Saturday, 8 November 2025

Ye inayaten ghazab ki

ഗസൽ ആലപിക്കുമ്പോൾ അതിന് ഒരാമുഖമെന്നപോലെ മറ്റു ചില ഈരടികൾ പാടിവെക്കുന്ന പതിവുണ്ട് പല ഗായകർക്കും. ഗുലാം അലി സാബ് അതിൽ അദ്വിതീയനാണ്, അങ്ങനെയുള്ള പല ഈരടികളും പ്രധാന ഗസലിനേക്കാൾ മനോഹരമായി അവതരിപ്പിക്കാറുണ്ടദ്ദേഹം! Main nazar se pee raha hoon (Darbari version) ൻ്റെ തുടക്കത്തിൽ അദ്ദേഹം അവതരിപ്പിച്ചതായാണ് മനോഹരമായ ഈ ഗസലിൻ്റെ ആദ്യ ഈരടി ഞാനാദ്യമായി കേട്ടത്! പിന്നീടാണ് ജഗ്ജിത് ജി പാടിയത് കേട്ടത്. അതും ഗംഭീരം! ഷുജാഅത് ഹുസൈനും ഇത് പാടിയിട്ടുണ്ട്.

       ഈയടുത്താണ് ശൈലി കപൂർ പാടിയത് കേൾക്കുന്നത്. ഗസൽ സാഹിത്യം അറിഞ്ഞു പാടുന്ന ഒരാളാണ് അവർ. വരികളുടെ കേവലാർത്ഥം മാത്രമല്ല, ഗസലിൽ അതിൻ്റെ പ്രയോഗ ഭംഗിയും രചനാ സവിശേഷതകളുമെല്ലാം സാന്ദർഭികമായി വിശദീകരിച്ച് ആലാപനം അനുവാചകർക്ക് കൂടുതൽ ആസ്വാദ്യകരമാക്കുന്ന രീതിയാണ് അവരുടേത്!


ye ināyateñ ġhazab kī ye balā kī mehrbānī

merī ḳhairiyat bhī pūchhī kisī aur kī zabānī


nahīñ mujh se jab ta.alluq to ḳhafā ḳhafā se kyuuñ haiñ

nahīñ jab mirī mohabbat to ye kaisī bad-gumānī


mirā ġham rulā chukā hai tujhe bikhrī zulf vaale

ye ghaTā batā rahī hai ki baras chukā hai paanī


tirā husn so rahā thā mirī chheḌ ne jagāyā

vo nigāh maiñ ne Daalī ki sañvar ga.ī javānī


mirī be-zabān āñkhoñ se gire haiñ chand qatre

vo samajh sakeñ to aañsū na samajh sakeñ to paanī


hai agar hasīñ banānā tujhe apnī zindagī ko

to 'nazīr' is jahāñ ko na samajh jahān-e-fānī


Nazeer Banarasi/ Jagjith Singh, Shujaat Hussain Khan


ഈ കരുതൽ, ഈ കാരുണ്യം... കുറച്ചു കടുപ്പം തന്നെ!

എന്റെ സുഖവിവരം പോലുമന്വേഷിച്ചു, വേറൊരാൾ വഴി!


ഞാനുമായി ബന്ധമൊന്നുമില്ലെങ്കിൽ, പിന്നെ ഇങ്ങനെ പിണങ്ങിയിരിക്കുന്നതെന്തേ?

എൻ്റെ പ്രണയിനിയല്ലെങ്കിൽ പിന്നെ ഇങ്ങനെ സംശയിക്കുന്നതെന്തിന്?


ഒടുക്കം എൻ്റെ ദുഃഖം നിന്നെ കരയിപ്പിച്ചുവല്ലേ!

ഈ മേഘം പറയുന്നുണ്ട്, മഴ പെയ്തുകഴിഞ്ഞുവെന്ന്!


നിൻ്റെ സൗന്ദര്യം സുഷുപ്തിയിലായിരുന്നു, എൻ്റെ കുസൃതിയാണതിനെ ഉണർത്തിയത്!

ഞാനൊന്നു കണ്ണെറിഞ്ഞപ്പോഴേക്കും നിൻ്റെ യൗവനം ഉദിച്ചുയർന്നു!


എൻ്റെ നിശബ്ദ നയനങ്ങളിൽ നിന്ന് ചില ജലകണങ്ങൾ പൊഴിഞ്ഞുവല്ലോ.

അവൾക്ക് മനസ്സിലാക്കാനാവുമെങ്കിൽ അത് കണ്ണീർ, അല്ലെങ്കിൽ വെറും ജലം!


നിനക്ക് സ്വന്തം ജീവിതം മനോഹരമാക്കണമെങ്കിൽ,

'നസീർ' ഈ ലോകത്തെ നശ്വരമെന്ന് നിനയ്ക്കാതിരിക്കുക!


പരിഭാഷ: ഷാജി ആലുങ്ങൽ











No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...