മനോഹരമായ വരികൾക്കും നൽകിയിട്ടുണ്ട്. രണ്ടും ഗംഭീര ഗാനങ്ങൾ!

      A Bystander ൻ്റെ സംഗീതാത്മകമായ ഒരു എഴുത്തിൽ നിന്നാണ് ഈ ഗാനം വീണ്ടും ഓർമയിലെത്തിയത്. ഈ തർജമ വായിച്ചില്ലെങ്കിലും ആ പോസ്റ്റ് വായിക്കാതിരിക്കരുത്!


raaton ke saaye ghane

jab bojh dil par bane

na to jale baati

na ho koi saathi

phir bhi na dar agar bujhen diye

sahar to hai tere liye


jab bhi mujhe kabhi koi jo gam ghere

lagta hai honge nahi sapne yeh poore mere

kahta hai dil mujhko maana hain gham tujhko

phir bhi na dar agar bujhen diye

sahar to hai tere liye


jab na chaman khile mera baharon mein

jab doobne main lagoon raaton ki majdharon men

mayoos man dole par yeh gagan bole

phir bhi na dar agar bujhen diye

sahar to hai tere liye


jab zindagi kisi tarah bahalati nahi

khamoshiyon se bhari jab raat dhalti nahin

tab muskuraun main yeh geet gaaoon main

phir bhi na dar agar bujhen diye

sahar to hai tere liye


'Annadaata'

Lata Mangeshkar

Yogesh / Salil Choudhary


രാവിൻ്റെ കനമേറുന്ന നിഴലുകൾ,

ഹൃദയത്തിൽ ഭാരമേറ്റുന്നു.

ദീപമൊന്നും തെളിഞ്ഞില്ല,

കൂട്ടിനാരുമില്ല.

എങ്കിലും ഭയക്കാതിരിക്കൂ,

വിളക്കുകളണഞ്ഞെങ്കിലെന്ത്,

പ്രഭാതം നിനക്കു വേണ്ടിയല്ലോ!


സങ്കടങ്ങൾ എന്നെ വരിഞ്ഞുമുറുക്കുമ്പോഴെല്ലാം

എൻ്റെ സ്വപ്നങ്ങളൊന്നും പൂവണിയുകില്ലെന്നു തോന്നും.

ഹൃദയം എന്നോട് പറയുന്നു:

നിനക്ക് ദു:ഖങ്ങളുണ്ടെന്നത് ശരി,

എങ്കിലും ഭയക്കാതിരിക്കൂ,

വിളക്കുകളണഞ്ഞെങ്കിലെന്ത്,

പ്രഭാതം നിനക്കു വേണ്ടിയല്ലോ!


വസന്തത്തിൽ എൻ്റെ ഉദ്യാനം പൂക്കാതിരിക്കവേ

രാവിൻ്റെ ചുഴികളിൽ ഞാൻ മുങ്ങിത്താഴവേ

നിരാശമാം മനം ചഞ്ചലമായി, പക്ഷേ ആകാശം പറഞ്ഞു:

എങ്കിലും ഭയക്കാതിരിക്കൂ,

വിളക്കുകളണഞ്ഞെങ്കിലെന്ത്,

പ്രഭാതം നിനക്കു വേണ്ടിയല്ലോ!



ജീവിതം ഒരാശ്വാസവും തരാതിരിക്കവേ

മൗനനിർഭരമായ രാവുകൾ ഒടുങ്ങാതിരിക്കവേ

അപ്പോൾ പുഞ്ചിരിക്കും ഞാൻ,

ഈ ഗാനം മൂളും ഞാൻ:

എങ്കിലും ഭയക്കാതിരിക്കൂ,

വിളക്കുകളണഞ്ഞെങ്കിലെന്ത്,

പ്രഭാതം നിനക്കു വേണ്ടിയല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ


https://www.facebook.com/share/p/15KoxFPmUc/




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...