Monday, 17 November 2025

ishq meñ hum tumhen kya

മുന്നി ബേഗവും അത്താവുല്ല ഖാനുമെല്ലാം ആലപിക്കാറുള്ള അഖ്ലാഖ് സാഗരിയുടെ പ്രശസ്തമായ ഗസൽ! മുന്നി ബേഗം തന്നെ രണ്ട് വ്യത്യസ്ത ഈണത്തിൽ പാടിയിട്ടുണ്ട്. അത്താവുല്ല ഖാൻ്റെ വെർഷൻ ബേവഫാസനം എന്ന ഹിന്ദി സിനിമക്ക് വേണ്ടി സോനു നിഗം പാടിയത് വളരെ പ്രശസ്തമായിരുന്നു. ആ സിനിമയിലെ എല്ലാ പാട്ടുകളും അത്താവുല്ലാ ഖാൻ്റെ പാട്ടുകളുടെ റീമിക്സ് ആയിരുന്നു താനും! ഇതിൽ ഓരോ വെർഷനിലും വ്യത്യസ്ത വരികളാണുള്ളത്. ഈ വരികൾ മുഴുവനും അഖ്ലാഖ് എഴുതിയതു തന്നെയോ എന്നറിയില്ല.


ishq meñ hum tumhen kyā batā.eñ, kis qadar choT khaa.e hue haiñ

maut ne hum ko maarā hai aur hum zindagī ke satā.e hue haiñ


[ishq meñ kyā batā.eñ ki donoñ kis qadar choT khaa.e hue haiñ

maut ne un ko maarā hai aur ham zindagī ke satā.e hue haiñ]


us ne shādī kā joḌā pahan kar sirf chūmā thā mere kafan ko

bas usī din se jannat meñ hūreñ mujh ko dūlhā banā.e hue haiñ


Surkh aakhon mein kaajal laga hai, rukh pe kaaza sajaye huye hai

Aise aaye hai mayat pe meri, jaise shaadi mein aaye huye hai.


ai lahad apnī miTTī se kah de daaġh lagne na paa.e kafan ko

aaj hī ham ne badle haiñ kapḌe aaj hī ham nahā.e hue haiñ


Bikhri zulfein pareshaan chehra, ashk aakhon mein aye huye hai

Aye achal thehar ja chand lamhe, wo ayadat ko aaye huye hai.


Zindagi mein naa raas aayi rahat, chain se ab sone do lehat mein

Aye farishto na cherho na cherho, hum jahan ke sataye huye hain

 

Dushmanon ki shikayat hamesha,

doston se gila kya karenge

Jhad chuki jin darakhton ke patte, phir kahan unpe saaye hue hain


Kya hai anjaam-e-ulfat patangon, jaake shamma ke nazdeek dekho

Kuch patangon ki laashen pade hain, par kisike jalaye hue hain


Unki taareef kya poochte ho, umr saari gunahon me guzri

Paar sawan rahe hai woh aise, jaise ganga nahaye hue hain


ek aañsū na palkoñ se Tapke ye vafā kā taqāza hai varna

dosto ham bhī āñkhoñ meñ apnī gañgā jamunā chhupā.e hue haiñ


dekh saaqī tere mai-kade kā kitnā pahuñchā huā rind huuñ maiñ

jitne aa.e haiñ mayyat meñ merī sab ke sab hī lagā.e hue haiñ


ġham to ye hai ki jin shā.iroñ kī baat bhī zindagī bhar na pūchhī

ba.ad marne ke 'aḳhlāq' un ko log sar pe uThā.e hue haiñ


Akhlaq Saghari/ Munni Begum, Attaulla Khan, Sonu Nigam


ഇനി നിന്നോടെന്തു പറയാൻ, പ്രണയത്തിൽ എത്രയാണ് മുറിവേറ്റത്!

മരണം എന്നെ കൊന്നതേയുള്ളൂ, ജീവിതമാണെന്നെ അലട്ടുന്നത്!


[ഇനിയെന്തു പറയാൻ, പ്രണയത്തിൽ ഇരുവരുമെത്രയാണ് മുറിവേറ്റത്!

മരണം അവളെ കൊലപ്പെടുത്തി, ജീവിതമാണെന്നെയലട്ടുന്നത്!]


അവൾ വിവാഹ വസ്ത്രങ്ങളണിഞ്ഞ് എൻ്റെ ശവക്കച്ച ഒന്നു മുകർന്നതേയുള്ളൂ,

അന്നു തൊട്ട് സ്വർഗ്ഗകന്യകമാർ എന്നെ മണവാളനാക്കിയിരിക്കുന്നു!


ചുവന്നിരിക്കുന്ന കണ്ണുകളിൽ സുറുമയിട്ടിരിക്കുന്നു,

മുഖത്ത് അലങ്കാരങ്ങളും.

എൻ്റെ മയ്യത്ത് കാണാനെത്തിയതാണ്, കല്യാണത്തിന് വരുന്നത് പോലെ!


കുഴിമാടമേ, നിന്റെ മണ്ണിനോട് പറയൂ, എന്റെ ശവക്കച്ചയിൽ ചെളിയാക്കരുതെന്ന്!

ഇന്നിപ്പോൾ കുളിച്ചതേയുള്ളൂ, ഇന്നിപ്പോൾ പുതിയ ഉടുപ്പിട്ടതേയുള്ളൂ!


മുടിയഴിഞ്ഞുലഞ്ഞു, മുഖം പരവശമായി, കണ്ണുകൾ നീരണിഞ്ഞിരിക്കുന്നു..

പർവ്വതമേ അൽപനേരമൊന്നു നിൽക്കൂ,

അവൾ രോഗിയെ സന്ദർശിക്കാനെത്തിയതാണ്!


ജീവിതത്തിൽ സുഖം അനുഭവിക്കാനായില്ല,

കുഴിമാടത്തിലെങ്കിലും സ്വസ്ഥമായുറങ്ങാനനുവദിക്കൂ!

മാലാഖമാരേ, എന്നെ അലട്ടാതിരിക്കൂ, ലോകത്താൽ പീഢിതനാണ് ഞാൻ!


ശത്രുക്കൾക്കെന്നും പരാതിയാണ്,

സുഹൃത്തുക്കളോടെന്ത് പരിഭവിക്കാൻ!

ഇലകൾ കൊഴിഞ്ഞു പോയ മരങ്ങൾക്ക്,

പിന്നെ തണലുണ്ടാകുന്നതെങ്ങനെ!


ഈയാംപാറ്റകളേ, പ്രണയത്തിൻ്റെ പരിണതിയെന്തെന്ന്,

വിളക്കിനടുത്തൊന്ന് പോയി നോക്കൂ!

ചില ഈയാംപാറ്റകളുടെ ജഡം അവിടെ വീണിട്ടുണ്ട്,

ആരോ എരിച്ചു കളഞ്ഞതാണ്!


അവളുടെ വിശേഷം ചോദിക്കുന്നതെന്ത്,

ആയുസ്സു മുഴുവൻ പാപങ്ങളിൽ മുഴുകി!

ഒരു മഴക്കാലം കഴിഞ്ഞപ്പോഴിതാ, 

ഗംഗയിൽ സ്നാനം ചെയ്തതുപോലെ!


ഒരു തുള്ളി കണ്ണീരു പോലും പൊടിഞ്ഞില്ല, പ്രണയത്തിൻ്റെ നിബന്ധനയാണത്!

അല്ലെങ്കിൽ എൻ്റെ കണ്ണിലും ഗംഗയും യമുനയുമെല്ലാം ഒളിച്ചിരിക്കുന്നുണ്ട് സുഹൃത്തേ!


മധു പകരുന്നവളേ, നോക്കൂ നിൻ്റെ മധുശാലയിൽ എത്ര പ്രമുഖനാണ് ഞാൻ!

എൻ്റെ മരണം അന്വേഷിച്ചെത്തിയവർ ഒന്നൊഴിയാതെ മത്തരാണ്!


ഇതാണ് സങ്കടം: ജീവിച്ചിരിക്കവേ ഒരിക്കലും ആ കവികളെ അന്വേഷിക്കാത്തവർ,

മരണശേഷം അവരെ തലയിലേറ്റി നടക്കുന്നല്ലോ 'അഖ്ലാഖ്'!


പരിഭാഷ: ഷാജി ആലുങ്ങൽ









No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...