Monday, 29 September 2025

rāt-bhar sard havā

rāt-bhar sard havā chaltī rahī  

rāt-bhar ham ne alaao taapā 


maiñ ne maazī se ka.ī ḳhushk sī shāḳheñ kāTīñ 

tum ne bhī guzre hue lamhoñ ke patte toḌe 


maiñ ne jeboñ se nikālīñ sabhī sūkhī nazmeñ 

tum ne bhī hāthoñ se murjhā.e hue ḳhat khole 


apnī in āñkhoñ se maiñ ne ka.ī māñje toḌe 

aur hāthoñ se ka.ī baasī lakīreñ pheñkīñ 

tum ne palkoñ pe namī suukh ga.ī thī so girā dī 


raat bhar jo bhī milā ugte badan par ham ko 

kaaT ke Daal diyā jalte alaao meñ use 


rāt-bhar phū.koñ se har lau ko jagā.e rakkhā 

aur do jismoñ ke īñdhan ko jalā.e rakkhā 


rāt-bhar bujhte hue rishte ko taapā ham ne


Gulzar


രാത്രി മുഴുവൻ തണുത്ത കാറ്റടിച്ചു കൊണ്ടിരുന്നു.

രാത്രി മുഴുവൻ ഞങ്ങൾ തീ കാഞ്ഞു കൊണ്ടിരുന്നു.


ഞാൻ ഭൂതകാലത്തിൽ നിന്നും ഉണങ്ങിയ ചില കൊമ്പുകളൊടിച്ചു.

നീയും കഴിഞ്ഞു പോയ ചില നിമിഷങ്ങളുടെ ഇലകളടർത്തി.


ഞാൻ കീശയിൽ നിന്നും വരണ്ടുപോയ കവിതകളെല്ലാമെടുത്തു.

നീയും വാടിപ്പോയ കത്ത് കൈകളാൽ നിവർത്തി.


എൻ്റെയീ മിഴികളിൽ നിന്ന് ഞാൻ കുറേ പട്ടച്ചരടുകൾ പൊട്ടിച്ചെടുത്തു.

കൈകളിൽ നിന്നും അവശേഷിച്ച രേഖകൾ തീയിലേക്കെറിഞ്ഞു.

കൺപീലികളിൽ ഉറഞ്ഞുപോയ ആർദ്രത നീയും അതിലേക്ക് വീഴ്ത്തി.


രാവു മുഴുവൻ ഞങ്ങളുടെ തളിർക്കുന്ന മേനിയിൽ നിന്നും കിട്ടിയതെല്ലാം,

പൊട്ടിച്ചെടുത്ത് ജ്വലിക്കുന്ന അഗ്നിയിലേക്കിട്ടു!


രാവു മുഴുവൻ ഊതിയൂതി ഓരോ നാളത്തേയും ഉണർത്തി നിർത്തി.

അങ്ങനെ രണ്ടു ദേഹങ്ങളിലെ ഇന്ധനം ജ്വലിപ്പിച്ചു നിർത്തി.


രാവു മുഴുവൻ, അണഞ്ഞുകൊണ്ടിരുന്ന പ്രണയത്തെ ഉണർത്തിക്കൊണ്ടിരുന്നു ഞങ്ങൾ!


പരിഭാഷ: ഷാജി ആലുങ്ങൽ





Wednesday, 24 September 2025

aap kī yaad - Faiz

1969ൽ കവി മഖ്ദൂം മൊഹിയുദ്ദീൻ അന്തരിച്ച വാർത്ത കേട്ട്, അന്ന് മോസ്കോയിലായിരുന്ന  ഫൈസ് അഹമദ് ഫൈസ് സാബ് അദ്ദേഹത്തിൻ്റെ ഓർമയിൽ എഴുതിയ ഗസലുകളിലൊന്നാണിത്. മഖ്ദൂമിൻ്റെ പ്രശസ്തമായ ഗസൽ aapki yaad aatī rahī raat bhar എന്നതിൻ്റെ ആദ്യവരിയെ അടിസ്ഥാനമാക്കി പുതിയ ഒരു ഗസൽ എഴുതുകയാണ് ഫൈസ് സാബ് ചെയ്തത്. ഉർദു കവിതയിൽ നടപ്പുള്ള രീതിയാണത്! മഖ്ദൂമിൻ്റെ ഗസൽ ലിങ്ക് കമൻ്റിൽ.

     ആബിദ പർവീൺ മനോഹരമായി പാടിയിട്ടുണ്ട് ഈ ഗസൽ!


aap kī yaad aatī rahī raat bhar

chāñdnī dil dukhātī rahī raat bhar 


gaah jaltī huī gaah bujhtī huī 

sham-e-ġham jhilmilātī rahī raat bhar 


koī ḳhushbū badaltī rahī pairahan 

koī tasvīr gaatī rahī raat bhar 


phir sabā sāya-e-shāḳh-e-gul ke tale 

koī qissa sunātī rahī raat bhar 


jo na aayā use koī zanjīr-e-dar 

har sadā par bulātī rahī raat bhar 


ek ummīd se dil bahaltā rahā 

ik tamannā satātī rahī raat bhar


Faiz Ahmed Faiz/ Abida Parveen


നിൻ്റെ ഓർമകൾ വന്നുകൊണ്ടിരുന്നു, രാവാകെ

നിലാവ് ഹൃദയത്തെ നീറ്റിക്കൊണ്ടിരുന്നു, രാവാകെ


ഇടയ്ക്ക് കത്തിയും ഇടയ്ക്കണഞ്ഞും

വിരഹസന്ധ്യ മിന്നിമിന്നി നിന്നു, രാവാകെ


ഏതോ സുഗന്ധം തൻ്റെ ഉടയാട മാറ്റിക്കൊണ്ടിരുന്നു.

ഏതോ ചിത്രം പാടിക്കൊണ്ടിരുന്നു, രാവാകെ


തെന്നൽ പിന്നെയും പൂമരക്കൊമ്പിനു താഴെ,

ഏതോ കഥ പറഞ്ഞുകൊണ്ടിരുന്നു, രാവാകെ


ഇനിയും വരാത്ത ഒരാളെ ഏതോ വാതിൽച്ചങ്ങല,

ഓരോ ഒച്ചയിലും വിളിച്ചു കൊണ്ടിരുന്നു, രാവാകെ


ഒരു പ്രതീക്ഷയാൽ ഹൃദയം സമാധാനമടഞ്ഞു.

ഒരു മോഹം അലട്ടിക്കൊണ്ടിരുന്നു, രാവാകെ


പരിഭാഷ: ഷാജി ആലുങ്ങൽ




Saturday, 20 September 2025

aap kī yaad - Makhdoom

aap kī yaad aatī rahī raat bhar 

chashm-e-nam muskurātī rahī raat bhar 


raat bhar dard kī sham.a jaltī rahī 

ġham kī lau thartharātī rahī raat bhar 


bāñsurī kī surīlī suhānī sadā 

yaad ban ban ke aatī rahī raat bhar 


yaad ke chāñd dil meñ utarte rahe 

chāñdnī jagmagātī rahī raat bhar 


koī dīvāna galiyoñ meñ phirtā rahā 

koī āvāz aatī rahī raat bhar


'Gaman'

Chhaya Ganguli

Makhdoom Mohiuddin/ Jaidev


നിൻ്റെ ഓർമകൾ വന്നുകൊണ്ടിരുന്നു, രാവാകെ

നനവാർന്ന മിഴികൾ പുഞ്ചിരിച്ചുകൊണ്ടിരുന്നു, രാവാകെ


രാവാകെ വേദനയുടെ ദീപം എരിഞ്ഞു കൊണ്ടിരുന്നു

ദു:ഖനാളം വിറയാർന്നു നിന്നു, രാവാകെ


ഓടക്കുഴലിൻ്റെ ശ്രുതിമധുരമായ ഈണം,

ഓർമകളായി വന്നുകൊണ്ടിരുന്നു, രാവാകെ


സ്മൃതികളാം ചന്ദ്രൻ ഹൃദയത്തിലേക്കിറങ്ങി വന്നു.

നിലാവ് തിളങ്ങിക്കൊണ്ടിരുന്നു, രാവാകെ


ഏതോ ഉൻമാദി തെരുവുകളിൽ അലഞ്ഞുകൊണ്ടിരുന്നു.

ഏതോ നാദം അലയടിച്ചുകൊണ്ടിരുന്നു, രാവാകെ


പരിഭാഷ: ഷാജി ആലുങ്ങൽ




Tuesday, 16 September 2025

biite hue din ḳhud ko

biite hue din ḳhud ko jab dohrāte haiñ 

ek se jaane ham kitne ho jaate haiñ 


ham bhī dil kī baat kahāñ kah paate haiñ 

aap bhī kuchh kahte kahte rah jaate haiñ 


ḳhushbū apne raste ḳhud tai kartī hai 

phuul to Daalī ke ho kar rah jaate haiñ 


roz nayā ik qissa kahne vaale log 

kahte kahte ḳhud qissa ho jaate haiñ 


kaun bachā.egā phir toḌne vāloñ se 

phuul agar shāḳhoñ se dhokā khāte haiñ


Waseem Barelvi


പോയ ദിനങ്ങൾ വീണ്ടുമാവർത്തിക്കുമ്പോൾ

ഒന്നായ നാമിതെത്രയായ്ത്തീർന്നു!


എനിക്കും ഹൃദയത്തിലുള്ളത് പറയാനാവുന്നില്ല

നീയും എന്തോ പറയവേ നിശബ്ദയാകുന്നു!


സുഗന്ധം അതിൻ്റെ വഴി സ്വയം നിർണ്ണയിക്കുന്നു

പൂവോ, ശാഖയുടെ സ്വന്തമായിത്തന്നെയിരിക്കുന്നു!


എന്നും ഓരോ പുതിയ കഥ പറയുന്നവർ

പറഞ്ഞുപറഞ്ഞ് സ്വയം കഥയായി മാറുന്നു


പൂ പറിക്കുന്നവരിൽ നിന്ന് പൂവിനെ ആരു രക്ഷിക്കും,

ശാഖകൾ തന്നെ അതിനെ വഞ്ചിക്കുകയാണെങ്കിൽ!


പരിഭാഷ: ഷാജി ആലുങ്ങൽ




Sunday, 7 September 2025

Haath Mai Leke Mera Haath

Haath Mai Leke Mera Haath Yeh Wada Karo

Ab Na Chodoge Kabhi Sath Ye Wada Karlo


Tum Na Badloge Badalte Hue Mausam Ki Tarah

Beetne Waali Hai Barsat Yeh Wada Karlo


Log Halat Badalte Hi Badal Jaate Hain

Tum Na Badloge Riwayat Yeh Wada Karlo


Tum To Wade bhi Bhula Dete Ho Aksar 'Shahid'

Ab Na Bhuloge Koi Baat yeh wada karlo


Shahid Akhtar / Hariharan


എൻ്റെ കൈയിൽ കൈവെച്ചെനിക്ക് വാക്കുതരൂ!

ഇനിയെന്നെ വിട്ടുപോകില്ലെന്നെനിക്ക് വാക്കുതരൂ!


ഋതുക്കൾ മാറുന്നതുപോലെ നീ മാറുകയില്ലല്ലോ?

മഴക്കാലമിതാ തീരുകയായി, എനിക്ക് വാക്കുതരൂ!


സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ആളുകൾ മാറുന്നുവല്ലോ

നീ പാരമ്പര്യം തിരുത്തുകയില്ലെന്നെനിക്ക് വാക്കുതരൂ!


നീ പലപ്പോഴും വാഗ്ദാനങ്ങൾ പോലും മറന്നു പോകുന്നല്ലോ, 'ഷാഹിദ്'

ഇനിയൊന്നും മറന്നു പോകില്ലെന്നെനിക്ക് വാക്കുതരൂ!


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...