Friday, 28 November 2025

aa gayi yaad

aa ga.ī yaad shaam Dhalte hī 

bujh gayā dil charāġh jalte hī 


khul ga.e shahr-e-ġham ke darvāze 

ik zarā sī havā ke chalte hī 


kaun thā tū ki phir na dekhā tujhe 

miT gayā ḳhvāb aañkh malte hī 


ḳhauf aatā hai apne hī ghar se 

māh-e-shab-tāb ke nikalte hī 


tū bhī jaise badal sā jaatā hai 

aks-e-dīvār ke badalte hī 


ḳhuun sā lag gayā hai hāthoñ meñ 

chaḌh gayā zahr gul masalte hī


Munir Niazi


ഓർമകളെത്തി, സന്ധ്യയായപ്പോഴേക്കും!

ആശകളസ്തമിച്ചു, ദീപം തെളിഞ്ഞപ്പോഴേക്കും!


ദുഃഖത്തിൻ്റെ നഗരവാതിലുകളെല്ലാം തുറക്കപ്പെട്ടു,

ഒരിളം കാറ്റടിച്ചപ്പോഴേക്കും!


ആരായിരുന്നു നീ, പിന്നെ കണ്ടതേയില്ലല്ലോ!

ആ സ്വപ്നം മാഞ്ഞുപോയി, കണ്ണൊന്ന് ചിമ്മിയപ്പോഴേക്കും!


സ്വന്തം വീടിനോട് തന്നെ പേടി തോന്നുന്നു,

തിളങ്ങുന്ന രാവിൽ ചന്ദ്രനുദിച്ചപ്പോഴേക്കും!


നീയും മാറിപ്പോകുന്നതു പോലെ,

ഭിത്തിയിലെ പ്രതിബിംബം മാറിയപ്പോഴേക്കും!


കൈയിൽ രക്തം പുരണ്ടതു പോലെ തോന്നുന്നു,

വിഷമേറ്റുവല്ലോ, പൂവിൽ ഒന്നു തൊട്ടപ്പോഴേക്കും!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...