Monday, 24 November 2025

dard ke phool bhi

ജാവേദ് അഖ്തറിൻ്റെ ആദ്യ കവിതാ സമാഹാരമായ തർകഷിൽ ഉൾപ്പെട്ട ഒരു ഗസലാണിത്. പിന്നീട് ജഗ്ജിത് ജി മനോഹരമായി പാടി!


dard ke phuul bhī khilte haiñ bikhar jaate haiñ 

zaḳhm kaise bhī hoñ kuchh roz meñ bhar jaate haiñ 


rāsta roke khaḌī hai yahī uljhan kab se 

koī pūchhe to kaheñ kyā ki kidhar jaate haiñ 


chhat kī kaḌiyoñ se utarte haiñ mire ḳhvāb magar 

merī dīvāroñ se Takrā ke bikhar jaate haiñ 


narm alfāz bhalī bāteñ mohazzab lahje 

pahlī bārish hī meñ ye rañg utar jaate haiñ 


us darīche meñ bhī ab koī nahīñ aur ham bhī 

sar jhukā.e hue chup-chāp guzar jaate haiñ


Javed Akhtar / Jagjith Singh


വേദനയുടെ പൂക്കളും വിടരുകയും കൊഴിയുകയും ചെയ്യാറുണ്ട്!

ഏതു മുറിവാണെങ്കിലും കുറച്ചുനാൾ കൊണ്ട് നികന്നു വരാറുണ്ട്!


ഈ ധർമ്മസങ്കടം എത്ര കാലമായി ഇങ്ങനെ വഴിതടഞ്ഞു നിൽക്കുന്നു!

എവിടെ പോകുന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ എന്തു പറയാനാണ്!


മച്ചിലെ ഉത്തരങ്ങളിൽ നിന്നും എൻ്റെ സ്വപ്നങ്ങൾ ഇറങ്ങിവരുന്നു, പക്ഷേ

എൻ്റെ ചുമരുകളിൽ തട്ടി അവ തകർന്നുപോകുന്നു!


മൃദുവായ വാക്കുകൾ, നല്ല സംസാരം, സംഭാഷണത്തിലെ മാന്യത....

ആദ്യമഴയ്ക്ക് തന്നെ ഈ നിറങ്ങളെല്ലാം ഒലിച്ചുപോകുന്നു!


ആ ജനാലക്കൽ ഇപ്പോഴാരുമില്ല, ഞാനും

തലകുനിച്ച് നിശബ്ദമായി അതിലെ കടന്നു പോകുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...