Tuesday, 11 November 2025

Ek sannata bhara hua tha

Ek sannata bhara hua tha,

ek gubbare se kamare main,

tere phone ki ghanti bajne se pehle....


Baasi sa mahaul yeh saara

thodi der ko dhadka tha

Saans hili thi, nabz chali thi, maayusi ki jhilli aankhon se utri kuch lamhon ko....


Phir teri aawaz ko, 

aakhri baar ''Khuda Hafiz" kahke jaate dekha tha!


Ek sannata bhara hua hai,

jism ke is gubbare men,

teri aakhri phone ke baad...!


Gulzar

 

ഒരു മൗനം നിറഞ്ഞു നിൽക്കുകയായിരുന്നു,

ഒരു ബലൂൺ പോലെ, ഈ മുറിയിൽ....

നിൻ്റെ ഫോൺ വരുന്നതുവരെ.


മുറിയിലെ വിരസമായ അന്തരീക്ഷമാകെ,

അൽപനേരത്തേക്ക് വേഗത്തിൽ മിടിച്ചു,

ശ്വാസം വേഗത്തിലായി, രക്തപ്രവാഹമേറി!

നിരാശയുടെ പാട ഏതാനും നിമിഷത്തേക്ക് മിഴികളിൽ നിന്നുമടർന്നു.....!


പിന്നെ നിൻ്റെ ശബ്ദം,

അവസാനമായി വിടപറഞ്ഞു പോകുന്നതു കണ്ടു!


ഒരു മൗനം നിറഞ്ഞു നിൽക്കുകയാണ്,

ദേഹമാമീ ബലൂണിൽ,

നിൻ്റെ അവസാനത്തെ ഫോൺവിളിക്കു ശേഷം...!


പരിഭാഷ: ഷാജി ആലുങ്ങൽ





No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...